HOME
DETAILS

ലിഥിയം ബാറ്ററികള്‍, പവര്‍ ബാങ്കുകള്‍ എന്നിവ കൊണ്ടുവരുന്നതിന് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഒമാന്‍ എയര്‍

  
November 14, 2025 | 4:40 AM

Oman Air issues new safety guidelines for lithium batteries power banks

മസ്‌കത്ത്: ലിഥിയം ബാറ്ററികള്‍, പവര്‍ ബാങ്കുകള്‍, സ്മാര്‍ട്ട് ബാഗുകള്‍, ഇ സിഗരറ്റുകള്‍ തുടങ്ങിയവ കൊണ്ടുപോകുന്നതിന് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഒമാന്‍ എയര്‍. യാത്രക്കാരുടെ ഉയര്‍ന്ന സുരക്ഷ ഉറപ്പാക്കുന്നതിനുള്ള തുടര്‍ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് നടപടികളെന്ന് ഒമാന്‍ എയര്‍ വ്യക്തമാക്കി.

പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്: 
* പവര്‍ബാങ്കുകള്‍: പവര്‍ബാങ്കുകള്‍ ഹാന്‍ഡ് ബാഗില്‍ മാത്രമെ കരുതാവൂവെന്നും പറക്കുന്നതിനിടെ അവ ഉപയോഗിക്കുകയോ ചാര്‍ജ് ചെയ്യുകയോ ചെയ്യാന്‍ പാടില്ല. കേടായതോ ലേബല്‍ ഇല്ലാത്തതോ ആയ പവര്‍ബാങ്കുകള്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്നു.
* സ്മാര്‍ട്ട് ബാഗുകള്‍: ബാറ്ററി നീക്കം ചെയ്യാനാകാത്ത തരത്തിലുള്ളവ സ്മാര്‍ട്ട് ബാഗുകള്‍ ചെക്ക്ഇന്‍ ബാഗേജ് ആയി സ്വീകരിക്കില്ല. ബാറ്ററി നീക്കം ചെയ്യാന്‍ കഴിയുന്നവയുടെ കാര്യത്തില്‍, യാത്രക്കാര്‍ അത് ചെക്ക്ഇന്‍ മുമ്പ് നീക്കി കാബിനില്‍ കൊണ്ടുപോകണം.
* ഇസിഗരറ്റുകളും വെയ്പ്‌സുകളും: ഇവ ഹാന്‍ഡ് ബാഗില്‍ മാത്രമെ അനുവദിക്കൂ. എന്നാല്‍ വിമാനത്തില്‍ ഇവ ഉപയോഗിക്കുകയോ ചാര്‍ജ് ചെയ്യുകയോ ചെയ്യരുത്.
* മൊബൈല്‍ ഫോണുകളും ടാബ്ലെറ്റുകളും: ഇവ പോലുള്ള വ്യക്തിഗത ഇലക്ട്രോണിക് ഉപകരണങ്ങള്‍ വിമാനത്തിലെ ചാര്‍ജിംഗ് പോര്‍ട്ടുകള്‍ വഴി ചാര്‍ജ് ചെയ്യാം. എന്നാല്‍ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ അവ നിരീക്ഷണത്തില്‍ ആയിരിക്കണം. ലൂസ് ബാറ്ററികള്‍, പവര്‍ബാങ്കുകള്‍, ഇസിഗരറ്റുകള്‍ എന്നിവ പറക്കുന്നതിനിടെ ചാര്‍ജ് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്.
* ലിഥിയം ബാറ്ററി: ഹോവര്‍ബോര്‍ഡുകള്‍, ബാലന്‍സ് വീലുകള്‍, മിനി സ്‌കൂട്ടറുകള്‍ എന്നിവയുള്‍പ്പെടെയുള്ള ലിഥിയം ബാറ്ററി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ഹാന്‍ഡ ബാഗില്‍ ആയാലും ചെക്ക്ഇന്‍ ബാഗേജായാലും വിമാനത്തില്‍ അനുവദിക്കില്ല. 

 Oman Air has announced updated safety guidelines for passengers carrying lithium batteries, power banks, smart bags, and e-cigarettes, reinforcing its commitment to passengers’ safety and smooth travel operations. According to the airline, power banks must be carried only in hand luggage and should not be used or charged during the flight. Damaged or unlabeled power banks are strictly prohibited.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയുടെ മനം കവര്‍ന്ന് കുട്ടികളുടെ ദേശീയ ഗാനം; വീഡിയോ പങ്കുവെച്ച് കിരീടാവകാശി ഹംദാന്‍

uae
  •  5 days ago
No Image

ബ്രിട്ടാസ് നടത്തിയത് ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമം; 'പി.എം ശ്രീ പാല'ത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി

Kerala
  •  5 days ago
No Image

പിന്നോട്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കവെ തലയിടിച്ച് വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു

Kerala
  •  5 days ago
No Image

ഗസ്സന്‍ ജനതയെ ഒറ്റിക്കൊടുത്ത കൊടും ഭീകരന്‍, ഒടുവില്‍ സ്വന്തം ഗ്യാങ്ങിന്റെ കൈകളാല്‍ അന്ത്യം; ഇസ്‌റാഈല്‍ വളര്‍ത്തിയെടുത്ത യാസര്‍ അബൂശബാബ്

International
  •  5 days ago
No Image

ടാക്സി മറയാക്കി മയക്കുമരുന്ന് വിതരണം; 74 പാക്കറ്റ് മെത്താഫെറ്റമെനുമായി ഡ്രൈവർ പിടിയിൽ

latest
  •  5 days ago
No Image

ബലാത്സംഗക്കേസ്: മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയില്‍

Kerala
  •  5 days ago
No Image

രാഹുലിന്റെ ഭാഗത്തുനിന്നുണ്ടായത് മനസാക്ഷിയെ ഞെട്ടിക്കുന്ന വൈകൃതം, ചിലര്‍ സംരക്ഷിക്കുന്നു: മുഖ്യമന്ത്രി

Kerala
  •  5 days ago
No Image

മെയ്ദാനിൽ ഇന്ന് ആ​ഘോഷം; ഹോഴ്സ് റേസും കാണാം, സൂപ്പർമൂണും കാണാം; സന്ദർശകർക്ക് പ്രത്യേക സൗകര്യങ്ങളൊരുക്കി ദുബൈ റേസിങ്ങ് ക്ലബ്ബ്

uae
  •  5 days ago
No Image

അറബ് എക്സലന്‍സ് അവാര്‍ഡ് നേടി ഒമാന്‍ ധനമന്ത്രി 

oman
  •  5 days ago
No Image

'പി.എം ശ്രീ: ഇടനിലക്കാരെ ഉപയോഗിച്ച് പാലം പണിതത് പിണറായി, ശിവന്‍കുട്ടി കയ്യാളിന്റെ ജോലി മാത്രം' രൂക്ഷ വിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  5 days ago