HOME
DETAILS

ഡല്‍ഹി സ്‌ഫോടനം: അമിത്ഷാ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്; സര്‍വകക്ഷി യോഗം വിളിക്കണമെന്നും ആവശ്യം

  
November 14, 2025 | 5:18 AM

Congress Seeks All-Patry Meet and Questions Home Ministers Accountabiltiy After Delhi Blast

ന്യൂഡെല്‍ഹി: രാജ്യതലസ്ഥാനത്തെ അതീവ സുരക്ഷാ മേഖലയില്‍പ്പെട്ട ചെങ്കോട്ടയില്‍ തിങ്കളാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ ചോദ്യങ്ങള്‍ ഉയര്‍ത്തിയും ആഭ്യന്തരമന്ത്രി അമിത്ഷായെ ഉത്തരവാദിത്തം ഓര്‍മിപ്പിച്ചും കോണ്‍ഗ്രസ്. സുരക്ഷ ഒരുക്കുന്നതില്‍ പരാജയപ്പെടുകയും ആക്രമണം തടയാന്‍ കഴിയാതിരിക്കുകയും ചെയ്ത ആഭ്യന്തര മന്ത്രി അമിത് ഷാ, ആക്രമണത്തിന്റെ ഉത്തരവാദിത്തെ ഏറ്റെടുത്ത് രാജിവെക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായ ഇന്റലിജന്‍സ് പിഴവുകള്‍ നടന്നുവെന്ന് ആരോപിച്ച പവന്‍ ഖേര, 2011ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം അന്നത്തെ ആഭ്യന്തര മന്ത്രി ശിവരാജ് സിങ് പാട്ടീല്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെച്ചിരുന്ന കാര്യം അമിത്ഷായെ ഓര്‍മിപ്പിച്ചു. ചെങ്കോട്ട സ്‌ഫോടനത്തെ ഭീകരാക്രമണമെന്നായി പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് 48 മണിക്കൂറിലധികം എടുത്തതും അദ്ദേഹം വിമര്‍ശിച്ചു.

ഭീകരാക്രമണത്തെത്തുടര്‍ന്ന് രാജ്യത്തു നിലനില്‍ക്കുന്ന സുരക്ഷാ സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ സര്‍വ കക്ഷി യോഗം വിളിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം വെട്ടിക്കുറയ്ക്കുകയും നീട്ടി നിശ്ചയിക്കുകയും ചെയ്ത നടപടിയെയും കോണ്‍ഗ്രസ് ചോദ്യംചെയ്തു. പാര്‍ലമെന്റ് സമ്മേളനം കുറച്ച് കൂടി നേരത്തെയാക്കി രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെച്ചൊല്ലിയുള്ള വ്യാപകമായ ആശങ്കകള്‍ ചര്‍ച്ച ചെയ്യണമെന്നുമാണ് മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയുടെ ആവശ്യം. ദേശീയ തലസ്ഥാനത്തിന് 20 കിലോമീറ്റര്‍ അകലെ ഇത്രയധികം സ്‌ഫോടക വസ്തുക്കള്‍ എത്താന്‍ കഴിഞ്ഞത് ഗുരുതര ചോദ്യങ്ങളും ആശങ്കയുമാണ് ഉയര്‍ത്തുന്നത്. ആക്രമണത്തില്‍ മരിച്ച 13 പേരുടെ കുടുംബങ്ങളോടും പരിക്കേറ്റവരോടും കോണ്‍ഗ്രസ് അനുശോചനവും ഐക്യദാര്‍ഢ്യവും രേഖപ്പെടുത്തി.

എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടി വക്താവും മീഡിയ & പബ്ലിസിറ്റി വിഭാഗം ചെയര്‍മാനുമായ പവന്‍ ഖേര, ഭീകരാക്രമണങ്ങളെ 'യുദ്ധപ്രഖ്യാപനമായി' കാണുമെന്ന് മോദി സര്‍ക്കാര്‍ മുമ്പ് പറഞ്ഞതിനെ ഓര്‍മ്മിപ്പിച്ചു. അതേ പ്രഖ്യാപനം ഇപ്പോള്‍ ബാധകമാണോ എന്നും അദ്ദേഹം ചോദിച്ചു.

ആക്രമണത്തിനു മുമ്പ് 2,900 കിലോ സ്‌ഫോടക വസ്തു പിടിച്ചെടുത്തുവെന്ന റിപ്പോര്‍ട്ടുകള്‍ രാജ്യത്തിന്റെ ഇന്റലിജന്‍സ് സംവിധാനത്തിലെ ഗുരുതര വീഴ്ചകളെ വെളിവാക്കുന്നതാണ്. ഏഴ് മാസം മുന്‍പ് നടന്ന പാഹല്‍ഗാം ആക്രമണത്തെ തുടര്‍ന്നും ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഗുരുവാസ്പൂര്‍, പത്താന്‍കോട്ട്, പാംപോര്‍, ഉറി, നാഗ്രോട്ട, 2017 അമര്‍നാഥ്, 2019 പുല്‍വാമ, 2023 രാജൗരി, 2024 രിയാസി, 2025 പാഹല്‍ഗാം ... ഇത്തരം നിരവധി ഭീകരാക്രമണങ്ങള്‍ നടന്നിട്ടും ഉത്തരവാദിത്വം ആരും ഏറ്റെടുക്കുന്നില്ല. ഡല്‍ഹിയിലേക്ക് ഇത്ര വലിയ അളവില്‍ സ്‌ഫോടക വസ്തുക്കള്‍ പ്രവേശിച്ചത് എങ്ങനെ? ഇതിന് ഉത്തരവാദി ആരാണ്?' അദ്ദേഹം ചോദിച്ചു.

Following the Red Fort terror attack, the Congress has demanded an all-patry meeting chaired by Prime Minister Narendra Modi to assess the nation's securtiy situation. The patry also called for Home Minister Amit Shah's resignation, citing repeated intelligence failures. Congress spokesperson Pawan Khera criticised the government for taking nearly 48 hours to label the explosion a terror attack and questioned how 2,900 kg of explosives reached close to the capital. Listing a series of major terror attacks over the past decade, the patry asked why no accountabiltiy has been fixed. The Congress expressed condolences to the families of the 13 victims and urged the government to advance the winter session of Parliament to address mounting internal securtiy concerns.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റാസ് അൽ ഖൈമയിൽ പർവതാരോഹകർക്ക് മുന്നറിയിപ്പ്: സുരക്ഷ ഉറപ്പാക്കാൻ പൊലിസ് പട്രോളിംഗ് വർധിപ്പിച്ചു

uae
  •  5 days ago
No Image

'സമവായമായില്ലെങ്കില്‍ യോഗ്യരായവരെ നേരിട്ട് നിയമിക്കും; കേരളത്തിലെ വി.സി നിയമനത്തില്‍ അന്ത്യശാസനവുമായി സുപ്രിംകോടതി

Kerala
  •  5 days ago
No Image

വാടകയ്ക്കെടുത്ത കാറുമായി ഷെയ്ഖ് സായിദ് റോഡിൽ അഭ്യാസപ്രകടനം; വിദേശ സഞ്ചാരിയെ അറസ്റ്റ് ചെയ്ത് ദുബൈ പൊലിസ്

uae
  •  5 days ago
No Image

റോഡ് വികസനത്തിന്റെ ഭാഗമായി എടുത്ത കുഴിയിലേക്ക് സ്‌കൂട്ടര്‍ മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

എമിറേറ്റ്സ് വിമാനത്തിൽ ബോംബ് വെച്ചതായി ഇ-മെയിൽ സന്ദേശം; യാത്രക്കാരെ ഒഴിപ്പിച്ചു പരിശോധന

uae
  •  5 days ago
No Image

യുഎഇയുടെ മനം കവര്‍ന്ന് കുട്ടികളുടെ ദേശീയ ഗാനം; വീഡിയോ പങ്കുവെച്ച് കിരീടാവകാശി ഹംദാന്‍

uae
  •  5 days ago
No Image

ബ്രിട്ടാസ് നടത്തിയത് ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമം; 'പി.എം ശ്രീ പാല'ത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി

Kerala
  •  5 days ago
No Image

പിന്നോട്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കവെ തലയിടിച്ച് വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു

Kerala
  •  5 days ago
No Image

ഗസ്സന്‍ ജനതയെ ഒറ്റിക്കൊടുത്ത കൊടും ഭീകരന്‍, ഒടുവില്‍ സ്വന്തം ഗ്യാങ്ങിന്റെ കൈകളാല്‍ അന്ത്യം; ഇസ്‌റാഈല്‍ വളര്‍ത്തിയെടുത്ത യാസര്‍ അബൂശബാബ്

International
  •  5 days ago
No Image

ടാക്സി മറയാക്കി മയക്കുമരുന്ന് വിതരണം; 74 പാക്കറ്റ് മെത്താഫെറ്റമെനുമായി ഡ്രൈവർ പിടിയിൽ

latest
  •  5 days ago