HOME
DETAILS

ജെ.ഡി.യു ഏറ്റവും വലിയ ഒറ്റകക്ഷി ; കസേര ഉറപ്പിച്ച് നിതീഷ് 

  
Web Desk
November 14, 2025 | 5:36 AM

jdu becomes the single largest party nitish secures the chief ministers chair

ബിഹാറില്‍ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കേ വന്‍ തിരിച്ചു വരവുമായി നിതീഷ് കുമാറിന്റെ ജെ.ഡി.യു. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ആധിപത്യം നിലനിര്‍ത്തിയ ബി.ജെ.പി.യെ മറികടന്ന് ഏറ്റവും വലി ഒറ്റകക്ഷിയായിരിക്കുകയാണ് ജെ.ഡി.യു. നിലവില്‍ 84 സീറ്റിലാണ് ജെ.ഡിയു മുന്നേറുന്നത്. ബി.ജെ.പി 80 സീറ്റിലും മുന്നേറ്റം തുടരുന്നു. നേരത്തെ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്ന ആര്‍.ജെ.ഡി ഇപ്പോള്‍ പിന്നോട്ട് പോയിരിക്കുകയാണ്. 

മുഖ്യമന്ത്രിയും ജെ.ഡി.യു പ്രസിഡന്റുമായ നിതീഷ് കുമാര്‍ വളരെക്കാലമായി ബിഹാറില്‍ എന്‍.ഡി.എയുടെ മുഖമാണ്. സംസ്ഥാനത്തെ 243 സീറ്റുകളിലേക്ക് എന്‍.ഡി.എയുടെ സീറ്റ് വിഭജന കരാറിന്റെ ഭാഗമായി ബിജെപിക്കും ജെഡിയുവിനും 101 സീറ്റുകള്‍ അനുവദിച്ചതോടെ, സഖ്യത്തില്‍ അധികാര സന്തുലിതാവസ്ഥ മാറിയതായാണ് സൂചിപ്പിക്കുന്നത്. ജെ.ഡി.യു ഇനി ബി.ജെ.പിയുടെ മുതിര്‍ന്ന സഖ്യകക്ഷിയായി തുടരില്ല. തെരഞ്ഞെടുപ്പിനുശേഷം നിതീഷിന്റെ പങ്ക്  വെല്ലുവിളി നേരടേണ്ടി വരുമെന്ന സൂചന ഇത് തന്നെയാണ് നല്‍കിയിരുന്നത്. 

ബീഹാറില്‍ എന്‍.ഡി.എയുടെ പ്രധാന നേതാവെന്ന സ്ഥാനത്ത് നിതീഷിന്റെ നിലനില്‍പ് രണ്ട് കാര്യങ്ങളെ ആശ്രയിച്ചിരിക്കുമെന്ന് നേരത്തെ തന്നെ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജെ.ഡി.യുവിന്റെ സ്വന്തം പ്രകടനവും സഖ്യത്തിന് വ്യക്തമായ വിജയം നേടാന്‍ കഴിയുമോ എന്നതും. എന്‍.ഡി.എ സുഖകരമായി വിജയിക്കുകയും നിതീഷ് ശക്തമായ വ്യക്തിപരമായ ജനവിധി നിലനിര്‍ത്തുകയും ചെയ്താല്‍ നിതീഷിന് തന്റെ കസേര നിലനിര്‍ത്താനാവുമെന്നായിരുന്നു കണക്കു കൂട്ടല്‍. ഇക്കാര്യം തനിക്ക് സാധിക്കുമെന്ന് തെളിയിക്കുകയാണ് നിതീഷ് കുമാര്‍. 

  ബി.ജെ.പിയുടെ 74 സീറ്റിനെതിരെ വെറും 43 സീറ്റുകള്‍ നാത്രമാണ് 2020 ലെ തരഞ്ഞെടുപ്പില്‍ നിതീഷിന്റെ പാര്‍ട്ടി നേടിയത്.  

എന്‍.ഡി.എയുടെ വിജയം നേരിയ മാര്‍ജിനില്‍ ആവുകയും ബി.ജെ.പി ജെ.ഡി.യുവിനെക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്താന്‍ തന്റെ കസേര നിലനിര്‍ത്തുക എന്നത് നിതീഷിനെ സംബന്ധിച്ച് ഒരു ചോദ്യചിഹ്നമാവാന്‍ സാധ്യതയുണ്ടായിരുന്നു. എന്നാല്‍ തന്റെ കസേര ആര്‍ക്കും വിട്ടു നല്‍കില്ല എന്ന് തന്നെയാണ് നിതീഷ് പറയുന്നത്.

 

with the jdu emerging as the single largest party, nitish kumar strengthens his hold on the chief minister’s chair. get the latest updates on bihar’s political scenario and government formation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോ പ്രതിസന്ധി തുടരുന്നു; ഇന്നും സര്‍വീസുകള്‍ റദ്ദാക്കും

National
  •  3 days ago
No Image

കൊല്ലം കുരീപ്പുഴയില്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീ പിടിച്ചു;  10ല്‍ അധികം ബോട്ടുകളും ചീനവലകളും കത്തി നശിച്ചു

Kerala
  •  3 days ago
No Image

വാശിയേറിയ പോരാട്ടം: ബത്തേരിയിൽ ഭരണം പിടിക്കാൻ എൽ.ഡി.എഫും യു.ഡി.എഫും നേർക്കുനേർ; പ്രതിപക്ഷ നേതാവ് ഇന്ന് ജില്ലയിൽ

Kerala
  •  3 days ago
No Image

കുവൈത്തിൽ മയക്കുമരുന്നിന്റെ ചിത്രങ്ങളോ എഴുത്തുകളോ ലോഗോകളോ ഉള്ള വസ്ത്രങ്ങളും വസ്തുക്കളും നിരോധിച്ചു, ലംഘിച്ചാൽ കനത്ത പിഴ, ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം പിടിയിലായാലും പണി കിട്ടും

latest
  •  3 days ago
No Image

പാലക്കാട് നിന്നു തട്ടിക്കൊണ്ടു പോയ മലപ്പുറത്തെ വ്യവസായിയെ കണ്ടെത്തി പൊലിസ്; പ്രതികള്‍ ഉറങ്ങിയപ്പോള്‍ ഇറങ്ങിയോടി പൊലിസിനെ വിവരമറിയിച്ചു

Kerala
  •  3 days ago
No Image

ടയര്‍ പഞ്ചറായി ബൈപാസില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

കോഴിക്കോട് കോർപറേഷനിൽ പ്രോഗ്രസ് റിപ്പോർട്ട് വിതരണം: കലക്ടറുടെ നിർദേശം വീണ്ടും മറികടന്ന് സി.പി.എം; പ്രതിഷേധം ശക്തമാക്കി യു.ഡി.എഫ്

Kerala
  •  3 days ago
No Image

ദേശീയപാത തകര്‍ന്ന സംഭവത്തില്‍ വിദഗ്ധ സമിതി ഉടന്‍ റിപോര്‍ട്ട് സമര്‍പ്പിക്കും; 3 അംഗ സമിതി സ്ഥലം സന്ദര്‍ശിച്ചു

Kerala
  •  3 days ago
No Image

തദ്ദേശപ്പോര് മുറുകുന്നു: ഇനി നാലുനാൾ; പൊതുയോഗങ്ങളിൽ ചൂടുപിടിപ്പിക്കുന്ന വിഷയങ്ങൾ ചർച്ചയാക്കി നേതാക്കൾ

Kerala
  •  3 days ago
No Image

പൊലിസ് പരിശോധനയില്ലാതെ സഹകരണ സ്ഥാപനങ്ങളിൽ ഇനി ജോലിയില്ല; ഉദ്യോഗാർത്ഥി 1000 രൂപ ഫീസ് നൽകണം; നടപടിക്രമങ്ങൾ പുറത്തിറക്കി

Kerala
  •  3 days ago