HOME
DETAILS

നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചു; ബി.ജെ.പി നേതാവ് പ്രതിയായ പാലത്തായി പോക്സോ കേസില്‍ വിധി ഇന്ന്

  
Web Desk
November 14, 2025 | 5:37 AM

palathayi-pocso-case-verdict-bjp-leader-teacher-thalassery

തലശേരി: ബി.ജെ.പി നേതാവായ അധ്യാപകന്‍ പ്രതിയായ പാലത്തായി പീഡന കേസില്‍ തലശേരി പോക്സോ സ്പെഷല്‍ കോടതി ജഡ്ജി എം.ടി ജലജറാണി വെള്ളിയാഴ്ച  വിധിപറയും. ബി.ജെ.പി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കടവത്തൂര്‍ മുണ്ടത്തോട്ടെ കുറുങ്ങാട്ട് ഹൗസില്‍ കെ. പദ്മരാജന്‍ ആണ് കേസിലെ പ്രതി. 2024 ഫെബ്രുവരി 23 നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്.

2025 ഓഗസ്റ്റ് 13വരെ തുടര്‍ച്ചയായ വിചാരണ നടന്നു. പീഡനത്തിനിരയായ കുട്ടിയുടെ മൊഴി അഞ്ചുദിവസമാണ് കോടതി രേഖപ്പെടുത്തിയത്. കുട്ടിയുടെ സുഹൃത്തായ വിദ്യാര്‍ഥി, നാല് അധ്യാപകര്‍ ഉള്‍പ്പെടെ 40 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 77 രേഖകളും 14 തൊണ്ടിമുതലുകളും ഹാജരാക്കി. ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചതാണ് പാലത്തായി പീഡനക്കേസ്. പത്തു വയസുകാരി പീഡനത്തിനിരയായ വിവരം ചൈല്‍ഡ് ലൈനിനാണ് ആദ്യം ലഭിച്ചത്. കുട്ടിയുടെ  മാതാവ് നല്‍കിയ പരാതിയില്‍ പാനൂര്‍ പൊലിസ് 2020 മാര്‍ച്ച് 17നാണ് കേസെടുത്തത്. 

 സ്‌കൂളിലെ ശുചിമുറിയില്‍ വച്ചാണ് അധ്യാപകന്‍ പീഡിപ്പിച്ചതെന്നും തുടര്‍ന്ന് രക്തസ്രാവം ഉണ്ടായെന്നും പെണ്‍കുട്ടി മൊഴിനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം സ്‌കൂളിലെ ശുചിമുറിയില്‍ നടത്തിയ പരിശോധനയില്‍ രക്തം കണ്ടെത്തിയതാണു കേസില്‍ നിര്‍ണായകമായത്. 

പൊയിലൂര്‍ വിളക്കോട്ടൂരിലെ ഒളിയിടത്തില്‍ നിന്ന് ഏപ്രില്‍ 15ന് പ്രതിയെ അറസ്റ്റുചെയ്തു. പെണ്‍കുട്ടിയുടെ മാതാവിന്റെ ആവശ്യപ്രകാരം 2020 ഏപ്രില്‍ 24ന് സംസ്ഥാന പൊലിസ് മേധാവി അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ജൂവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75, 82 വകുപ്പുകള്‍ ചുമത്തി ക്രൈംബ്രാഞ്ച് ഡിറ്റക്ടിവ് ഇന്‍സ്പെക്ടര്‍ മധുസൂദനന്‍ നായര്‍ ഇടക്കാല കുറ്റപത്രം സമര്‍പ്പിച്ചു. 2021ല്‍  പോക്സോ വകുപ്പുകള്‍ ചുമത്തി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി പി.എം ഭാസൂരി ഹാജരായി.

 

English Summary: Thalassery POCSO Court to deliver verdict in Palathayi child abuse case involving BJP leader and teacher K. Padmarajan after extensive trial and evidence.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജെ.ഡി.യു ഏറ്റവും വലിയ ഒറ്റകക്ഷി ; കസേര ഉറപ്പിച്ച് നിതീഷ് 

National
  •  2 hours ago
No Image

നിർഭാഗ്യം; റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പ് ഇന്ത്യൻ ടീമിൽ ഈ 3 യുവതാരങ്ങൾക്ക് ഇടമില്ലാത്തത് എന്ത് കൊണ്ട്?

Cricket
  •  2 hours ago
No Image

ടൂര്‍ പോകുന്നതിന് ഒരാഴ്ച മുൻപെങ്കിലും തീയതി അറിയിണം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി എംവിഡി

Kerala
  •  2 hours ago
No Image

ഡല്‍ഹി സ്‌ഫോടനം: അമിത്ഷാ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്; സര്‍വകക്ഷി യോഗം വിളിക്കണമെന്നും ആവശ്യം

National
  •  2 hours ago
No Image

500 കിലോ ലഡു, 5 ലക്ഷം രസഗുള, ഗുലാബ് ജാമുന്‍...വിജയാഘോഷത്തിനൊരുങ്ങി എന്‍.ഡി.എ

National
  •  2 hours ago
No Image

വെസ്റ്റ് ബാങ്കിലെ പള്ളിക്ക് തീയിട്ട് ഖുർആൻ കത്തിച്ച് ജൂത കുടിയേറ്റക്കാർ

International
  •  2 hours ago
No Image

ലിഥിയം ബാറ്ററികള്‍, പവര്‍ ബാങ്കുകള്‍ എന്നിവ കൊണ്ടുവരുന്നതിന് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഒമാന്‍ എയര്‍

oman
  •  2 hours ago
No Image

വോട്ടെണ്ണല്‍ ചൂടിനിടെ നെഹ്‌റുവിനെ അനുസ്മരിച്ച് നീതീഷ് കുമാറിന്റെ ട്വീറ്റ്; പേടിക്കണ്ട കസേര നിങ്ങള്‍ക്ക് തന്നെ എന്ന് സോഷ്യല്‍ മീഡിയ 

National
  •  3 hours ago
No Image

കൊൽക്കത്ത ടെസ്റ്റ്: ടോസ് ജയിച്ച് ബാറ്റിംഗ് തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക; ഈഡൻ ഗാർഡനിൽ സ്പിൻ കെണിയൊരുക്കി ഇന്ത്യ

Cricket
  •  3 hours ago
No Image

ഏറ്റവും വലിയ ഒറ്റകക്ഷിയായി ബി.ജെ.പി; കസേര വിട്ടു നല്‍കേണ്ടി വരുമോ നിതീഷ്?

National
  •  3 hours ago