'ബിഹാര്‍ നേടി, അടുത്ത ലക്ഷ്യം ബംഗാള്‍' കേന്ദ്രമന്ത്രി ഗിരി രാജ് സിങ്
പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ മുന്നേറ്റത്തിന് പിന്നാലെ തങ്ങളുടെ അടുത്ത ലക്ഷ്യം പശ്ചിമ ബംഗാളാണെന്ന് പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്.
''അരാജകത്വത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു സര്‍ക്കാര്‍ വേണ്ടെന്ന് ബിഹാറിലെ ജനം തീരുമാനിച്ചിരിക്കുന്നു. ബിഹാറിലെ യുവജനം പ്രബുദ്ധരാണ്. വികസനത്തിന്റെ വിജയമാണിത്. നമ്മള്‍ ബിഹാര്‍ ജയിച്ചു, ഇനി ബംഗാളിന്റെ സമയമാണ്'' -മന്ത്രി പറഞ്ഞു.
കുഴപ്പത്തിന്റെയും, അഴിമതിയുടെയും, കൊള്ളയുടെയും ഒരു സര്‍ക്കാരിനെ ബിഹാര്‍ അംഗീകരിക്കില്ലെന്ന് ആദ്യ ദിവസം മുതല്‍ വ്യക്തമായിരുന്നുവെന്ന് സിംഗ് കൂട്ടിച്ചേര്‍ത്തു.
'ആളുകള്‍ സമാധാനവും നീതിയും വികസനവും തിരഞ്ഞെടുത്തു. തേജസ്വി യാദവ് കുറച്ചുകാലം സര്‍ക്കാരില്‍ ഉണ്ടായിരുന്നപ്പോള്‍, ക്രമക്കേട് വളര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നത് ഇന്നത്തെ യുവാക്കള്‍ക്കറിയില്ലെങ്കിലും അവരുടെ മുതിര്‍ന്നവര്‍ക്കറിയാം ' സിംഗ് പറഞ്ഞു.
അതേസമയം വോട്ടെണ്ണല്‍ പുരോഗമിക്കുന്ന ബിഹാറില്‍ 194 സീറ്റുകളില്‍ എന്‍.ഡി.എ മുന്നേറുകയാണ്. 44 സീറ്റുകളിലാണ് മഹാസഖ്യം ലീഡ് ചെയ്യുന്നത്. നിതീഷ് കുമാറിന്റെ ജെ.ഡി.യുവാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളിലും മുന്‍തൂക്കംഎന്‍.ഡി.എക്കായിരുന്നു.
സംസ്ഥാനത്തെ 38 ജില്ലകളിലായി 46 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. വോട്ടെണ്ണലില്‍ കൃത്രിമം നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ പാര്‍ട്ടികള്‍ എല്ലാ തയാറെടുപ്പുകളും നടത്തിയിട്ടുണ്ട്. 43 അംഗ നിയമസഭയിലേക്ക് നവംബര്‍ ആറിനും 11നും രണ്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ 67.13 ശതമാനമെന്ന റെക്കോഡ് പോളിങ്ങാണ് രേഖപ്പെടുത്തിയത്.
union minister giriraj singh declares that after securing bihar, the next political focus will be west bengal. get the latest updates on national political strategies and reactions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."