ഹരിയാനയില്‍ ഹിന്ദുത്വ ആള്‍ക്കൂട്ടം ക്രിസ്ത്യാനികളെ തടഞ്ഞുവച്ച് ബൈബിള്‍ കത്തിക്കാന്‍ നിര്‍ബന്ധിപ്പിച്ചു, ദൃശ്യവും പ്രരിപ്പിച്ചു
ന്യൂഡല്‍ഹി: ഹരിയാനയിലെ റോഹ്തക് ജില്ലയില്‍ ക്രിസ്ത്യന്‍ വിശ്വാസികളെ തീവ്രഹിന്ദുത്വ വിഭാഗം തഞ്ഞുവച്ച് ഭീഷണിപ്പെടുത്തി അവരുടെ വിശുദ്ധ ഗന്ഥ്രമായ ബൈബിള്‍ കത്തിക്കാന്‍ നിര്‍ബന്ധിപ്പിച്ചു. കഴിഞ്ഞ ആഴ്ച നടന്നതായി കരുതുന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
വീഡിയോയില്‍ ക്രിസ്ത്യന്‍ സമുദായ അംഗങ്ങളെ തടഞ്ഞു നിര്‍ത്തുന്ന ദൃശ്യങ്ങളും, 'വഞ്ചകര്‍' എന്ന് വിളിച്ചും ബൈബിളിനെ അഴുക്ക് എന്ന് പറയുന്നതും കേള്‍ക്കാം. ചിലരെ വിശ്വാസം തള്ളിപ്പറയാന്‍ നിര്‍ബന്ധിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഒരു ക്രിസ്ത്യന്‍ പുരുഷന് പെട്രോള്‍ കുപ്പി കൈമാറി, ബൈബിള്‍ കത്തിക്കാന്‍ നിര്‍ബന്ധിക്കുന്നതും അതിനിടെ ഒത്തുകൂടിയ സംഘം 'ജയ് ശ്രീറാം', 'ഭാരത് മാതാ കി ജയ്' തുടങ്ങിയ മുദ്രാവാക്യം വിളിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
🚨 ROHTAK, HR (9 NOV'25)
— Anti Christian Tracker Watch - ACT India ✝️ (@ACTWatchIndia) November 12, 2025
Christians illegally detained, humiliated, FORCED TO BURN BIBLES under threats from Hindutva mobs and were compelled to deny their faith in writing. Police absent.
Does Article 25 & 19 NOT EXIST IN Haryana?@hrw @USCIRF @VaticanNews @AJEnglish @POTUS pic.twitter.com/yzbKFPgkwp
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷമായ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. ഇത്തരം ഹിന്ദുത്വ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ശിക്ഷിക്കപ്പെടാതെ പോകുന്ന അവസ്ഥ ആശങ്ക വര്‍ധിപ്പിക്കുന്നതാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയിലെ 25, 21 വകുപ്പുകള്‍ ഉറപ്പുനല്‍കുന്ന അടിസ്ഥാന അവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2024ല്‍ പ്രാബല്യത്തില്‍ വന്ന ഭാരതീയ ന്യായ സംഹിത പ്രകാരം നിയമവിരുദ്ധ കൂട്ടം (89), തടങ്കല്‍ (127), ഭീഷണി (351), കലാപം (191) തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുക്കേണ്ട കുറ്റങ്ങളുമാണ്.
2014 ല്‍ മോദി അധികാരത്തിലേറിയത് മുതല്‍ രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്‍ക്കും നേരെയുളള അതിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണ്.
A Hindutva mob terrorised, abused, and forced several Christian villagers to burn their sacred books in public in Rohtak District in Haryana. A video of the incident that has gone viral on social media platforms, showed Christians being coerced to denounce their faith. The video shows the incident occurred sometime last week.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."