HOME
DETAILS

എസ്.ഐ.ആറില്‍ ഇടപെടില്ല, നീട്ടിവെക്കാന്‍ സുപ്രിംകോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി

  
November 14, 2025 | 11:44 AM

kerala-high-court-sir-voter-list-case-government-may-move-supreme-court

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിനിടെ  വോട്ടര്‍പട്ടിക തീവ്രപരിഷ്‌കരണ (എസ്.ഐ.ആര്‍) നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് സുപ്രിംകോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി. എസ്.ഐ.ആറില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കിയ കോടതി സര്‍ക്കാരിന്റെ ഹരജിയിലെ നടപടികള്‍ അവസാനിപ്പിച്ചു. 

തദ്ദേശ തെരഞ്ഞെടുപ്പും എസ്.ഐ.ആറും ഒരേ സമയത്താണ് നടക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. എസ്.ഐ.ആറിന്റെ സാധുതയെ എതിര്‍ക്കുന്നില്ല.മെയിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിനാല്‍ തിരക്കുപിടിച്ച് എസ്.ഐ.ആര്‍ നടപ്പിലാക്കേണ്ട കാര്യമില്ല. തദ്ദേശ തെരഞ്ഞെടുപ്പിനിടെ ഇതു നടത്തുന്നത്  ഉദ്യോഗസ്ഥ ക്ഷാമത്തിനും ഭരണസ്തംഭനത്തിനും ഇടയാക്കും. ഇക്കാര്യം കാണിച്ച് ചീഫ് സെക്രട്ടറി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് കത്തയച്ചിരുന്നു. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. 

എസ്.ഐ.ആര്‍ ഹരജികള്‍ സുപ്രിംകോടതിയുടെ പരിഗണനയിലുള്ള സാഹചര്യത്തില്‍ സുപ്രിംകോടതിയെ സമീപിച്ചുകൂടേ എന്ന് ഹൈക്കോടതി ഇന്നലെ വാക്കാല്‍ ആരാഞ്ഞിരുന്നു. 

സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ എതിര്‍ത്തു. എസ്.ഐ.ആര്‍ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് പരോക്ഷമായി ഇതു നടപ്പാക്കാതിരിക്കാനാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ വാദിച്ചു. സംസ്ഥാനത്ത് എസ്.ഐ.ആറിന്റെ പകുതിയിലധികം നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞുവെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ അറിയിച്ചു. അതിനാല്‍ ഇപ്പോള്‍ നിര്‍ത്തിവയ്ക്കുന്നത് പ്രതിസന്ധിക്കിടയാക്കും. 

തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കാത്ത വിധത്തിലായിരിക്കണം എസ്.ഐ.ആര്‍ നടപടികള്‍ എന്നു നിര്‍ദേശിച്ചിരുന്നു. ഉദ്യോഗസ്ഥ ക്ഷാമം ഉണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിട്ടില്ലെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.

 

English summary: The Kerala High Court has stated that it will not interfere in the voter list Special Intensive Revision (SIR) process and advised the state government to approach the Supreme Court if it wishes to seek a postponement. With this, the court disposed of the state government’s petition.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹാക്കിങ് സംശയം: സർക്കാർ തിയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ; കെഎസ്എഫ്ഡിസി പരാതി നൽകും, ജീവനക്കാർക്കെതിരെ കർശന നടപടി

crime
  •  6 days ago
No Image

ഹെയ്‌ഡനെ നഗ്നനാക്കാതെ റൂട്ടിന്റെ സെഞ്ചുറി 'രക്ഷിച്ചു'; ഓസീസ് മണ്ണിലെ സെ‍ഞ്ചുറി വരൾച്ച അവസാനിപ്പിച്ച് ഇതിഹാസം

Cricket
  •  6 days ago
No Image

വജ്രം പോലെ തിളങ്ങി മക്ക; ബഹിരാകാശ യാത്രികൻ പകർത്തിയ ചിത്രം വൈറൽ

Saudi-arabia
  •  6 days ago
No Image

കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം: പ്രതി പിടിയിൽ; അതിക്രമം യുവതി മൊബൈലിൽ പകർത്തി

crime
  •  6 days ago
No Image

രാഹുൽ മാങ്കൂട്ടത്തിൽ കാസർകോട് ഹൊസ്ദുർഗ് കോടതിയിൽ ഹാജരായേക്കും; കോടതിയിൽ വൻ പൊലിസ് സന്നാഹം

Kerala
  •  6 days ago
No Image

'കോടതിയുടെ അക്കൗണ്ടിലേക്ക് പണം മാറ്റണം'; വിഡിയോകോളിലെ 'സിബിഐ' തട്ടിപ്പിൽ നിന്ന് പൊലിസ് ഇടപെടലിൽ രക്ഷപ്പെട്ട് കണ്ണൂർ ഡോക്ടർ ദമ്പതികൾ

crime
  •  6 days ago
No Image

​ഗസ്സയെ ചേർത്തുപിടിച്ച് യുഎഇ: ഈദുൽ ഇത്തിഹാദിനോട് അനുബന്ധിച്ച് സമൂഹവിവാഹം നടത്തി; പുതുജീവിതം ആരംഭിച്ച് 54 ഫലസ്തീനി ദമ്പതികൾ

uae
  •  6 days ago
No Image

സീനിയർ വിദ്യാർത്ഥിയുടെ മർദ്ദനത്തിൽ ജൂനിയർ വിദ്യാർത്ഥിക്ക് ​ഗുരുതര പരിക്ക്; കണ്ണിന് താഴെയുള്ള എല്ലിന് പൊട്ടൽ, നാല് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

Kerala
  •  6 days ago
No Image

രാഹുലിന്റെ പേഴ്‌സണ്‍ സ്റ്റാഫും ഡ്രൈവറും അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍

Kerala
  •  6 days ago
No Image

കൃത്രിമക്കാൽ നൽകാമെന്ന് മമ്മൂട്ടി; 'നടക്കു'മെന്ന ഉറപ്പിൽ സന്ധ്യ തിരികെ നാട്ടിലേക്ക്

Kerala
  •  6 days ago