പാർട്ടിയിൽ മെമ്പർഷിപ്പ് പോലുമില്ലാത്ത വ്യക്തികളാണ് സ്ഥാനാർഥികളായി മത്സരിക്കുന്നത്: കൊച്ചി ഡെപ്യൂട്ടി മേയർ സിപിഐ വിടുന്നു
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയറും മട്ടാഞ്ചേരി അഞ്ചാം ഡിവിഷൻ കൗൺസിലറുമായ കെ.എ അൻസിയ സിപിഐയിൽ നിന്ന് രാജിവെക്കാനൊരുങ്ങുന്നു. പാർട്ടി സ്ഥാനാർഥി നിർണയത്തിലെ അതൃപ്തിയാണ് രാജിക്ക് പിന്നിൽ. "നിലവിൽ മത്സരിക്കാൻ പോകുന്നത് പാർട്ടിയിൽ മെമ്പർഷിപ്പ് പോലുമില്ലാത്ത വ്യക്തികളാണ്. നിരവധി പ്രശ്‌നങ്ങൾ പാർട്ടിയോട് പറഞ്ഞിട്ടും ഒരിക്കൽ പോലും പിന്തുണ ലഭിച്ചില്ല. സ്വതന്ത്രയായി മത്സരിച്ച് വിജയിച്ചത് പോലെയുള്ള അവസ്ഥയായിരുന്നു," കെ.എ. അൻസിയ പ്രതികരിച്ചു.
മട്ടാഞ്ചേരിയിലെ ആറാം ഡിവിഷനിലെ സ്ഥാനാർഥി നിർണയത്തിൽ കടുത്ത വിയോജിപ്പിലാണ് സിപിഐ മഹിളാ സംഘം മണ്ഡലം സെക്രട്ടറി കൂടിയായ അൻസിയ. മഹിളാ സംഘത്തിൽ നന്നായി പ്രവർത്തിക്കുന്ന രണ്ട് പേരെ താൻ നിർദേശിച്ചിരുന്നെങ്കിലും, അർഹതയില്ലാത്ത ഒരാളെയാണ് സ്ഥാനാർഥിയായി തീരുമാനിച്ചതെന്ന് അൻസിയ പറയുന്നു. ഇപ്പോൾ പാർട്ടി പ്രഖ്യാപിച്ച സ്ഥാനാർഥികൾക്ക് പാർട്ടിയിൽ മെമ്പർഷിപ്പ് പോലുമില്ലെന്നാണ് കെ.എ അൻസിയയുടെ പ്രധാന ആരോപണം. "പ്രസ്ഥാനം വ്യക്തികളിലേക്ക് മാത്രം ചുരുങ്ങിയ കാഴ്ചയാണ് ഇപ്പോൾ എല്ലാവരും കണ്ടത് എന്നും അൻസിയ വിമർശിച്ചു.
സിപിഐയിൽ നിന്ന് രാജിവെക്കാനൊരുങ്ങുമ്പോഴും എൽഡിഎഫ് മുന്നണിക്കൊപ്പം തുടരാനാണ് തീരുമാനമെന്ന് അൻസിയ വ്യക്തമാക്കി. ലീഗിന്റെ കോട്ടയായിരുന്ന മട്ടാഞ്ചേരി അഞ്ചാം ഡിവിഷൻ സീറ്റ് പിടിച്ചെടുത്താണ് അൻസിയ വിജയിച്ചത്. കൗൺസിലർ എന്ന നിലയിൽ മട്ടാഞ്ചേരിയിൽ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ സാധിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.
Kochi's Deputy Mayor, K.A. Ansiya, is set to resign from the Communist Party of India (CPI), citing severe dissatisfaction with the party's candidate selection for the upcoming local body elections. A sitting councillor from Mattancherry's 5th Division, Ansiya alleges that the chosen candidates "do not even have party membership," suggesting that the movement has been narrowed down to suit individuals rather than merit. She confirms she will remain with the LDF alliance despite leaving the party.
Kochi Deputy Mayor, K.A. Ansiya, CPI Resignation, Local Elections Kerala, Mattancherry Councillor, LDF Alliance
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."