കോഴിക്കോട് മലയോര മേഖലയിൽ കനത്ത മഴ: മിന്നലേറ്റു പൂച്ച ചത്തു; വീടുകൾക്ക് വ്യാപക നാശം
കോഴിക്കോട്: ജില്ലയുടെ മലയോര മേഖലയിൽ കനത്ത ഇടിയോടും മിന്നലോടും കൂടിയ പേമാരി. വൈകുന്നേരം 4.15 ഓടെ ആരംഭിച്ച മഴയിലും മിന്നലിലും മലയോര മേഖലയിൽ വ്യാപക നാശനഷ്ടങ്ങളാണ് സംഭവിച്ചത്. മുക്കം മണാശ്ശേരിയിൽ ഇടിമിന്നലേറ്റ് വീട്ടിലെ പൂച്ച ചത്തു. തലനാരിഴക്കാണ് വീട്ടുകാർ വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്.
മണാശ്ശേരി പന്നൂളി രാജന്റെ വീട്ടിലാണ് സംഭവം. മിന്നലേറ്റതിനെ തുടർന്ന് രാജന്റെ വീട്ടിലെ വയറിങ് പൂർണ്ണമായും കത്തിനശിച്ചു. വീടിന്റെ ജനൽച്ചില്ലുകളും ചുമരുകളും വൈദ്യുതി ഉപകരണങ്ങളും ശക്തമായ മിന്നലിൽ തകർന്നു. വീട്ടുപരിസരത്തുണ്ടായിരുന്ന പൂച്ചയാണ് മിന്നലേറ്റ് ചത്ത നിലയിൽ കണ്ടെത്തിയത്. സമീപത്തുണ്ടായിരുന്ന ഒരു തെങ്ങും ഇടിമിന്നലിൽ കത്തിനശിച്ചു. മിന്നൽ പതിക്കുന്ന സമയത്ത് രാജനും മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകൾ ശുചിമുറിയിലായിരുന്നത് കാരണം മിന്നലേൽക്കാതെ രക്ഷപ്പെട്ടു.
രാജന്റെ വീടിന് സമീപം താമസിക്കുന്ന ദീപ, അരവിന്ദൻ, രാജൻ എന്നിവരുടെ വീടുകളിലും ഇടിമിന്നൽ മൂലം നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. മലയോര മേഖലയിൽ ഇപ്പോഴും ശക്തമായ ഇടിയോടും മഴയോടും കൂടിയ കാലാവസ്ഥ തുടരുകയാണ്.
heavy rain and thunderstorms have hit the hilly areas of kozhikode, causing widespread damage. in manassery, a cat was killed by a lightning strike, which also burnt out a house's wiring and damaged electrical appliances and a coconut tree. residents narrowly escaped injury as the severe weather continues to affect the region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."