HOME
DETAILS

അരിയിൽ ഷുക്കൂർ വധക്കേസ് പ്രതി തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി; വിവാദം

  
Web Desk
November 14, 2025 | 2:17 PM

ariyil shukkoor murder case accused LDF candidate in local body elections controversy

മലപ്പുറം: ഏറെ കോളിളക്കം സൃഷ്ടിച്ച അരിയിൽ ഷുക്കൂർ വധക്കേസിലെ പ്രതിയെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് വിവാദമാകുന്നു. കേസിലെ 28-ാം പ്രതിയായ പി.പി. സുരേശനാണ് സി.പി.ഐ.എം സ്ഥാനാർഥിയായി മത്സരിക്കുന്നത്. കണ്ണൂർ ജില്ലയിലെ പട്ടുവം ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡായ വെളിച്ചാങ്കിൽ നിന്നാണ് സുരേശൻ ജനവിധി തേടുന്നത്.

2012 ഫെബ്രുവരി 20-നാണ് അരിയിൽ ഷുക്കൂർ കൊല്ലപ്പെടുന്നത്. അന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനും ടി.വി രാജേഷും സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണമുണ്ടായതിനു പിന്നാലെയായിരുന്നു ഈ കൊലപാതകം. കണ്ണപുരം കീഴറയിലെ വള്ളുവൻ കടവിനടുത്ത് വെച്ച് ഷുക്കൂറിനെ രണ്ടര മണിക്കൂറോളം ബന്ദിയാക്കിയ ശേഷമാണ് കൊലപ്പെടുത്തിയത്.

24-ാം വയസ്സിലാണ് ഷുക്കൂർ അതിദാരുണമായി കൊല്ലപ്പെട്ടത്. സി.പി.ഐ.എം പ്രവർത്തകർ സംഘടിച്ചെത്തി ഷുക്കൂറിനെ പരസ്യവിചാരണ ചെയ്ത ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്.

പി. ജയരാജൻ, ടി.വി. രാജേഷ് ഉൾപ്പെടെ 33 പേർ പ്രതികളായ കേസിലെ പ്രതിയാണ് നിലവിൽ സി.പി.ഐ.എം ടിക്കറ്റിൽ ഇപ്പോൾ സ്ഥാനാർഥിയായി മത്സരിക്കുന്നത്. ഷുക്കൂർ വധക്കേസിൽ വിചാരണാ നടപടികൾ ഈ വർഷം മെയ് മാസമാണ് ആരംഭിച്ചത്.

ഫസൽ കേസ് പ്രതിയും സ്ഥാനാർഥി

ഇതിനു പുറമെ, കഴിഞ്ഞ ദിവസം ഫസൽ വധക്കേസിലെ പ്രതിയായ കാരായി ചന്ദ്രശേഖരനെയും സി.പി.ഐ.എം സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. തലശ്ശേരി നഗരസഭയിലെ ചെള്ളക്കര വാർഡിൽ നിന്നാണ് ചന്ദ്രശേഖരൻ മത്സരിക്കുന്നത്.

കൊലപാതക കേസുകളിൽ പ്രതികളായവരെ സി.പി.ഐ.എം സ്ഥാനാർഥികളാക്കിയ നടപടിക്കെതിരെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ പ്രതിഷേധം ശക്തമാവുകയാണ്. ഫസൽ കൊലക്കേസിൽ പ്രതിയായതിനെത്തുടർന്ന് 2015-ൽ തലശ്ശേരി നഗരസഭ ചെയർമാനായിരിക്കെ കാരായി ചന്ദ്രശേഖരന് ജില്ലയിൽ പ്രവേശിക്കരുതെന്ന കോടതി വിധി വന്നിരുന്നു. കേസിൽ ഗൂഢാലോചനാക്കുറ്റമാണ് സി.ബി.ഐ. ചന്ദ്രശേഖരനെതിരെ ചുമത്തിയിരുന്നത്.

 

 

The news reports on the controversy surrounding the LDF (Left Democratic Front) nomination of P.P. Suresan, an accused (the 28th) in the high-profile Ariyil Shukoor murder case, for the local body elections in Kerala.

Shukoor, a Muslim Students Federation (MSF) activist, was murdered in 2012 following an attack on the vehicle of then-CPM district secretary P. Jayarajan and MLA T.V. Rajesh. Suresan is contesting as a CPI(M) candidate from the Velippachankil ward of Pattuvam Grama Panchayat.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോയുടെ വിലക്ക് നീക്കി, കിട്ടിയത് 'ഏറ്റവും എളുപ്പമുള്ള ഗ്രൂപ്പ്'; പോർച്ചുഗലിന്റെ ലോകകപ്പ് നറുക്കെടുപ്പിൽ വൻ വിവാദം

Football
  •  4 days ago
No Image

പത്രവാർത്ത വായിച്ചത് രക്ഷയായി; 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികൾ

Kerala
  •  4 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം; പോളിംഗ് ഉദ്യോഗസ്ഥർക്ക് ആശ്വാസം

Kerala
  •  4 days ago
No Image

ജിസിസി സംയുക്ത സിവിൽ ഏവിയേഷൻ ബോഡിയുടെ ആസ്ഥാനമായി യുഎഇയെ തിരഞ്ഞെടുത്തു

uae
  •  3 days ago
No Image

തിയേറ്റർ സിസിടിവി ദൃശ്യങ്ങൾ വിറ്റവർ കുടുങ്ങും; ദൃശ്യം കണ്ടവരുടെ ഐപി അഡ്രസ്സുകളും കണ്ടെത്തി

Kerala
  •  4 days ago
No Image

നിലമ്പൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തിച്ച കേസ്; മൂന്ന് യുവാക്കൾ അറസ്റ്റിൽ

Kerala
  •  4 days ago
No Image

'ഗിജോണിന്റെ അപമാനം'; അൽജീരിയയെ പുറത്താക്കാൻ ജർമ്മനിയും ഓസ്ട്രിയയും കൈകോർത്ത ലോകകപ്പ് ചരിത്രത്തിലെ കറുത്ത ഏട്

Football
  •  4 days ago
No Image

2026-ൽ യുഎഇയിലെ പണമിടപാടുകൾ മാറും; നിങ്ങൾ കാണാനിടയുള്ള 6 സുപ്രധാന മാറ്റങ്ങൾ

uae
  •  3 days ago
No Image

തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; സംഭവം പാലക്കാട്, പൊലിസ് അന്വേഷണം തുടങ്ങി

Kerala
  •  4 days ago
No Image

വാൽപ്പാറയിൽ പുലിയുടെ ആക്രമണം: നാല് വയസ്സുകാരൻ കൊല്ലപ്പെട്ടു

Kerala
  •  4 days ago