HOME
DETAILS

പതിമൂന്ന് വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതി പൊലിസ് പിടിയിൽ

  
Web Desk
November 14, 2025 | 4:30 PM

fugitive who was on the run for thirteen years nabbed by police

മാവേലിക്കര: പതിമൂന്ന് വർഷത്തോളം നിയമത്തിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലിസ് പിടികൂടി. മാവേലിക്കര ഭരണിക്കാവ് സ്വദേശിയായ മോഹനൻ (55) ആണ് അറസ്റ്റിലായത്. 2012-ൽ നടന്ന അടിപിടി കേസിൽ കോടതിയിൽ ഹാജരാകാതെ ഒളിവിലായിരുന്ന ഇയാൾക്കെതിരെ ലോങ് പെൻഡിംഗ് (എൽ.പി.) വാറണ്ട് നിലവിലുണ്ടായിരുന്നു.

വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്, സംസ്ഥാനത്തെ നിലവിലുള്ള ലോങ് പെൻഡിംഗ് കേസുകളിലെ പ്രതികളെക്കുറിച്ച് പൊലിസ് നടത്തിയ പ്രത്യേക അന്വേഷണമാണ് മോഹനനെ കുടുക്കിയത്. ഭരണിക്കാവ് തെക്കേമങ്കുഴി മുറിയിൽ പേരൂർ കോട്ടയിൽ വീട്ടിൽ മോഹനൻ, 2012 ജനുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവത്തിൽ പങ്കാളിയായത്.

ആധാര രജിസ്ട്രേഷനുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് തെക്കേ മങ്കുഴി സ്വദേശിയായ സുശീലനെ മർദിച്ച കേസിലാണ് മോഹനൻ പ്രതിയായത്. സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.

പല സ്ഥലങ്ങളിലായി കൂലിപ്പണി ചെയ്തും ലോട്ടറി വിറ്റുമാണ് ഇത്രയും കാലം ഒളിവിൽ കഴിഞ്ഞിരുന്നത്. രാത്രി കാലങ്ങളിൽ പ്രതി വള്ളിക്കുന്നം പൊലിസ് സ്റ്റേഷൻ പരിധിയിൽ വന്നുപോകുന്നതായി പൊലിസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചെങ്ങന്നൂർ മടത്തുംമട ഭാഗത്ത് ഒളിവിൽ താമസിക്കുകയായിരുന്ന പ്രതിയെ വള്ളിക്കുന്നം പൊലിസ് പിടികൂടിയത്. പ്രതിയെ കായംകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

 

A 55-year-old man, Mohanan from Bharanikavu, who had been absconding for thirteen years, was finally arrested by the police. He was wanted in a 2012 assault case related to a dispute over property registration, and an L.P. (Long Pending) warrant was issued against him. The arrest was made by the Vallikunnam police during a special drive targeting long-pending cases ahead of the local elections. He was subsequently presented before the Kayamkulam Judicial First Class Magistrate Court and remanded.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിർത്തി തർക്കം: കമ്പിവടി കൊണ്ട് തലയ്ക്കടിയേറ്റ കർഷകൻ മരിച്ചു; പ്രതി റിമാൻഡിൽ

Kerala
  •  6 days ago
No Image

വിദേശതാരങ്ങൾ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ രക്ഷകരാകുമോ? ഓസ്‌ട്രേലിയൻ താരത്തിന് പിന്നാലെ കനേഡിയൻ സ്ട്രൈക്കറും; OCI/PIO നയം പുതിയ ചരിത്രമെഴുതുന്നു

Football
  •  6 days ago
No Image

വളർത്തു മൃ​ഗങ്ങളുടെ വാണിജ്യ ഇറക്കുമതി നിരോധിച്ച് കുവൈത്ത്

uae
  •  6 days ago
No Image

സൗഹൃദം നടിച്ച് വിശ്വാസം നേടി, 5 ലക്ഷം രൂപയുടെ ഗാഡ്‌ജറ്റുകൾ മോഷ്ടിച്ച് മുങ്ങി: ഹോസ്റ്റൽ മോഷണത്തിൽ പൊട്ടിക്കരഞ്ഞ് കണ്ടന്റ് ക്രിയേറ്റർ തന്മയ്; പൊലിസ് സഹായിക്കുന്നില്ലെന്ന് ആരോപണം

crime
  •  6 days ago
No Image

'പ്രീമിയർ ലീഗ് സ്വപ്നം കാണാൻ സാധിക്കും'; രണ്ട് വർഷത്തിനുള്ളിൽ കിരീട നേടുമെന്ന് യുണൈറ്റഡ് സൂപ്പർ താരങ്ങൾ

Football
  •  6 days ago
No Image

ലാന്റിംഗിനിടെ അപകടം; ഫ്ലൈദുബൈ വിമാനത്തിന് കേടുപാട് സംഭവിച്ചു

uae
  •  6 days ago
No Image

മച്ചിങ്ങലിൽ വാഹന സ്പെയർപാർട്‌സ് കടയിൽ തീപിടിത്തം, ലക്ഷങ്ങളുടെ നഷ്ടം

Kerala
  •  6 days ago
No Image

ജീവിത സാഹചര്യങ്ങളില്‍ വഴിപിരിഞ്ഞു; 12 വര്‍ഷങ്ങൾക്കു ശേഷം അമ്മയെയും മകനെയും ഒരുമിപ്പിച്ച് ഷാര്‍ജ പൊലിസ്

uae
  •  6 days ago
No Image

ഐഎസ്ആർഒ വീണ്ടും റഷ്യയിലേക്ക്: എൽവിഎം 3 റോക്കറ്റിനായി സെമി ക്രയോ എൻജിനുകൾ വാങ്ങാൻ കരാർ

National
  •  6 days ago
No Image

ഗസ്സയില്‍ സയണിസ്റ്റുകള്‍ക്ക് വേണ്ടി ചാരവൃത്തിയും കൊള്ളയും നടത്തിവന്ന കൂലിപ്പട്ടാള മേധാവി യാസര്‍ കൊല്ലപ്പെട്ടു

International
  •  6 days ago