HOME
DETAILS

മദ്യപിച്ച് ഡ്രൈവ് ചെയ്ത് ആഢംബര കാർ തകർത്തു: ഇൻഷുറൻസ് കമ്പനിക്ക് 86,099 ദിർഹവും പലിശയും നൽകാൻ ഡ്രൈവറോട് ഉത്തരവിട്ട് കോടതി

  
November 14, 2025 | 4:55 PM

abu dhabi court orders drunken driver to pay dh86099 to insurance company

അബൂദബി: മദ്യപിച്ച് വാഹനം ഓടിച്ച് ആഢംബര കാറിന് കേടുപാടുകൾ വരുത്തിയ സംഭവത്തിൽ, ഇൻഷുറൻസ് കമ്പനിക്ക് 86,099 ദിർഹം തിരികെ നൽകാൻ ഡ്രൈവറോട്  ഉത്തരവിട്ട് അബൂദബി കൊമേഴ്‌സ്യൽ കോടതി. 2,93,099 ദിർഹം (ഏകദേശം 70 ലക്ഷം രൂപ) വിലമതിക്കുന്ന കാറാണ് അപകടത്തിൽ നശിച്ചത്.

അപകടശേഷം, ഇൻഷുറൻസ് കമ്പനി കാർ ഉടമയ്ക്ക് മുഴുവൻ തുകയും (2,93,099 ദിർഹം) നഷ്ടപരിഹാരമായി നൽകിയിരുന്നു. കാർ നന്നാക്കുന്നതിനേക്കാൾ ലാഭം വിൽക്കുന്നതാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 'മൊത്തം നഷ്ടം' കണക്കാക്കിയാണ് ഇത് നൽകിയത്.

തുടർന്ന് കമ്പനി തകർന്ന വാഹനം വിറ്റ് 207,000 ദിർഹം തിരികെ നേടി. എന്നാൽ, നഷ്ടപരിഹാരം നൽകിയ തുകയിൽ നിന്നും ബാക്കിയുള്ള 86,099 ദിർഹവും പലിശയും നിയമപരമായ ചെലവുകളും ആവശ്യപ്പെട്ട് കമ്പനി സിവിൽ കേസ് ഫയൽ ചെയ്തു.

മദ്യപിച്ച് വാഹനം ഓടിച്ചതിന് ഡ്രൈവർക്ക് ഇതിന് മുമ്പ് ശിക്ഷ ലഭിച്ചിരുന്നതായി കോടതി രേഖകളിൽ പറയുന്നു. ഡ്രൈവർ മദ്യലഹരിയിൽ ആണെങ്കിൽ നഷ്ടപരിഹാരം തിരികെ ഈടാക്കാൻ ഇൻഷുറൻസ് കമ്പനിക്ക് അധികാരം നൽകുന്ന ഏകീകൃത ഇൻഷുറൻസ് പോളിസിയുടെ ലംഘനമാണിതെന്ന് കോടതി നിരീക്ഷിച്ചു.

അപകട റിപ്പോർട്ടോ, മദ്യപിച്ചിരുന്നു എന്ന കണ്ടെത്തലോ പ്രതി നിഷേധിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇൻഷുറൻസ് കമ്പനി പൂർണ്ണ നഷ്ടപരിഹാരം നൽകിയ ശേഷം, തകർന്ന വാഹനം വിറ്റ് കിട്ടിയ തുക (Salvage Amount) കുറച്ച്, ബാക്കി തുക ഡ്രൈവർ നൽകാൻ ബാധ്യസ്ഥനാണെന്ന് കോടതി സ്ഥിരീകരിച്ചു.

ഇതനുസരിച്ച്, 86,099 ദിർഹവും, അഞ്ച് ശതമാനം വാർഷിക പലിശയും, കോടതി ചെലവുകളും, നിയമപരമായ ഫീസുകളും ഇൻഷുറൻസ് കമ്പനിക്ക് നൽകാൻ കോടതി പ്രതിയോട് ഉത്തരവിട്ടു. 

An Abu Dhabi Commercial Court has ruled that a drunken driver must compensate an insurance company Dh86,099 for damages caused to a luxury car worth Dh293,099 (approximately Rs 70 lakh).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുല്‍  ഹൈക്കോടതിയെ സമീപിക്കും; മുന്‍കൂര്‍ ജാമ്യത്തിന് അപ്പീല്‍ നല്‍കും

Kerala
  •  6 days ago
No Image

ദുബൈയിലെ ജ്വല്ലറി വിപണി കീഴടക്കാൻ 14 കാരറ്റ് സ്വർണ്ണം: കുറഞ്ഞ വില, ഉയർന്ന സാധ്യത; ലക്ഷ്യം വജ്രാഭരണ പ്രിയർ

uae
  •  6 days ago
No Image

ഉയര്‍ച്ചയും തളര്‍ച്ചയും ഒരു ദിവസം; 2024 ഡിസംബര്‍ 4 ന് എം.എല്‍.എയായി, കൃത്യം ഒരു വര്‍ഷത്തിന് ശേഷം രാഹുല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത്

Kerala
  •  6 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  6 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം: ഷാർജയിൽ 106 വാഹനങ്ങളും 9 ബൈക്കുകളും പിടിച്ചെടുത്തു

uae
  •  6 days ago
No Image

കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത് ധീരമായ നടപടിയെന്ന് കെ.സി വേണുഗോപാല്‍; എം.എല്‍.എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കേണ്ടത്

Kerala
  •  6 days ago
No Image

എസ്.ഐ.ആര്‍ ജോലികള്‍ക്കായി കൂടുതല്‍ ജീവനക്കാരെ വിന്യസിക്കണം- സുപ്രിം കോടതി 

National
  •  6 days ago
No Image

2025 ലെ വായു ഗുണനിലവാര സൂചിക: ഒമാൻ രണ്ടാം സ്ഥാനത്ത്

oman
  •  6 days ago
No Image

കൈവിട്ട് പാര്‍ട്ടിയും; രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പുറത്താക്കി

Kerala
  •  6 days ago
No Image

ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

Kerala
  •  6 days ago