HOME
DETAILS

ഫോമുകൾ വിതരണം ചെയ്യാതെ കണക്കുകൾ പെരുപ്പിച്ച് ആപ്പിൽ രേഖപ്പെടുത്താൻ നിർദേശം; എസ്.ഐ.ആറിൽ അട്ടിമറി ?

  
Web Desk
November 15, 2025 | 1:38 AM

instructions to inflate figures and enter them in the app without distributing forms sir sabotage

തിരുവനന്തപുരം: ആശങ്കകൾ തുടരുന്നതിനിടെ സംസ്ഥാനത്ത് വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണം (എസ്.ഐ.ആർ ) അട്ടിമറിക്കപ്പെടുന്നതായുള്ള സൂചനകൾ പുറത്ത്. എസ്.ഐ.ആറിന്റെ നടപടിക്രമങ്ങളിലെ പ്രഥമ ഘട്ടമായ എന്യൂമറേഷൻ ഫോം വിതരണത്തിലെ പാളിച്ചകളുടെ വിവരങ്ങളാണ് പുറത്തുവരുന്നത്.
 
രാജ്യത്ത് 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി നടക്കുന്ന എസ്.ഐ.ആറിലെ എന്യൂമറേഷൻ ഫോം വിതരണത്തിൽ ഏറ്റവും പിന്നിലായിരുന്നു കേരളം. ഇതു മറികടക്കുന്നതിനായി ഫോം വോട്ടർമാർക്ക് വിതരണം ചെയ്യാതെ തന്നെ വിതരണം ചെയ്തതായി ആപ്പിൽ രേഖപ്പെടുത്താനാണ് ബി.എൽ.ഒമാർക്ക് ഇന്നലെ ലഭിച്ച നിർദേശം. ഫോം പിന്നീട് വിതരണം ചെയ്താൽ മതിയെന്നും ഇപ്പോൾ ആപ്പിൽ വിതരണം ചെയ്തതായി രേഖപ്പെടുത്താനുമാണ് നിർദേശം. ഇതോടെ വോട്ടർമാർക്ക് ലഭിക്കേണ്ട എന്യൂമറേഷൻ ഫോം ലഭിക്കാതെ വരും.
2025ലെ വോട്ടർപട്ടികയിൽ ഉൾപ്പെട്ട സംസ്ഥാനത്തെ 2,78,50,855 വോട്ടർമാർക്കാണ് എന്യൂമറേഷൻ ഫോം വിതരണം ചെയ്യേണ്ടത്. ഇതിനായി 24,468 ഉദ്യോഗസ്ഥരെയാണ് ബി.എൽ.ഒമാരായി നിയോഗിച്ചിരിക്കുന്നത്.

വിതരണം ചെയ്ത ഫോമുകൾ വോട്ടർമാർ പൂരിപ്പിച്ച ശേഷം ബി.എൽ.ഒമാർ തിരികെ വാങ്ങി പരിശോധിച്ച ശേഷം ആപ്പിൽ രേഖപ്പെടുത്തുകയും ചെയ്യുന്നത് അനുസരിച്ചാണ് അടുത്തമാസം ഒമ്പതിന് കരട് പട്ടിക പുറത്തിറക്കുക. ഫോം തിരികെ നൽകാത്തവരും ബി.എൽ.ഒമാർ ഫോം വിതരണം ചെയ്യാത്തവരും പട്ടികയിൽനിന്ന് പുറത്താകും.
 
വിതരണം ചെയ്യുന്ന എന്യൂമറേഷൻ ഫോമുകളുടെ എണ്ണം ദിവസവും തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധപ്പെടുത്തുന്നുണ്ടെങ്കിലും തിരികെ ലഭിക്കുന്നവയുടെ എണ്ണം പ്രസിദ്ധീകരിക്കുന്നില്ല. ഇതിനെ ആശ്രയിച്ചാകും കരട് പട്ടികയിൽനിന്ന് പുറത്താകുന്നവരുടെ എണ്ണം. പുറമെ ബി.എൽ.ഒമാർ രാഷ്ട്രീയ താൽപര്യം മുൻനിർത്തി എന്യൂമറേഷൻ ഫോമുകൾ കൃത്യമായി വിതരണം ചെയ്യാതിരിക്കുകയോ തിരികെ ലഭിക്കുന്ന ഫോമുകളിൽ കൃത്രിമം കാണിച്ചാലോ കരട് പട്ടികയിൽനിന്ന് വോട്ടർമാർ പുറത്താകാനുള്ള സാധ്യത കൂടുതലാണ്. 
പിന്നീട് കരട് പട്ടിക വന്നശേഷം പുതിയതായി വോട്ടർപട്ടികയിൽ പേര് ചേർക്കേണ്ട അവസ്ഥയുണ്ടാവുകയും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതികളുടെ 1.3 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇ.ഡി

Kerala
  •  a day ago
No Image

ഗ്രീന്‍ലാന്‍ഡില്‍ റഷ്യയും ചൈനയും കണ്ണുവെയ്ക്കുന്നു; രക്ഷിക്കാന്‍ അമേരിക്കയ്ക്ക് മാത്രമേ കഴിയൂ; ലോക സാമ്പത്തിക ഫോറത്തില്‍ ട്രംപ് 

International
  •  a day ago
No Image

കിവികളെ നിലംതൊടാതെ പറത്തി; ആദ്യ ടി-20യിൽ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  a day ago
No Image

മെട്രോ നഗരങ്ങളോട് പ്രിയം, കേരളത്തോട് അവഗണന; ദുബൈ-കൊച്ചി സർവീസ് നിർത്തലാക്കാൻ ഒരുങ്ങി എയർ ഇന്ത്യ 

uae
  •  a day ago
No Image

താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം; നവീകരണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കുന്നു

Kerala
  •  a day ago
No Image

ഇങ്ങനെയും 5000 അടിക്കാം! ലോക റെക്കോർഡ് സ്വന്തമാക്കി അഭിഷേക് ശർമ്മ

Cricket
  •  a day ago
No Image

വിവാഹത്തെ എതിര്‍ത്ത ഉമ്മയെ മകന്റെ പെണ്‍സുഹൃത്ത് കറിക്കത്തി കൊണ്ട് ആക്രമിച്ചു 

Kerala
  •  a day ago
No Image

പള്ളിക്കകത്ത് ഇഫ്താർ പാടില്ല, ഉച്ചഭാഷിണികൾക്കും നിയന്ത്രണം; സഊദിയിലെ പുതിയ റമദാൻ ചട്ടങ്ങൾ ഇവയാണ്

Saudi-arabia
  •  a day ago
No Image

യുഎഇയിൽ 'ഡാർബ്' ടോൾ പേയ്‌മെന്റ് തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി ക്യു മൊബിലിറ്റി

uae
  •  a day ago
No Image

സുനിത വില്യംസ് വിരമിച്ചു; ബഹിരാകാശത്ത് റെക്കോഡിട്ട യാത്രയ്ക്ക് ബ്രേക്ക്

International
  •  a day ago