HOME
DETAILS

സുഡാനിലേക്ക് ആയുധക്കടത്തിന്: യു.എ.ഇ പ്രോസിക്യൂഷൻ അന്വേഷണം പൂർത്തിയാക്കി; പ്രതികളെ വിചാരണയ്ക്ക് റഫർ ചെയ്യും

  
Web Desk
November 15, 2025 | 2:11 AM

         UAE to charge suspects after foiling arms smuggling attempt to Sudan

ദുബൈ: യു.എ.ഇ വഴി പോർട്ട് സുഡാൻ അതോറിറ്റിയിലേക്ക് സൈനിക ഉപകരണങ്ങൾ കൈമാറാനുള്ള ശ്രമത്തിൽ യു.എ.ഇ പ്രോസിക്യൂഷൻ അന്വേഷണം പൂർത്തിയാക്കിയതായി സെക്യൂരിറ്റി പ്രോസിക്യൂഷനിലെ ഉദ്യോഗസ്ഥൻ പ്രഖ്യാപിച്ചതായി ദേശീയ വാർത്താ ഏജൻസി വാം റിപ്പോർട്ടിൽ പറഞ്ഞു. പ്രതികളെ വിചാരണയ്ക്ക് റഫർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടിൽ സൂചിപ്പിച്ചു.

സുഡാനിലേക്ക് ആയുധങ്ങളും സൈനിക ഉപകരണങ്ങളും നിയമവിരുദ്ധമായി കടത്താനുള്ള ശ്രമം യു.എ.ഇയുടെ സുരക്ഷാ ഏജൻസികൾ പരാജയപ്പെടുത്തിയതായും, സൈനിക ഉപകരണങ്ങളുടെ നിയമവിരുദ്ധ കടത്തിലും കള്ളപ്പണം വെളുപ്പിക്കലിലും ഉൾപ്പെട്ട സെല്ലിലെ അംഗങ്ങളെ അറസ്റ്റ് ചെയ്തതായും ഏപ്രിൽ 30ന് അറ്റോർണി ജനറൽ പ്രഖ്യാപിച്ചിരുന്നു. രഹസ്യ ബ്രോക്കറേജ്, മധ്യസ്ഥത, മറഞ്ഞിരിക്കുന്ന മാർഗങ്ങളിലൂടെ വെളിപ്പെടുത്താത്ത കമ്മിഷനുകൾ ശേഖരിക്കൽ എന്നിവ അവരുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിരുന്നു.

രാജ്യത്തെ വിമാനത്താവളങ്ങളിലൊന്നിൽ ഒരു സ്വകാര്യ വിമാനത്തിനുള്ളിൽ സൈനിക ഗ്രേഡിലുള്ള (54.7 x 62എം.എം) ഗോറിയുനോവ് തരം വെടിമരുന്ന് വലിയ അളവിൽ പരിശോധിക്കുന്നതിനിടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളിൽ രണ്ടുപേരുടെ കൈവശം ഉണ്ടായിരുന്ന ഇടപാടിൽ നിന്നുള്ള സാമ്പത്തിക വരുമാനത്തിന്റെ ഒരു ഭാഗം അധികൃതർ പിടിച്ചെടുത്തു.

പബ്ലിക് പ്രോസിക്യൂഷന്റെ മേൽനോട്ടത്തിലും, അറസ്റ്റിനും തിരച്ചിലിനും അനുമതി നൽകി അറ്റോർണി ജനറൽ പുറപ്പെടുവിച്ച ജുഡീഷ്യൽ വാറണ്ടുകളെ തുടർന്നുമാണ് ഓപറേഷൻ നടത്തിയത്. സെൽ അംഗങ്ങൾ സുഡാനീസ് സൈനിക അധികാരികളുമായും -ഓഫൈസർമാർ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പ്രവർത്തകർ, ബിസിനസുകാർ എന്നിവരുമായും -യു.എസ് ഉപരോധ പട്ടികയിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന വ്യക്തികളുമായും കമ്പനികളുമായും ഇന്റർപോളുമായും ഇടപാടുകളിൽ പങ്കാളികളാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

അബ്ദുൽ ഫത്താഹ് അൽ ബുർഹാനും അദ്ദേഹത്തിന്റെ ഡെപ്യൂട്ടി യാസർ അൽ അത്തയും അധ്യക്ഷനായ സുഡാനീസ് സായുധ സേനയുടെ ആയുധ സമിതിയുടെ അഭ്യർത്ഥന മാനിച്ചാണ് ഈ ഇടപാടുകൾ നടത്തിയതെന്നും, പോർട്ട് സുഡാൻ അതോറിറ്റിയുടെ സാമ്പത്തിക ഉദ്യോഗസ്ഥനായ ഉഥ്മാൻ അൽ സുബൈർ ഇത് ഏകോപിപ്പിച്ചതായും അന്വേഷണത്തിൽ സൂചന ലഭിച്ചു. കൂടുതൽ പേരുകൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. കൂടാതെ, പോർട്ട് സുഡാൻ അതോറിറ്റിയുമായി ബന്ധപ്പെട്ട സൈനിക ഉപകരണ ഇടപാടുകളുടെ ഫണ്ടിങ് സ്രോതസുളെക്കുറിച്ചുള്ള അത്ഭുതകരമായ വെളിപ്പെടുത്തൽ അന്വേഷണത്തിൽ കണ്ടെത്തിയതായും ഉദ്യോഗസ്ഥൻ പറഞ്ഞു.

ഓഡിയോ, വിഡിയോ റെക്കോഡിങ്ങുകളുടെ മെറ്റീരിയൽ തെളിവ്, സെൽ അംഗങ്ങൾ തമ്മിലുള്ള ആശയ വിനിമയങ്ങൾ, കരാറുകൾ ഉൾപ്പെടെയുള്ള ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ, സാമ്പത്തിക രേഖകൾ, നടപ്പാക്കൽ പ്രക്രിയയും ഫണ്ട് കൈമാറ്റവും വിശദീകരിക്കുന്ന പ്രസ്താവനകൾ എന്നിവ പോലുള്ള ഗണ്യമായ തെളിവുകൾ കണ്ടെത്തലുകളിൽ ഉൾപ്പെടുന്നു. യു.എ.ഇയിൽ പ്രവർത്തിക്കുന്ന ഒരു ബാങ്ക് വഴിയാണ് ധനസഹായത്തിന്റെ ഒരു ഭാഗം നടത്തിയതെന്ന് സാങ്കേതിക സമിതികളിൽ നിന്നുള്ള റിപ്പോർട്ടുകൾ വെളിപ്പെടുത്തി.

UAE to charge suspects after foiling arms smuggling attempt to Sudan

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ദേശപ്പോര്' അവസാനഘട്ടത്തിലേക്ക്; 7 ജില്ലകളില്‍ നാളെ കൊട്ടിക്കലാശം

Kerala
  •  8 days ago
No Image

ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തത്കാലത്തേക്ക്‌ തടഞ്ഞ് ഹൈക്കോടതി

Kerala
  •  8 days ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ അപകടം; 5 തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം, 7 പേര്‍ക്ക് പരുക്ക്

National
  •  8 days ago
No Image

ധാര്‍മികതയില്ലാത്തവര്‍ രാഷ്ട്രീയ രംഗത്ത് തുടരരുതെന്ന് രാഹുലിന്റെ പുറത്താക്കലിനെ കുറിച്ച കെകെ രമ എംഎല്‍എ

Kerala
  •  8 days ago
No Image

ഗ്യാസ് സിലിണ്ടര്‍ നിറച്ച ലോറിയില്‍ അതിക്രമിച്ചു കയറി; സിലിണ്ടര്‍ കുത്തിത്തുറന്ന് തീ കൊളുത്തി  യുവാവിന്റെ ആത്മഹത്യാശ്രമം

Kerala
  •  8 days ago
No Image

ഫോണില്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക;  ആവശ്യമായ പെര്‍മിഷനുകള്‍ മാത്രം നല്‍കുക - സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യം

Kerala
  •  8 days ago
No Image

ഇന്‍ഡിഗോ ചതിച്ചു; യാത്രക്കാരെ ചേര്‍ത്തുപിടിച്ച് ഇന്ത്യന്‍ റെയില്‍വേ- 37 ട്രെയിനുകളില്‍ സ്ലീപ്പര്‍ കോച്ച് വര്‍ധന

Kerala
  •  8 days ago
No Image

പരാതി പ്രവാഹം; പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ച ബോർഡുകളും പോസ്റ്ററുകളും നീക്കണം

Kerala
  •  8 days ago
No Image

ശബരിമലക്കായി 456 ബസുകൾ മാറ്റിയതിനു പിന്നാലെ തെരഞ്ഞെടുപ്പിനും കെ.എസ്.ആർ.ടി.സി ബസുകൾ; യാത്രാക്ലേശം രൂക്ഷമാകും

Kerala
  •  8 days ago
No Image

പള്ളി പൊളിച്ചിട്ട് 33 വർഷം; അന്തിമ വിധി വന്നിട്ട് വന്നിട്ട് ആറുവർഷം; രാമക്ഷേത്രം ഉയർന്നു; പള്ളി നിർമാണത്തിന് അനുമതിയില്ല

National
  •  8 days ago