HOME
DETAILS

മുഖ്യമന്ത്രിക്കെതിരായ പോസ്റ്റിന് ലൈക്കും കമന്റും; പ്രചാരണത്തിനിടെ സ്ഥാനാര്‍ഥിത്വം തെറിച്ചു, സ്വതന്ത്രനായി മത്സരിക്കും

  
November 15, 2025 | 11:42 AM

cpim-drops-candidate-over-social-media-like-sreekandan-to-contest-as-independent

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനെതിരായ സമൂഹമാധ്യമ പോസ്റ്റിന് ലൈക്കടിക്കുകയും കമന്റിടുകയും ചെയ്തതിന് സി.പി.എം സ്ഥാനാര്‍ഥിത്വം നിഷേധിച്ച പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് മുത്തിപ്പാറ ബി ശ്രീകണ്ഠന്‍ സ്വതന്ത്രനായി മത്സരിക്കും.

വെഞ്ഞാറമൂട് പുല്ലമ്പാറ മുത്തിപാറ വാര്‍ഡില്‍ സി.പി.എം സ്ഥാനാര്‍ഥിയായി മത്സരിക്കാനിറങ്ങി മൂന്നു ദിവസം പ്രചാരണം നടത്തിയതിന് ശേഷമാണ് ശ്രീകണ്ഠനെ ഒഴിവാക്കാന്‍ സി.പി.എം തീരുമാനിച്ചത്. 

മുത്തിപ്പാറ വാര്‍ഡില്‍ നിന്നും സി.പി.എമ്മിന്റെ സ്ഥാനാര്‍ഥിയായി ബി.ശ്രീകണ്ഠനെ പുല്ലമ്പാറ ലോക്കല്‍ കമ്മറ്റി തീരുമാനിച്ച് അത് ഏരിയാ കമ്മിറ്റി അംഗീകരിച്ച് ജില്ലാ കമ്മിറ്റിയിലേക്ക് അയച്ചിരുന്നു. എന്നാല്‍ ജില്ലാ കമ്മിറ്റി ശ്രീകണ്ഠന്റെ പേര് ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. പിന്നീട് മറ്റൊരാള്‍ക്ക് സ്ഥാനാര്‍ഥിത്വം നല്‍കുകയും ചെയ്തു. 

പോസ്റ്ററുകള്‍ ഉള്‍പ്പെടെ അടിച്ച് പ്രചാരണം നടത്തുന്നതിന് ഇടയിലാണ് മത്സരത്തില്‍നിന്ന് പിന്മാറണമെന്ന് നേതൃത്വം ആവശ്യപ്പെട്ടത്. ഇതോടെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്ക് സി.പി.എം പ്രാഥമികാംഗത്വത്തില്‍ നിന്നും രാജിവയ്ക്കുകയാണെന്ന് കാണിച്ച് ശ്രീകണ്ഠന്‍ കത്ത് നല്‍കി. 

പുല്ലമ്പാറ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, 2015ല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സി.ഐ.ടി.യു മേഖലാ സെക്രട്ടറി, ഫിനീക്‌സ് ഗ്രന്ഥശാല സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ശ്രീകണ്ഠന്‍ നിലവില്‍ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ ആണ്.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാലത്താണ് മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ സമൂഹമാധ്യമത്തില്‍ വന്ന പോസ്റ്റിന് ശ്രീകണ്ഠന്‍ ലൈക്കടിക്കുകയും അനുകൂല നിലപാട് സ്വീകരിച്ച് കമന്റ് രേഖപ്പെടുത്തുകയും ചെയ്തത്. ഇത് ശ്രദ്ധയില്‍പെട്ട പ്രവര്‍ത്തകരിലൊരാള്‍ പാര്‍ട്ടിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.

 

B. Sreekandan, former Panchayat Vice President from Muthippara and a long-time CPI(M) worker, has decided to contest as an independent candidate after the party withdrew his candidature. The CPI(M) district committee removed him from the candidate list following allegations that he had liked and commented in support of a social media post critical of Chief Minister Pinarayi Vijayan and his family during the Parliament election period.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത കേസ്; സ്കോട്ട്ലൻഡിൽ മലയാളി നഴ്സിന് ഏഴുവർഷത്തിലേറെ തടവ് ശിക്ഷ

International
  •  4 days ago
No Image

ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  4 days ago
No Image

സംസ്ഥാനത്തെ ദേശീയ പാതകളുടെ തകർച്ച: എല്ലാ റീച്ചുകളിലും സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് എൻ.എച്ച്.എ.ഐ

Kerala
  •  4 days ago
No Image

വിവാഹ വാർഷികാഘോഷത്തിനെത്തിയ യുവതി കെഎസ്ആർടിസി ബസ് കയറി മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

Kerala
  •  4 days ago
No Image

ഷാർജയിൽ എമിറേറ്റ്സ് റോഡിൽ ഗതാഗത നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു

uae
  •  4 days ago
No Image

പാലക്കാട് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ സ്പെഷ്യൽ പൊലിസ് ടീമിന്റെ വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരുക്ക്

Kerala
  •  4 days ago
No Image

സുഹൃത്തുക്കൾക്കൊപ്പം പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Kerala
  •  4 days ago
No Image

ജനിതക മാറ്റം സംഭവിച്ച ബീജം വിതരണം ചെയ്തത് 14 യൂറോപ്യൻ രാജ്യങ്ങളിൽ; 197 കുട്ടികൾക്ക് അർബുദം സ്ഥിരീകരിച്ചു; ഡെൻമാർക്ക് സ്പേം ബാങ്കിനെതിരെ അന്വേഷണം

International
  •  4 days ago
No Image

ലേലത്തിൽ ഞെട്ടിക്കാൻ പഞ്ചാബ്‌; ഇതിഹാസമില്ലാതെ വമ്പൻ നീക്കത്തിനൊരുങ്ങി അയ്യർപട

Cricket
  •  4 days ago
No Image

ലോക്സഭയിലെ വാക്പോര്; അമിത് ഷായുടെ പ്രസംഗം നിലവാരം കുറഞ്ഞത്; ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുന്ന സ്വഭാവം: കെ.സി വേണുഗോപാൽ എം.പി

National
  •  4 days ago