HOME
DETAILS

കോടികൾ വാരിക്കൂട്ടിയവനും ഇതിഹാസവും പുറത്ത്; വമ്പൻ മാറ്റങ്ങളുമായി ഞെട്ടിച്ച് കൊൽക്കത്ത

  
November 15, 2025 | 12:55 PM

Kolkata Knight Riders have made major changes to their team ahead of the 2026 IPL

2026 ഐപിഎല്ലിന് മുന്നോടിയായി ടീമിൽ വമ്പൻ മാറ്റങ്ങൾ നടത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. അടുത്ത സീസണിന് മുമ്പായി 10 താരങ്ങളെയാണ് കെകെആർ റിലീസ് ചെയ്തത്. ഇതിൽ ഏറെ ശ്രദ്ധേയമായത് വെസ്റ്റ് ഇൻഡീസ് സ്റ്റാർ ഓൾ റൗണ്ടർ ആന്ദ്രേ റസലിനെ കൊൽക്കത്ത ഒഴിവാക്കിയത്. നീണ്ട 12 വർഷങ്ങൾക്ക് ശേഷമാണ് വിൻഡീസ് താരത്തെ കൊൽക്കത്ത റിലീസ് ചെയ്യുന്നത്. കൊൽക്കത്തക്കായി ബാറ്റ് കൊണ്ടും ബോൾ കൊണ്ടും നിർണായകമായ പങ്കുവഹിച്ച താരമാണ് റസൽ. കെകെആറിനായി 127 മത്സരങ്ങളിൽ നിന്നും 2484 റൺസാണ് താരം നേടിയത്. 115 വിക്കറ്റും താരം സ്വന്തമാക്കി. 

കഴിഞ്ഞ സീസണിൽ 23.75 കോടി രൂപക്ക് ടീമിലെത്തിച്ച വെങ്കിടേഷ് അയ്യരെയും കൊൽക്കത്ത റിലീസ് ചെയ്തു. വമ്പൻ തുക മുടക്കി ടീമിലെത്തിച്ചിട്ടും താരത്തിന് മികവുറ്റ പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് കൊൽക്കത്ത വെങ്കിടേഷിനെ റിലീസ് ചെയ്തിരിക്കുന്നത്. സ്പിന്നർ മായങ്ക് മാർക്കണ്ടെയെ ട്രേഡിങിലൂടെ മുംബൈ ഇന്ത്യൻസിനെ കൈമാറുകയും ചെയ്തിരുന്നു. ലേലത്തിൽ 64.3 കോടി തുകയായുമായാണ് കൊൽക്കത്ത എത്തുന്നത്. വരാനിരിക്കുന്ന ലേലത്തിൽ ഏറ്റവും കൂടുതൽ തുകയ്ക്കുള്ള ടീമും കൊൽക്കത്ത തന്നെയാണ്. 

 

മായങ്ക് മാർക്കണ്ടെ (മുംബൈയിലേക്ക് ട്രേഡ് ചെയ്തു), ചേതൻ സക്കറിയ, ക്വിൻ്റൺ ഡി കോക്ക്, ആൻറിച്ച് നോർക്യാ, മൊയിൻ അലി, വെങ്കിടേഷ് അയ്യർ, ലുവ്നിത്ത് സിസോദിയ, റഹ്മാനുള്ള ഗുർബാസ്, ഉംറാൻ മാലിക്, ആന്ദ്രെ റസൽ, സ്പെൻസർ ജോൺസൺ എന്നിവരെയാണ് കൊൽക്കത്ത ഒഴിവാക്കിയത്. സുനിൽ നരെയ്ൻ, വരുൺ ചക്രവർത്തി, ഹർഷിത് റാണ, അജിങ്ക്യ രഹാനെ, അംഗ്കൃഷ് രഘുവംഷി, റിങ്കു സിംഗ്, അനുകുൽ റോയ്, രമൺദീപ് സിംഗ്, വൈഭവ് അറോറ, ശിവം ശുക്ല എന്നീ താരങ്ങളെയാണ് കൊൽക്കത്ത നിലനിർത്തിയത്. 

2025 ഐപിഎല്ലിൽ അജിൻക്യ രഹാനെയുടെ കീഴിൽ നിറംമങ്ങിയ പ്രകടനമാണ് കൊൽക്കത്ത നടത്തിയത്. 2024 ഐപിഎൽ ചാമ്പ്യന്മാരെന്ന തലയെടുപ്പോടെ എത്തിയ കൊൽക്കത്ത എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 14 മത്സരങ്ങളിൽ നിന്നും അഞ്ചു വിജയവും ഏഴ് തോൽവിയും അടക്കം 12 പോയിന്റായിരുന്നു കൊൽക്കത്തക്ക് ഉണ്ടായിരുന്നത്. ലേലത്തിൽ മികച്ച താരങ്ങളെ സ്വന്തമാക്കി അടുത്ത സീസണിൽ ശക്തമായി തിരിച്ചുവരാനായിരിക്കും കൊൽക്കത്ത ലക്ഷ്യം വെക്കുക. 

Kolkata Knight Riders have made major changes to their team ahead of the 2026 IPL. KKR has released 10 players ahead of the next season. The most notable of these is the release of West Indies star all-rounder Andre Russell. Kolkata is releasing the West Indies player after a long 12 years.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭര്‍ത്താവില്‍ നിന്ന് ജീവനാംശം വേണ്ടെന്ന് ഭാര്യ; തീരുമാനം അസാധാരണവും അപൂര്‍വവുമെന്ന് സുപ്രിംകോടതി

Kerala
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും എല്‍.ഡി.എഫ് മുന്നേറ്റം

Kerala
  •  2 days ago
No Image

യുവനടൻ അഖിൽ വിശ്വനാഥിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  2 days ago
No Image

വിവാഹപ്പന്തലിലേക്ക് പൊലിസ്; നവവരനെ കൊണ്ടുപോയത് അറസ്റ്റ് ചെയ്ത്! ഡിഗ്രി പഠനകാലത്തെ വഞ്ചന, യുവതിയുടെ പരാതിയിൽ നാടകീയ അറസ്റ്റ്

crime
  •  2 days ago
No Image

നോട്ട' ഇല്ലാതിരുന്നത് പോളിങ് ശതമാനം കുറച്ചോ ?

Kerala
  •  2 days ago
No Image

സ്ഥാനാർഥികളില്ല: വോട്ടെടുപ്പ് കഴിഞ്ഞതോടെ ബി.ജെ.പിയിൽ പോര്

Kerala
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടെണ്ണി തുടങ്ങി; ആദ്യഫലം വന്നു തുടങ്ങി

Kerala
  •  2 days ago
No Image

സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്തു; വാക്കുതർക്കം കൊലപാതകത്തിലേക്ക്: പ്രതിക്കായി തെരച്ചിൽ ശക്തം

Kerala
  •  2 days ago
No Image

ആസ്റ്റര്‍ വളണ്ടിയേയേഴ്‌സ് 25 രാജ്യങ്ങളിലേക്ക് മൊബൈല്‍ മെഡിക്കല്‍ സേവനങ്ങള്‍ വ്യാപിപ്പിക്കും; 2027ഓടെ 100 യൂനിറ്റുകള്‍

uae
  •  2 days ago
No Image

വിമാനം റദ്ദാക്കുമോ? കിടക്കയുമായി ബെംഗളൂരു വിമാനത്താവളത്തിലെത്തി യാത്രക്കാരൻ

National
  •  2 days ago