HOME
DETAILS

പാലത്തായി പീഡനക്കേസ്: ബിജെപി നേതാവ് കെ പത്മരാജനെ അധ്യാപന ജോലിയിൽ നിന്ന് പുറത്താക്കാൻ നിർദേശം നൽകി വിദ്യാഭ്യാസ വകുപ്പ്

  
Web Desk
November 15, 2025 | 3:26 PM

education department directs removal of bjp leader k padmarajan from teaching job in palathayi abuse case

തിരുവനന്തപുരം: പാലത്തായി പീഡനക്കേസിൽ മരണം വരെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജനെ സർവീസിൽ നിന്ന് പുറത്താക്കാൻ നിർദേശം. ജീവപര്യന്തം തടവുശിക്ഷ വിധിച്ചതിന് പിന്നാലെയാണ് ഇയാളെ ജോലിയിൽ നിന്ന് നീക്കം ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.  ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർദേശം നൽകി. കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറിനാണ് നിർദേശം നൽകിയിരിക്കുന്നത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് നിർദേശം നൽകികൊണ്ട് പ്രസ്താവന പുറപ്പെടുവിച്ചത്.

തലശ്ശേരി അതിവേഗ കോടതിയാണ് പത്മരാജനെതിരെ ശിക്ഷ വിധിച്ചത്. നാലാം ക്ലാസുകാരിയായ 10 വയസ്സുകാരിയെ സ്കൂളിലെ ശുചിമുറിയിൽ വെച്ച് മൂന്ന് ദിവസങ്ങളിലായി ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് വിധി. വിദ്യാർത്ഥിനിക്ക് സംരക്ഷകനാകേണ്ട അധ്യാപകൻ നടത്തിയ ക്രൂരകൃത്യത്തിന് കഠിനമായ ശിക്ഷയാണ് കോടതി വിധിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ പ്രകാരം മരണം വരെ ജീവപര്യന്തം തടവ് ശിക്ഷിച്ചു. 12 വയസ്സിൽ താഴെയുള്ള കുട്ടിയെ സ്കൂളിൽ വെച്ച് പീഡിപ്പിച്ചതിന് പോക്സോ നിയമത്തിലെ രണ്ട് വകുപ്പുകൾ ചേർത്താണ് 40 വർഷം തടവ് ശിക്ഷ വിധിച്ചത്. കൂടാതെ, രണ്ട് ലക്ഷം രൂപ പിഴയും ഒടുക്കണം.

ലോക്കൽ പൊലിസ്, ക്രൈംബ്രാഞ്ച്, പ്രത്യേക അന്വേഷണ സംഘം എന്നിവയുടെ അഞ്ച് വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് വിധി. ഡിവൈഎസ്പി ടി.കെ. രത്നകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം സമർപ്പിച്ച ശാസ്ത്രീയ തെളിവുകൾ കേസിന് നിർണായകമായി. വിധി പ്രോസിക്യൂഷന് ആശ്വാസമായി. വിധി രാഷ്ട്രീയ പ്രേരിതമാണെന്നും മേൽക്കോടതിയിൽ അപ്പീൽ പോകുമെന്നും പ്രതിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.

 

 

The Education Department has dismissed K. Padmarajan, a former BJP leader and school teacher, from his job following his sentencing in the high-profile Palathai child sexual abuse case in Kerala.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോയ്‌ക്കെതിരെ നടപടി; പത്ത് ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം

National
  •  2 days ago
No Image

എറണാകുളം മലയാറ്റൂരിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി; ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു

Kerala
  •  2 days ago
No Image

സ്ത്രീപള്ളിപ്രവേശ വിവാദം മത യുക്തിവാദികളുടെ സൃഷ്ടി: സുന്നി നേതാക്കൾ

Kerala
  •  2 days ago
No Image

കള്ളവോട്ട് ആരോപണത്തിന് പിന്നാലെ സംഘര്‍ഷം; ഇടുക്കി വട്ടവടയില്‍ നാളെ ബിജെപി ഹര്‍ത്താല്‍ 

Kerala
  •  2 days ago
No Image

ചെങ്കോട്ട സ്‌ഫോടനം; ഒരാള്‍ കൂടി പിടിയില്‍ 

National
  •  2 days ago
No Image

In Depth Story : ഗാന്ധിയുടെ ഗ്രാമ സ്വരാജിലൂടെ പൂർണ്ണ സ്വരാജ് എന്ന ആശയം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഇന്നത്തെ നിലയിൽ എത്തിച്ചതിനു പിന്നിലെ ബുദ്ധി

Kerala
  •  2 days ago
No Image

അബൂദബി അല്‍ റീമില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

uae
  •  2 days ago
No Image

എറണാകുളത്ത് കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവര്‍ത്തകന്‍ പൊലിസ് പിടിയില്‍ 

Kerala
  •  2 days ago
No Image

ആര്‍എസ്എസ് സമത്വത്തെ പിന്തുണക്കുന്നില്ല; സംഘപരിവാറിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി 

National
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ വിധിയെഴുതി ഏഴ് ജില്ലകൾ; പോളിങ് 70 ശതമാനം

Kerala
  •  2 days ago