HOME
DETAILS

ഇന്ത്യയുൾപ്പെടെ 150 രാജ്യങ്ങളിൽ നിന്നുള്ള 1,500ലധികം കമ്പനികൾ; 148,000 സന്ദർശകർ: ദുബൈ എയർഷോക്ക് നാളെ തുടക്കം

  
November 16, 2025 | 2:29 AM

Chinas domestically developed C919 passenger jet is preparing to enter  at the 2025 Dubai Airshow

ദുബൈ: മിഡിൽ ഈസ്റ്റ് മേഖലയിലെ ഏറ്റവും വലിയ വ്യോമ സ്ഥാപനങ്ങളെയും വിമാന കമ്പനികളെയും ഒരു കുടക്കീഴിൽ അണിനിരത്തുന്ന സുപ്രധാന വ്യോമയാന പരിപാടിയായ 'ദുബൈ എയർഷോ 2025'ന് ഒരുക്കങ്ങൾ പൂർത്തിയായി. നാളെ മുതൽ 21 വരെയാണ് ദുബൈ എയർ ഷോ. ഇതിന്റെ വിജയകരമായ നടത്തിപ്പിന് ദുബൈ പൊലിസ് ശനിയാഴ്ച പൂർണ സന്നദ്ധത പ്രകടിപ്പിച്ചു.

രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ഈ ഷോ ആയുധ വ്യവസായത്തിനും വേദിയാണ്. ഈ വർഷം 150 രാജ്യങ്ങളിൽ നിന്നുള്ള വ്യോമയാന-ബഹിരാകാശ-പ്രതിരോധ മേഖലകളിലെ 1,500ലധികം പ്രത്യേക കമ്പനികൾ ഷോയിൽ പങ്കെടുക്കും. ഏകദേശം 148,000 സന്ദർശകർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ദുബൈ വേൾഡ് സെൻട്രൽ അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിൽ നടക്കുന്ന പ്രധാന പരിപാടിയുടെ സുരക്ഷയ്ക്കായി 1,200ലധികം സുരക്ഷാ ഉദ്യോഗസ്ഥരുടെ പിന്തുണയോടെ ദുബൈ പൊലിസ് സമഗ്രമായ സുരക്ഷാ പദ്ധതി തയാറാക്കിയിട്ടുണ്ട്.

ഭാവി ഇവിടെ ആരംഭിക്കുന്നു' എന്ന പ്രമേയം

 'ഭാവി ഇവിടെ ആരംഭിക്കുന്നു' എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ വ്യോമ പ്രദർശനം. പരിപാടി സുരക്ഷിതമാക്കാനും സുരക്ഷാ നടപടികളും പ്രോട്ടോക്കോളുകളും നിർണയിക്കാനും എയർ ഷോയുടെ സംഘാടക സമിതിയും പങ്കാളികളും തമ്മിൽ ഏകോപന പ്രവർത്തനങ്ങൾ നടത്തിയതായി ദുബൈ പൊലിസിലെ ഓപറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫും ദുബൈ ഇവന്റ്സ് സുരക്ഷാ കമ്മിറ്റി ചെയർമാനുമായ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്രൂഇ പറഞ്ഞു.

എയർ ഷോയുടെ 19-ാമത് എഡിഷന് ആതിഥേയത്വം വഹിക്കാനും, ഷോ സുരക്ഷിതമാക്കാനും ദുബൈ ഇവന്റ്സ് സെക്യൂരിറ്റി കമ്മിറ്റി പൂർണമായും സജ്ജമാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

ആഗോള പരിപാടികൾ പ്രൊഫഷണലായി സംഘടിപ്പിക്കുന്നതിൽ യു.എ.ഇയുടെ കഴിവുകൾ പ്രതിഫലിപ്പിക്കുന്ന തരത്തിൽ ദുബൈ എയർ ഷോ 'ഉയർന്ന സംഘാടന തല'ത്തിൽ ഒരുക്കാൻ സഹകരണപരമായ ശ്രമങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും അൽ മസ്രൂഇ പറഞ്ഞു.

490ലധികം സൈനിക-സിവിലിയൻ പ്രതിനിധികൾ, 440 പുതിയ പ്രദർശകർ

 എയർ ഷോയുടെ ഫീൽഡ് ടൂറിനിടെ, 200ലധികം ഏറ്റവും പുതിയ വിമാനങ്ങളും 120ലധികം സ്റ്റാർട്ടപ്പുകളും പ്രദർശിപ്പിക്കുന്ന പ്രദർശന മേഖലയിലെ ഒരുക്കങ്ങൾ ദുബൈ പൊലിസ് കമാൻഡർ-ഇൻ-ചീഫ് ലഫ്.ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പരിശോധിച്ചു. ഈ വർഷം 490ലധികം സൈനിക-സിവിലിയൻ പ്രതിനിധികൾ, 440 പുതിയ പ്രദർശകർ, 18 ദേശീയ പവലിയനുകൾ എന്നിവ പങ്കെടുക്കും.

കൂടാതെ, പ്രദർശനത്തിൽ ലഭ്യമായ സേവനങ്ങൾ, സുരക്ഷാ-സംരക്ഷണ മാനദണ്ഡങ്ങൾ ഉറപ്പാക്കാനുള്ള നടപടികൾ, ഓപറേഷൻസ് റൂമിന്റെ സന്നദ്ധത എന്നിവ ഉൾപ്പെടുന്ന സന്ദർശകരെയും പ്രദർശകരെയും സ്വാഗതം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ചുള്ള ഹ്രസ്വ അവലോകനം അദ്ദേഹം വീക്ഷിച്ചു.

എമിറേറ്റിൽ വിവിധ സർക്കാർ-സ്വകാര്യ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടുന്ന ഇവന്റ് സെക്യൂരിറ്റി കമ്മിറ്റി അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ, ഈ ദ്വിവത്സര ആഗോള പരിപാടിയുടെ വിജയം ഉറപ്പാക്കാൻ എല്ലാ ടീമുകളിലും ആവശ്യമായ സമഗ്രമായ തയാറെടുപ്പിന്റെയും സന്നദ്ധതയുടെയും പ്രാധാന്യം അൽ മർറി ഊന്നിപ്പറഞ്ഞു. 'ഈ കൂട്ടായ ശ്രമം യു.എ.ഇയുടെ മൊത്തത്തിലുള്ള പ്രശസ്തിയെ അടിവരയിടുന്നു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രദർശനങ്ങൾ അസാധാരണമായ കാര്യക്ഷമതയോടെയും മികച്ച രീതികളിലൂടെയും സംഘടിപ്പിക്കുന്നതിൽ ദുബൈയിയുടെ നിർണായക പങ്ക് എടുത്തുകാട്ടുന്നു' - അദ്ദേഹം കൂട്ടിച്ചേർത്തു.

പരിപാടിയുടെ സുരക്ഷ ഉറപ്പാക്കുന്നതിലും ഫീൽഡ്, ട്രാഫിക് സേവനങ്ങൾ നൽകുന്നതിലും, എല്ലാ സന്ദർശകർക്കും, പ്രത്യേകിച്ചും ദൃഢനിശ്ചയക്കാർക്കും മുതിർന്ന പൗരന്മാർക്കും പ്രവേശനം സുഗമമാക്കുന്നതിലും ടീം വർക്ക്, സഹകരണം, പ്രതിബദ്ധത എന്നിവയുടെ പ്രാധാന്യം കമാൻഡർ-ഇൻ-ചീഫ് അടിവരയിട്ടു.

ഇവന്റ് സെക്യൂരിറ്റി കമ്മിറ്റി അംഗങ്ങളുടെ സമർപ്പണത്തെയും അവരുടെ കൂട്ടായ ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. എമിറേറ്റിലെ വിവിധ പരിപാടികൾക്കായുള്ള ദൗത്യ നിർവഹണത്തിലും സുരക്ഷാ നടപടികൾ നടപ്പിലാക്കുന്നതിലും നടന്നു കൊണ്ടിരിക്കുന്ന പുരോഗതി അദ്ദേഹം അംഗീകരിച്ചു. മേൽ സംരംഭങ്ങളിൽ അവർക്ക് തുടർ വിജയം ആശംസിച്ചു.

China’s domestically developed C919 passenger jet is preparing to enter the Middle East stage for the first time at the 2025 Dubai Airshow

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊണ്ടോട്ടിയിൽ എംഡിഎംഎ പിടികൂടിയ സംഭവം; ഒരാൾ കൂടി അറസ്റ്റിൽ

Kerala
  •  2 days ago
No Image

​ഗസ്സയിലെ കുരുതിയിൽ പങ്കാളികളായ ഇസ്റാഈലി സൈനികരുടെ മാനസികാരോ​ഗ്യം തകരുന്നതായി റിപ്പോർട്ട്; ദിവസങ്ങൾക്കിടെ ജീവനൊടുക്കിയത് രണ്ട് സൈനികർ

International
  •  2 days ago
No Image

ട്രെയിൻ കടന്നുപോകുമ്പോൾ പുറത്തേക്ക് പാഴ്സലുകൾ വലിച്ചെറിയുന്നു; നാട്ടുകാർ വിളിച്ചുപറഞ്ഞു, യുവതി 8 കിലോ കഞ്ചാവുമായി പിടിയിൽ

crime
  •  2 days ago
No Image

ബാഴ്സലോണ കാരണം ആ ടീമിനായി കളിക്കുകയെന്ന എന്റെ ബാല്യകാല സ്വപ്നം സാക്ഷാത്കാരമായില്ല: മെസി

Football
  •  2 days ago
No Image

'എന്റെ കൂടെ കൂടുതൽ സിനിമ ചെയ്‌ത കുട്ടി': നടി ആക്രമിക്കപ്പെട്ടപ്പോൾ താരസംഘടനയുടെ നേതൃത്വത്തിൽ നടന്ന ഐക്യദാർഢ്യ സമ്മേളനത്തിൽ ദിലീപിന്റെ പ്രസംഗം; പിന്നാലെ അറസ്റ്റ്

Kerala
  •  2 days ago
No Image

യുഎഇയിലെ സ്വർണ്ണ വിലയിൽ ഇടിവ്; ഭാവിയിലെ വിലവർദ്ധനവ് ഭയന്ന് നിക്ഷേപത്തിനായി ​ഗോൾഡ് ബാറുകളും ആഭരണങ്ങളും വാരിക്കൂട്ടി ഉപഭോക്താക്കൾ

uae
  •  2 days ago
No Image

അറബ് കപ്പിൽ പ്രതീക്ഷ കൈവിടാതെ യുഎഇ; തീ പാറും പോരാട്ടത്തിൽ ഈജിപ്തിനെ സമനിലയിൽ തളച്ചു

uae
  •  2 days ago
No Image

വാൽപ്പാറയിൽ 5 വയസ്സുകാരനെ പുലി കൊന്ന സംഭവം; ജനവാസ മേഖലയിൽ ഫെൻസിങ് സ്ഥാപിക്കാൻ നിർദേശം

National
  •  2 days ago
No Image

റൊണാൾഡോയും മെസിയും നേർക്കുനേർ; ലോകകപ്പിൽ അർജന്റീന-പോർച്ചുഗൽ പോരാട്ടത്തിന് കളമൊരുങ്ങാൻ സാധ്യത?

Football
  •  2 days ago
No Image

​കാപ്പ കേസിലെ പ്രതിയടക്കം 3 പേർ കുറ്റിക്കാട്ടിനുള്ളിൽ എംഡിഎംഎ വിൽപ്പനയ്ക്കിടെ പിടിയിൽ

Kerala
  •  2 days ago