HOME
DETAILS

വിഷമത്സ്യം കേരളത്തിലേക്ക്: തമിഴ്നാട്ടിലെ വേസ്റ്റ് മീൻ ഭാഗങ്ങൾ തീരദേശത്ത് വിൽക്കുന്നു; മുന്നറിയിപ്പുമായി അധികൃതർ

  
November 16, 2025 | 3:58 AM

toxic fish parts from tamil nadu waste sold in kerala coast poovar officials issue warning

പൂവാർ: തമിഴ്‌നാട്ടിലെ സീ ഫുഡ് കയറ്റുമതി കമ്പനികളിൽ നിന്ന് ഉപയോഗശൂന്യമായ മത്സ്യഭാഗങ്ങൾ കേരളത്തിലെ തീരദേശ മാർക്കറ്റുകളിൽ വിൽപ്പനയ്ക്കായി എത്തുന്നുവെന്ന് കണ്ടെത്തൽ. ഈ മത്സ്യഭാഗങ്ങൾ കഴിക്കരുതെന്ന് പൂവാർ മത്സ്യഭവൻ അധികൃതർ പൊതുജനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകി.

40-ൽ അധികം പേർക്ക് ഭക്ഷ്യവിഷബാധ

കഴിഞ്ഞ മാസം 29-ന് തീരപ്രദേശങ്ങളിൽ ചെമ്പല്ലി വിഭാഗത്തിൽപ്പെട്ട മീൻ കഴിച്ച നിരവധി പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.തമിഴ്‌നാട്ടിലെ സീ ഫുഡ് എക്സ്പോർട്ടിങ് കമ്പനികളിൽ മാലിന്യം സംസ്കരിക്കാൻ (വേസ്റ്റ് ഡിസ്പോസൽ) നൽകുന്ന മത്സ്യഭാഗങ്ങളാണ് കേരളത്തിന്റെ തീരപ്രദേശങ്ങളിൽ എത്തിച്ച് വിൽക്കുന്നത്.

തമിഴ്‌നാട്ടിൽനിന്ന് എത്തിച്ച ചെമ്പല്ലി വിഭാഗം മീനിന്റെ തലയും മുള്ളും വാങ്ങി കഴിച്ചതിനെ തുടർന്ന് 40-ൽ അധികം ആളുകളാണ് വിഷബാധയേറ്റ് ചികിത്സ തേടിയത്.ഈ സംഭവത്തിന് പിന്നാലെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കുകയും, ഗുണനിലവാരമില്ലാത്ത ഈ മത്സ്യഭാഗങ്ങളിൽനിന്നാണ് വിഷബാധയുണ്ടായതെന്ന് കണ്ടെത്തുകയും ചെയ്തത്.

ഗുണനിലവാരമില്ലാത്തതും ആരോഗ്യത്തിന് ഹാനികരവുമായ ഇത്തരം മത്സ്യഭാഗങ്ങൾ വാങ്ങുന്നതും കഴിക്കുന്നതും ഒഴിവാക്കണമെന്ന് പൂവാർ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പൊലിസ് സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ടു; ഏഴ് പേര്‍ക്ക് പരുക്ക്

Kerala
  •  2 days ago
No Image

നടിയെ ആക്രമിച്ച കേസ്: വിധിക്ക് മുൻപ് ജഡ്ജി ഹണി എം. വർഗീസിന്‍റെ കർശന താക്കീത്; 'സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കരുത്'

Kerala
  •  2 days ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി: ഡി.ജി.സി.ഐയിലെ 4 ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

National
  •  2 days ago
No Image

മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രിം കോടതി

Kerala
  •  2 days ago
No Image

അൽ ഖലീജ് അൽ അറബി സ്ട്രീറ്റിൽ ഹെവി വാഹനങ്ങൾക്ക് നിയന്ത്രണം; ഡ്രൈവർമാർ ബദൽ മാർ​ഗങ്ങൾ ഉപയോ​ഗിക്കണമെന്ന് നിർദേശം

uae
  •  2 days ago
No Image

14 വയസ്സിന് താഴെയുള്ള വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബ് വിലക്കി ആസ്ട്രിയ

International
  •  2 days ago
No Image

അല്‍-അന്‍സാബ് അല്‍-ജിഫ്‌നൈല്‍ റോഡ് ഇരട്ടിപ്പിക്കല്‍ പദ്ധതി 70% പൂര്‍ത്തിയാക്കി

oman
  •  2 days ago
No Image

ന്യൂ ഇയര്‍ 2026; സ്വകാര്യ മേഖലക്കുള്ള അവധി പ്രഖ്യാപിച്ച് യുഎഇ

uae
  •  2 days ago
No Image

അമ്മ മാത്രമാണുള്ളതെന്ന് പള്‍സര്‍ സുനി, പൊട്ടിക്കരഞ്ഞ് മാര്‍ട്ടിന്‍; ശിക്ഷാവിധിയില്‍ വാദം തുടരുന്നു

Kerala
  •  2 days ago
No Image

പത്തനംതിട്ടയില്‍ രാഷ്ട്രപതിയുടെ ഹെലികോപ്ടര്‍ താഴ്ന്നുപോയ ഹെലിപ്പാടിന് ചെലവായത് 20 ലക്ഷം രൂപ

Kerala
  •  2 days ago