HOME
DETAILS

ഖാന്‍ യൂനിസില്‍ കനത്ത മഴ; ടെന്റുകളില്‍ വെള്ളം കയറി, വീണ്ടും നനഞ്ഞ് വിറച്ച് ഗസ്സ 

  
Web Desk
November 16, 2025 | 4:27 AM

heavy rains flood tents in khan yunis as gaza residents suffer again

ഗസ്സ: ഒരിക്കല്‍ കൂടി പെരുമഴയില്‍ നനയുകയാണ് ഗസ്സ. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും തീരാത്ത ആക്രമണങ്ങള്‍ക്കൊപ്പം കഴിഞ്ഞ ദിവസം ഗസ്സയില്‍ കനത്ത മഴയും പെയ്തു. ഖാന്‍ യൂനിസില്‍ കുടിയിറക്കപ്പെട്ട ഫലസ്തീനികള്‍ താമസിക്കുന്ന ടെന്റുകളില്‍ വെള്ളം കയറി. പടിഞ്ഞാറന്‍ ഖാന്‍ യൂനിസിലെ അല്‍ മവാസിയില്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ നിരവധി ടെന്റുകള്‍ മഴയില്‍ മുങ്ങിയെന്ന് സിവില്‍ ഡിഫന്‍സ് പ്രസ്താവനയില്‍ അറിയിക്കുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ ഗസ്സയില്‍ ശീതക്കാറ്റും കനത്ത മഴയും അനുഭവപ്പെടുന്നുണ്ടായിരുന്നു. തുടര്‍ന്ന് ശക്തമായ മഴയുമുണ്ടായി.  ഇസ്‌റാഈല്‍ ആക്രമണത്തെ തുടര്‍ന്ന് ഭവനരഹിതരായ 1.5 മില്യണ്‍ ജനങ്ങളുടെ ജീവിതം ഇതോടെ കൂടുതല്‍ ദുരിതത്തിലായിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനവും ഇസ്‌റാഈല്‍ ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളും കാരണം ആകെയുള്ള 135,000 ടെന്റുകളില്‍ 125,000 ടെന്റുകളും താമസയോഗ്യമല്ലെന്ന് ഗസ്സ ഗവണ്‍മെന്റ് മീഡിയ ഓഫിസ് ചൂണ്ടിക്കാട്ടുന്നു. 

കനത്ത മഴയിലെ അഭയാര്‍ഥി ക്യാമ്പുകള്‍ വെള്ളത്തില്‍ മുങ്ങിയതിനാല്‍ ഗസ്സയിലേക്ക് അടിയന്തര സഹായമെത്തിക്കണമെന്ന് ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സിയായ യുഎന്‍ആര്‍ഡബ്ലിയുഎ ആവശ്യപ്പെട്ടു. ഒക്ടോബര്‍ 10 മുതല്‍ പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരമുള്ള ബാധ്യതകള്‍ ലംഘിച്ചുകൊണ്ട്, ടെന്റുകള്‍, മൊബൈല്‍ ഹോമുകള്‍ തുടങ്ങിയവയുടെ പ്രവേശനം തടയുന്നത് ഇസ്‌റാഈല്‍ തുടരുകയാണ്. 

2023 ഒക്ടോബര്‍ ഏഴ് മുതല്‍ തുടങ്ങിയ ആക്രമണത്തില്‍ 69,000 ഫലസ്തീനികളെയാണ് ഇസ്‌റാഈല്‍ കൊന്നൊടുക്കിയത്.

 

heavy rainfall in khan yunis caused severe flooding in tents, leaving displaced gaza residents soaked and shivering as humanitarian conditions worsen.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനം റദ്ദാക്കുമോ? കിടക്കയുമായി ബെംഗളൂരു വിമാനത്താവളത്തിലെത്തി യാത്രക്കാരൻ

National
  •  2 days ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് സംശയത്തിന്റെ ആനുകൂല്യം; വിധി പകർപ്പ് പുറത്ത്

Kerala
  •  2 days ago
No Image

ഭർത്താവ് മൊഴിമാറ്റി; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി വെറുതെ വിട്ടു

Kerala
  •  2 days ago
No Image

കേരളം കാത്തിരുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ ഫലം; നാളെയറിയാം ജനവിധി

Kerala
  •  2 days ago
No Image

കോടതി വിധി പ്രതീക്ഷയ്ക്ക് വകനൽകുന്നത്: നേതാക്കൾ

organization
  •  2 days ago
No Image

വന്ദേഭാരത് ട്രെയിനുകൾ കൂടുതൽ ആഢംബരമാക്കാൻ ഇന്ത്യൻ റെയിൽവേ; 14,000 കോടി രൂപയുടെ നിക്ഷേപം

National
  •  2 days ago
No Image

പ്രണയമായാലും ലൈംഗിക ബന്ധത്തിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കുന്ന സമ്മതം സാധുവല്ല; പോക്‌സോ കേസില്‍ പ്രതി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി 

National
  •  2 days ago
No Image

തെരഞ്ഞെടുപ്പ് വിജയാഘോഷം: മുൻകൂർ അനുമതി നിർബന്ധം, ക്രമസമാധാന ലംഘനം പാടില്ല; നിർദേശങ്ങൾ പുറത്തിറക്കി മലപ്പുറം എസ്പി

Kerala
  •  2 days ago
No Image

കേന്ദ്ര വിവരാവകാശ കമ്മീഷണറായി മലയാളിയായ പിആർ രമേശിനെ നിയമിച്ചു

Kerala
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: കോഴിക്കോട് റൂറലിൽ ആഹ്ലാദ പ്രകടനങ്ങൾക്ക് കർശന നിയന്ത്രണം; നിർദ്ദേശങ്ങളുമായി ജില്ലാ പൊലിസ് മേധാവി 

Kerala
  •  2 days ago