HOME
DETAILS

പാക്കിസ്ഥാൻ മാത്രമല്ല, സൗദി ബജറ്റ് വിമാനക്കമ്പനിയായ ഫ്ലൈഅദീലിന്റെ പുതിയ ടോപ് ലക്ഷ്യങ്ങൾ ഇന്ത്യയും യുഎഇയും

  
Web Desk
November 16, 2025 | 4:41 AM

India UAE are the next hot spots for Saudi low-cost airline after Pakistan

ദുബൈ: മുൻനിര സൗദി എയർ ലൈനറായ 'സൗദിയ'യുടെ ബജറ്റ് വിഭാഗമായ 'ഫ്ലൈഅദീലി' ന്റെ പുതിയ ടോപ് ലക്ഷ്യങ്ങൾ ഇന്ത്യയും യുഎഇയും. അടുത്ത അന്താരാഷ്ട്ര വളർച്ചാ ഘട്ടത്തിൽ ഇന്ത്യയും യുഎഇയും മുഖ്യകേന്ദ്രങ്ങളായി തെരഞ്ഞെടുത്തതായി ഫ്ലൈഅദീൽ സിഇഒ സ്റ്റീവൻ ഗ്രീൻവേ അറിയിച്ചു. ദുബൈ എയർഷോയെ മുന്നോടിയായി ഗൾഫ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലേക്ക് സർവീസുകൾ വൈകുന്നതിന് കാരണം 

വ്യത്യസ്ത ഇന്ത്യൻ നഗരങ്ങളിലേക്ക് ഈ വർഷം തന്നെ സർവീസ് ആരംഭിക്കാൻ ഒരുക്കമായിരുന്നുവെന്ന് ഗ്രീൻവേ പറഞ്ഞു. പക്ഷേ വിമാന വിതരണത്തിലെ വൈകലും സപ്ലൈ ചെയിൻ പ്രശ്നങ്ങളും കാരണം സമയം പുനഃപരിശോധിക്കേണ്ടി വന്നു. ഫ്ലൈഅദീൽ അടുത്ത വർഷം ആദ്യ പാദത്തിൽ ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് സർവീസുകൾ ആരംഭിക്കാൻ ലക്ഷ്യമിടുന്നു. പിന്നാലെ രണ്ടാംനിര നഗരങ്ങളിലും സർവീസ് ആരംഭിക്കുന്നതും പരിഗണനയിലാണ്.

പാക്കിസ്ഥാനിൽ അഞ്ച് പുതിയ ലക്ഷ്യങ്ങൾ

ഈ വർഷം ഫ്ലൈഅദീൽ പാക്കിസ്ഥാനിൽ അഞ്ച് പുതിയ റൂട്ടുകൾ തുറന്നതായി ഗ്രീൻവേ പറഞ്ഞു. ഇതിനൊടുവിൽ ലാഹോർ റൂട്ടാണ് ആരംഭിച്ചത്. ഏറെ സന്തോഷമുണ്ട്, കൂടുതൽ സർവീസുകൾക്കും ഞങ്ങൾ ശ്രമിക്കുന്നു- അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രവാസി, ഉംറ, ടൂറിസം ആവശ്യം ഉയരുന്നു

 സൗദിയിൽ 30 ലക്ഷത്തിൽ അധികം ഇന്ത്യൻ പ്രവാസികൾ ആണ് താമസിക്കുന്നത്. ഉംറ യാത്രക്കാരുടെയും ബിസിനസിനായി യാത്ര ചെയ്യുന്നവരുടെയും എണ്ണവും ഉയരുന്നുവെന്ന് ഗ്രീൻവേ വ്യക്തമാക്കി.

അടുത്ത വർഷം ഒരു പുതിയ വിമാനമാണ് ലഭിക്കുക. ആവശ്യവും റൂട്ടുകളും ഉണ്ടെങ്കിലും വിമാനങ്ങളുടെ കുറവ് വലിയ വെല്ലുവിളിയാണ് 

13 മണിക്കൂർ വരെ നിലവിലുള്ള വിമാനങ്ങളെ ഉപയോഗിച്ച് പ്രവർത്തിക്കുന്നതായും, പീക്ക് സമയത്ത് വെറ്റ് ലീസിങ് ഉൾപ്പെടെ എല്ലാ സാധ്യതകളും പരിശോധിക്കുന്നതായും അദ്ദേഹം പറഞ്ഞു.

എന്നാൽ സപ്ലൈ ചെയിൻ പ്രശ്നങ്ങൾ അടുത്ത 3–5 വർഷം കൂടി തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സൗദി വ്യോമഗതാഗത വളർച്ചയുടെ പ്രധാന തടസം

സൗദിയിലേക്കും ഇന്ത്യ-യുഎഇ മാർക്കറ്റിലേക്കുമുള്ള ആവശ്യങ്ങൾ വളരെ ഉയർന്നതാണ്. പക്ഷേ വിമാനങ്ങൾ കിട്ടാത്തത് വലിയ പ്രതിസന്ധിയാണ്. എന്നാലും സൗദിയുടെ തുറന്ന ആകാശ നയവും പുതിയ വിമാനത്താവള-യാത്രാ അടിസ്ഥാനസൗകര്യങ്ങളും ഭാവി വളർച്ചയ്‌ക്ക് ഏറെ ആനുകൂല്യമാക്കുമെന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. കൂടുതൽ വിമാനങ്ങൾ ലഭിക്കുന്നതോടെ, നമ്മുടെ ആദ്യ ശ്രദ്ധ ഇന്ത്യയിലും യുഎഇയിലുമാണ്- ഗ്രീൻവേ കൂട്ടിച്ചേർത്തു.

Summary : India, UAE are the next hot spots for Saudi low-cost airline after Pakistan

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതികളുടെ 1.3 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇ.ഡി

Kerala
  •  a day ago
No Image

ഗ്രീന്‍ലാന്‍ഡില്‍ റഷ്യയും ചൈനയും കണ്ണുവെയ്ക്കുന്നു; രക്ഷിക്കാന്‍ അമേരിക്കയ്ക്ക് മാത്രമേ കഴിയൂ; ലോക സാമ്പത്തിക ഫോറത്തില്‍ ട്രംപ് 

International
  •  a day ago
No Image

കിവികളെ നിലംതൊടാതെ പറത്തി; ആദ്യ ടി-20യിൽ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  a day ago
No Image

മെട്രോ നഗരങ്ങളോട് പ്രിയം, കേരളത്തോട് അവഗണന; ദുബൈ-കൊച്ചി സർവീസ് നിർത്തലാക്കാൻ ഒരുങ്ങി എയർ ഇന്ത്യ 

uae
  •  a day ago
No Image

താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം; നവീകരണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കുന്നു

Kerala
  •  a day ago
No Image

ഇങ്ങനെയും 5000 അടിക്കാം! ലോക റെക്കോർഡ് സ്വന്തമാക്കി അഭിഷേക് ശർമ്മ

Cricket
  •  a day ago
No Image

വിവാഹത്തെ എതിര്‍ത്ത ഉമ്മയെ മകന്റെ പെണ്‍സുഹൃത്ത് കറിക്കത്തി കൊണ്ട് ആക്രമിച്ചു 

Kerala
  •  a day ago
No Image

പള്ളിക്കകത്ത് ഇഫ്താർ പാടില്ല, ഉച്ചഭാഷിണികൾക്കും നിയന്ത്രണം; സഊദിയിലെ പുതിയ റമദാൻ ചട്ടങ്ങൾ ഇവയാണ്

Saudi-arabia
  •  a day ago
No Image

യുഎഇയിൽ 'ഡാർബ്' ടോൾ പേയ്‌മെന്റ് തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി ക്യു മൊബിലിറ്റി

uae
  •  a day ago
No Image

സുനിത വില്യംസ് വിരമിച്ചു; ബഹിരാകാശത്ത് റെക്കോഡിട്ട യാത്രയ്ക്ക് ബ്രേക്ക്

International
  •  a day ago