HOME
DETAILS

സ്‌കൂളിലെത്താന്‍ വൈകിയതിന് 100 തവണ ഏത്തമിടീപ്പിച്ചു; വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ പ്രതിഷേധം കത്തുന്നു

  
Web Desk
November 16, 2025 | 6:29 AM

mumbai-student-death-school-punishment-protest-kajal-gaur

മുംബൈ: സ്‌കൂളിലെത്താന്‍ വൈകിയതിന് 100 തവണ ഏത്തമിടല്‍ ശിക്ഷ ലഭിച്ച ആറാംക്ലാസുകാരി മരിച്ച സംഭവത്തില്‍ പ്രതിഷേധം കത്തുന്നു. കാജല്‍ ഗൗര്‍ എന്ന പന്ത്രണ്ട് വയസുകാരിയാണ് മരിച്ചത്. നവംബര്‍ എട്ട് ശനിയാഴ്ച്ച വസായ് ഈസ്റ്റിലെ സ്‌കൂളിലാണ് സംഭവം നടന്നത്. സ്‌കൂളിലെത്താന്‍ 10 മിനിറ്റ് വൈകിയതിന് അധ്യാപകന്‍ സ്‌കൂള്‍ ബാഗ് ഇട്ടുകൊണ്ട് 100 തവണ ഏത്തമിടാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. പിന്നാലെ ആരോഗ്യനില മോശമായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച്ച രാത്രിയോടെ മരിച്ചു. 

സംഭവത്തില്‍ അധ്യാപകനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. ആസ്ത്മ രോഗിയായ കാജലിനെ സ്‌കൂള്‍ ബാഗ് പോലും മാറ്റാനനുവദിക്കാതെസ്‌ക്വാട്ട് എടുപ്പിച്ചുവെന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്. നടപടി മനുഷ്യത്വരഹിതമായിരുന്നുവെന്നും ശിക്ഷയ്ക്ക് പിന്നാലെയാണ് മകളുടെ ആരോഗ്യനില മോശമായതെന്നും മാതാവ് ആരോപിച്ചു. 

കാജലിന്റെ മരണത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് വാലിവ് പൊലിസ് സ്റ്റേഷനിലെ പൊലിസ് ഇന്‍സ്‌പെക്ടര്‍ ഗൗരഖ്‌നാഥ് സെയ്ദ് പറഞ്ഞു.  

അന്‍ഷിക അടക്കം 5 കുട്ടികളെ അധ്യാപകന്‍ ശിക്ഷിച്ചിരുന്നെന്നും അന്വേഷണം വേണമെന്നും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് സച്ചിന്‍ മോറെ ആവശ്യപ്പെട്ടു.

 

In Mumbai, massive protests have erupted after the death of a 12-year-old girl, Kajal Gaur, a sixth-grade student who was punished for arriving 10 minutes late to school. The incident occurred on November 8 at a school in Vasai East. The teacher allegedly ordered her to perform 100 sit-ups while wearing her heavy school bag. Kajal, who reportedly had asthma, became severely unwell after the punishment and was admitted to a hospital, where she died on Friday night.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാർ മേഖലയിൽ സ്കൂൾ വേണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല, ആർക്കും അനുവദിച്ചിട്ടുമില്ല: വി ശിവൻകുട്ടി

Kerala
  •  12 days ago
No Image

വെനസ്വേലയുടെ പരമാധികാരത്തിന് മേൽ അമേരിക്കയുടെ കടന്നുകയറ്റം; ആക്രമണത്തെ അപലപിച്ച് റഷ്യയും ബ്രസീലും; ബ്രസീൽ അതിർത്തികൾ അടച്ചു

International
  •  12 days ago
No Image

കോഹ്‌ലിക്കൊപ്പം ലോകത്തിൽ മൂന്നാമൻ; 39ാം വയസ്സിൽ ചരിത്രം തിരുത്തി വാർണർ

Cricket
  •  12 days ago
No Image

കരുളായിയിൽ 17-കാരിയെ കാണാനില്ലെന്ന് പരാതി; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  12 days ago
No Image

'25,000 രൂപയ്ക്ക് ബിഹാറി പെൺകുട്ടികളെ കിട്ടും'; വിവാദ പ്രസ്താവനയുമായി ബിജെപി മന്ത്രിയുടെ ഭർത്താവ്, പ്രതിഷേധം ശക്തം

National
  •  12 days ago
No Image

ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്നും അവനെ ഒഴിവാക്കിയത് എന്തിനാണ്? ചോദ്യവുമായി മുൻ താരം

Cricket
  •  12 days ago
No Image

ആറുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; പ്രതികളെ വെടിവെച്ച് വീഴ്ത്തി പൊലിസ് 

National
  •  12 days ago
No Image

മഡുറോയെ ബന്ദിയാക്കിയതിൽ പ്രതിഷേധം; സമാധാന നൊബേൽ മോഹിക്കുന്ന ആൾപിടിയന്മാർ'; ട്രംപിനെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി

Kerala
  •  12 days ago
No Image

കളിക്കളത്തിൽ ആ താരം കോഹ്‌ലിയെ പോലെയാണ്: ഇർഫാൻ പത്താൻ

Cricket
  •  12 days ago
No Image

സൗജന്യ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് ഖത്തര്‍ യൂണിവേഴ്‌സിറ്റി; വിവിധ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം

qatar
  •  12 days ago