HOME
DETAILS

എസ്.ഐ.ആര്‍ ജോലി സമ്മര്‍ദ്ദം?; കണ്ണൂരില്‍ ബി.എല്‍.ഒ ആത്മഹത്യ ചെയ്തു

  
Web Desk
November 16, 2025 | 7:59 AM

kannur-blo-death-sir-work-pressure-allegation

കണ്ണൂര്‍: പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ ബി.എല്‍.ഒയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഏറ്റുകുടുക്ക സ്വദേശി അനീഷ് ജോര്‍ജ് (44) ആണ് മരിച്ചത്. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ജോലി സമ്മര്‍ദ്ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചു.

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് അനീഷിനെ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

കുന്നരു യുപി സ്‌കൂള്‍ പ്യൂണ്‍ ആണ് അനീഷ്. നിലവില്‍ ബൂത്ത് ലെവര്‍ ഓഫിസറായി ജോലി ചെയ്യുന്നുണ്ട്. 

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് അനീഷ് ജോലി സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നുണ്ട്. വ്യക്തിപരമായി മറ്റു കാരണങ്ങളൊന്നുമില്ലെന്നും കുടുംബം പറയുന്നു. 

കഴിഞ്ഞദിവസവും വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു അനീഷ്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 

അതിനിടെ, ബി.എല്‍.ഒയുടെ മരണവുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി.

 

 

A Booth Level Officer (BLO), Aneesh George (44), from Ettukudukka in Payyannur, Kannur, was found dead at his home on Monday morning. Police have registered a case of unnatural death and believe it to be a suicide. Aneesh, who was working as a peon at Kunnaru UP School and currently serving as a BLO, was reportedly under severe stress related to the ongoing Special Intensive Revision (SIR) of the voter list.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഹ്‌ലിയെ വീഴ്ത്തി ചരിത്രനേട്ടം; ലോകത്തിൽ മൂന്നാമനായി വാർണർ

Cricket
  •  a day ago
No Image

വിസ്മയ കേസ് പ്രതിയെ മര്‍ദ്ദിച്ച സംഭവം: നാല് പേര്‍ക്കെതിരേ കേസ്, ഇവരുടെ ഫോണ്‍ സംഭാക്ഷണം പുറത്ത്

Kerala
  •  a day ago
No Image

സോഷ്യൽ മീഡിയയിലെ 'മരണക്കളി'; മാരകമായ ചാലഞ്ചുകൾക്കെതിരെ മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  a day ago
No Image

പിക്‌നിക്കില്‍ പഴകിയ ഭക്ഷണം നല്‍കിയതായി പരാതി; ഇന്ത്യന്‍ സ്‌കൂള്‍ ദര്‍ശൈത് പൂര്‍ണ റീഫണ്ട് തിരികെ നല്‍കും

oman
  •  a day ago
No Image

ഒറ്റ മത്സരത്തിൽ രണ്ട് സെഞ്ച്വറികൾ; ഓസ്‌ട്രേലിയയിൽ അഴിഞ്ഞാടി ഇതിഹാസങ്ങൾ

Cricket
  •  a day ago
No Image

പുതിയ പാസ്‌പോർട്ടുള്ള പ്രവാസികൾക്ക് എസ്ഐആർ വോട്ടർ പട്ടികയിൽ പേര് ചേർക്കാനാവുന്നില്ല; നടപടിയാവശ്യപ്പെട്ട് കെ. സൈനുൽ ആബിദീൻ

Kerala
  •  a day ago
No Image

റുസ്താഖില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; മോട്ടോര്‍സൈക്കിളുകളും കാറുകളും പിടിച്ചെടുത്ത് പൊലീസ്

oman
  •  a day ago
No Image

ദെയ്‌റയിലെ ട്രേഡിംഗ് കമ്പനിയിൽ പട്ടാപ്പകൽ കൊള്ള; 3 ലക്ഷം ദിർഹവുമായി കടന്ന സംഘത്തെ പിടികൂടി ദുബൈ പൊലിസ്

uae
  •  a day ago
No Image

ദ്രാവിഡിനെ പോലെ രാജ്യത്തിനായി എന്തും ചെയ്യാൻ ആ താരം തയ്യാറാണ്: കൈഫ്

Cricket
  •  a day ago
No Image

'എല്‍ഡിഎഫിനൊപ്പം,നിയമസഭ തെരഞ്ഞെടുപ്പില്‍ 13 സീറ്റുകള്‍ ആവശ്യപ്പെടും' ; യുഡിഎഫ് പ്രവേശനം തുറക്കാത്ത അധ്യായമെന്ന് ജോസ് കെ മാണി

Kerala
  •  a day ago