HOME
DETAILS

യൂണിഫോമിട്ട്, പുസ്തകങ്ങളുമായി സ്‌കൂളിലേക്ക് പോവുകയാണ് മുത്തശ്ശിമാര്‍;  പഠിക്കാന്‍ പ്രായമൊരു തടസമേ അല്ല

  
November 16, 2025 | 9:25 AM

elderly women in maharashtra return to school proving age is no barrier to learning

 

ഏതു പ്രായത്തിലും എല്ലാവര്‍ക്കും പഠിക്കാവുന്നതാണ്. അതിന് പ്രായം ഒരു തടസമേ അല്ല എന്ന് തെളിയിക്കുന്ന ഒരു വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഒരു കൂട്ടം മുത്തശ്ശിമാര്‍ ഏറെ സന്തോഷത്തോടെ പഠിക്കാനായി സ്‌കൂളില്‍ പോകുന്നതാണ് വിഡിയോയില്‍ . 

മഹാരാഷ്ട്രയില്‍ നിന്നാണ് ഈ വൃദ്ധരായ സ്ത്രീകളുടെ രംഗം പകര്‍ത്തിയിരിക്കുന്നത്. ചെറുപ്പത്തില്‍ തങ്ങള്‍ക്ക് പഠിക്കാന്‍ കഴിയാത്തതിന്റെ വിഷമമനുഭവിച്ച ഇവര്‍ക്ക് ഇന്നത് സാക്ഷാത്കരിക്കാന്‍ സാധിച്ചതിന്റെ സന്തോഷവും കാണാം വിഡിയോയില്‍. മുത്തശ്ശിമാരുടെ വിദ്യാലയം' (Aajibai Chi Shala) ആണ്, വിദ്യാഭ്യാസത്തിന് പ്രായമോ പരിധിയോ ഇല്ലാത്ത വിദ്യാലയം. മുര്‍ബാദിലെ യോഗേന്ദ്ര ബംഗാറാണ് ഈ വിദ്യാലയം ആരംഭിച്ചിരിക്കുന്നത്. 

എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും തുറക്കുന്ന ഈ സ്‌കൂള്‍ ഫാങ്‌നെ ഗ്രാമത്തിലെ മുത്തശ്ശിമാര്‍ക്ക് പൂര്‍ണമായും അടിസ്ഥാന വിദ്യാഭ്യാസം സൗജന്യമായി നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. 2016 മാര്‍ച്ചില്‍ അന്താരാഷ്ട്ര വനിതാ ദിനത്തിലാണ് ഒരുകൂട്ടം പ്രായമായ സ്ത്രീകള്‍ നമുക്ക് മതഗ്രന്ഥങ്ങള്‍ സ്വയം വായിക്കണം എന്ന ആഗ്രഹം പ്രകടിപ്പിച്ചത്. 

അതാണ് വിദ്യാലയം തുടങ്ങാനുള്ള പ്രചോദനമായി മാറിയതും. പ്രാദേശിക ജില്ലാ പരിഷത്ത് അധ്യാപകനും ആക്ടിവിസ്റ്റുമാണ് സ്‌കൂള്‍ തുടങ്ങിയ യോഗേന്ദ്ര ബംഗാര്‍. മോത്തിറാം ദലാല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹായത്തോടെ ബംഗാര്‍ അങ്ങനെ ഒരു ഒറ്റമുറി സ്‌കൂള്‍ സ്ഥാപിക്കുകയായിരുന്നു. 

ട്രസ്റ്റ് തന്നെ ഒരു ബ്ലാക്ക്‌ബോര്‍ഡും ലോജിസ്റ്റിക്‌സും പിങ്ക് സാരിയിലുള്ള യൂണിഫോമും ഇവര്‍ക്കു നല്‍കി. അതേസമയം ബംഗാര്‍ ചോക്ക്, പെന്‍സിലുകള്‍ തുടങ്ങിയ കാര്യങ്ങക്കും മറ്റു അത്യാവശ്യസാധനങ്ങള്‍ വാങ്ങാനും പണം കണ്ടെത്താമെന്നും സ്വയം ഏറ്റു.

sidiously_ എന്ന യൂസറാണ് സ്‌കൂളില്‍ പോകുന്ന മുത്തശ്ശിമാരുടെ വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. വിഡിയോയില്‍ മുത്തശ്ശിമാര്‍ പിങ്ക് സാരിയുടുത്ത് പൊട്ടൊക്കെ തൊട്ട് സ്‌കൂളില്‍ പോകാന്‍ ഒരുങ്ങുന്നതും സ്‌കൂളിലെത്തി പഠിക്കുന്നതുമെല്ലാം വിഡിയോയിലുണ്ട്. എന്തായാലും, പുതുതായി എന്തെങ്കിലും പഠിക്കണമെന്ന് ആഗ്രഹം തോന്നിയാല്‍ അതിന് പ്രായം ഒരു തടസമേയല്ല എന്ന് തെളിയിക്കുന്നു ഈ വിഡിയോ.

 

A heartwarming video that highlights the idea that learning has no age limit is going viral on social media. The clip shows a group of elderly women joyfully attending school, proving that education is possible at any stage of life.The video was captured in Maharashtra, where these grandmothers—who were unable to study during their childhood—are now fulfilling their long-held dream of receiving an education. The school, called "Aajibai Chi Shala" (Grandmothers’ School), was established with the belief that age should never hinder learning. It was founded by Yogendra Bangar from Murbad.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അറബ് ലോകത്തെ 'നോബല്‍': ഗ്രേറ്റ് അറബ് മൈന്‍ഡ്‌സ് പുരസ്‌കാരങ്ങള്‍ ദുബൈ ഭരണാധികാരി സമ്മാനിച്ചു

uae
  •  a day ago
No Image

തൃശൂരില്‍ ബൈക്ക് അപകടം; ബന്ധുക്കളായ വിദ്യാര്‍ഥികള്‍ മരിച്ചു

Kerala
  •  a day ago
No Image

കുവൈത്തില്‍ അനധികൃത ശീഈ ആരാധനാകേന്ദ്രം അടപ്പിച്ചു; ഉള്ളില്‍ സിനിമ സെറ്റുകള്‍ക്ക് സമാനമായ സജ്ജീകരണങ്ങള്‍

Kuwait
  •  a day ago
No Image

സമാധാന നൊബേല്‍ പുരസ്‌ക്കാരം ട്രംപിന് സമര്‍പ്പിച്ച് മഷാദോ; പരസ്പര ബഹുമാനത്തിന്റെ അത്ഭുതകരമായ പ്രവര്‍ത്തിയെന്ന് യു.എസ് പ്രസിഡന്റ് 

International
  •  2 days ago
No Image

ഗള്‍ഫില്‍നിന്നുള്ള യാത്രക്കാര്‍ക്ക് പ്രത്യേക ഓഫറുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; അധിക ലഗേജ് മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ അവസരം 

uae
  •  2 days ago
No Image

മൂന്നാം ടേമിനായി തന്ത്രങ്ങള്‍ മെനയാന്‍ സി.പി.എം; കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം, സ്വര്‍ണക്കൊള്ള മുതല്‍ രാഹുല്‍ വരെ,.. തദ്ദേശത്തില്‍ തിരിച്ചടിയായത് എന്തെന്ന് ചര്‍ച്ചയാവും 

Kerala
  •  2 days ago
No Image

കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി ഇന്ന്; ഉറ്റുനോക്കി രാഷ്ട്രീയ കേരളം

Kerala
  •  2 days ago
No Image

43 വര്‍ഷത്തെ പ്രവാസത്തിന് വിരാമം; നിറയെ പ്രവാസാനുഭവങ്ങളുമായി യാഹുമോന്‍ ഹാജി മടങ്ങുന്നു

uae
  •  2 days ago
No Image

ഇന്ത്യ-സഊദി വിമാന യാത്ര എളുപ്പമാകും; സഊദിയയും എയർ ഇന്ത്യയും കരാറിൽ ഒപ്പുവച്ചു, ഫെബ്രുവരി മുതൽ സിംഗിൾ ടിക്കറ്റ് യാത്ര

Saudi-arabia
  •  2 days ago
No Image

ഇറാനിൽ അടിച്ചമർത്തൽ തുടരുന്നു; സാമ്പത്തിക പരിഷ്കാരങ്ങളുമായി പെസഷ്‌കിയാൻ

International
  •  2 days ago