യൂണിഫോമിട്ട്, പുസ്തകങ്ങളുമായി സ്‌കൂളിലേക്ക് പോവുകയാണ് മുത്തശ്ശിമാര്‍; പഠിക്കാന്‍ പ്രായമൊരു തടസമേ അല്ല
ഏതു പ്രായത്തിലും എല്ലാവര്‍ക്കും പഠിക്കാവുന്നതാണ്. അതിന് പ്രായം ഒരു തടസമേ അല്ല എന്ന് തെളിയിക്കുന്ന ഒരു വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഒരു കൂട്ടം മുത്തശ്ശിമാര്‍ ഏറെ സന്തോഷത്തോടെ പഠിക്കാനായി സ്‌കൂളില്‍ പോകുന്നതാണ് വിഡിയോയില്‍ .
മഹാരാഷ്ട്രയില്‍ നിന്നാണ് ഈ വൃദ്ധരായ സ്ത്രീകളുടെ രംഗം പകര്‍ത്തിയിരിക്കുന്നത്. ചെറുപ്പത്തില്‍ തങ്ങള്‍ക്ക് പഠിക്കാന്‍ കഴിയാത്തതിന്റെ വിഷമമനുഭവിച്ച ഇവര്‍ക്ക് ഇന്നത് സാക്ഷാത്കരിക്കാന്‍ സാധിച്ചതിന്റെ സന്തോഷവും കാണാം വിഡിയോയില്‍. മുത്തശ്ശിമാരുടെ വിദ്യാലയം' (Aajibai Chi Shala) ആണ്, വിദ്യാഭ്യാസത്തിന് പ്രായമോ പരിധിയോ ഇല്ലാത്ത വിദ്യാലയം. മുര്‍ബാദിലെ യോഗേന്ദ്ര ബംഗാറാണ് ഈ വിദ്യാലയം ആരംഭിച്ചിരിക്കുന്നത്.
എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും തുറക്കുന്ന ഈ സ്‌കൂള്‍ ഫാങ്‌നെ ഗ്രാമത്തിലെ മുത്തശ്ശിമാര്‍ക്ക് പൂര്‍ണമായും അടിസ്ഥാന വിദ്യാഭ്യാസം സൗജന്യമായി നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. 2016 മാര്‍ച്ചില്‍ അന്താരാഷ്ട്ര വനിതാ ദിനത്തിലാണ് ഒരുകൂട്ടം പ്രായമായ സ്ത്രീകള്‍ നമുക്ക് മതഗ്രന്ഥങ്ങള്‍ സ്വയം വായിക്കണം എന്ന ആഗ്രഹം പ്രകടിപ്പിച്ചത്.
അതാണ് വിദ്യാലയം തുടങ്ങാനുള്ള പ്രചോദനമായി മാറിയതും. പ്രാദേശിക ജില്ലാ പരിഷത്ത് അധ്യാപകനും ആക്ടിവിസ്റ്റുമാണ് സ്‌കൂള്‍ തുടങ്ങിയ യോഗേന്ദ്ര ബംഗാര്‍. മോത്തിറാം ദലാല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹായത്തോടെ ബംഗാര്‍ അങ്ങനെ ഒരു ഒറ്റമുറി സ്‌കൂള്‍ സ്ഥാപിക്കുകയായിരുന്നു.
ട്രസ്റ്റ് തന്നെ ഒരു ബ്ലാക്ക്‌ബോര്‍ഡും ലോജിസ്റ്റിക്‌സും പിങ്ക് സാരിയിലുള്ള യൂണിഫോമും ഇവര്‍ക്കു നല്‍കി. അതേസമയം ബംഗാര്‍ ചോക്ക്, പെന്‍സിലുകള്‍ തുടങ്ങിയ കാര്യങ്ങക്കും മറ്റു അത്യാവശ്യസാധനങ്ങള്‍ വാങ്ങാനും പണം കണ്ടെത്താമെന്നും സ്വയം ഏറ്റു.
sidiously_ എന്ന യൂസറാണ് സ്‌കൂളില്‍ പോകുന്ന മുത്തശ്ശിമാരുടെ വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. വിഡിയോയില്‍ മുത്തശ്ശിമാര്‍ പിങ്ക് സാരിയുടുത്ത് പൊട്ടൊക്കെ തൊട്ട് സ്‌കൂളില്‍ പോകാന്‍ ഒരുങ്ങുന്നതും സ്‌കൂളിലെത്തി പഠിക്കുന്നതുമെല്ലാം വിഡിയോയിലുണ്ട്. എന്തായാലും, പുതുതായി എന്തെങ്കിലും പഠിക്കണമെന്ന് ആഗ്രഹം തോന്നിയാല്‍ അതിന് പ്രായം ഒരു തടസമേയല്ല എന്ന് തെളിയിക്കുന്നു ഈ വിഡിയോ.
A heartwarming video that highlights the idea that learning has no age limit is going viral on social media. The clip shows a group of elderly women joyfully attending school, proving that education is possible at any stage of life.The video was captured in Maharashtra, where these grandmothers—who were unable to study during their childhood—are now fulfilling their long-held dream of receiving an education. The school, called "Aajibai Chi Shala" (Grandmothers’ School), was established with the belief that age should never hinder learning. It was founded by Yogendra Bangar from Murbad.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."