ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്നതിന് ഔദ്യോഗിക പ്രഖ്യാപനം ആവശ്യമില്ല; ഭാരതവും ഹിന്ദുവും പര്യായപദങ്ങളെന്നും മോഹന്‍ ഭാഗവത്
ഗുവാഹത്തി: ഭാരതമെന്ന സങ്കല്‍പ്പത്തില്‍ അഭിമാനംകൊള്ളുന്നവരെല്ലാം ഹിന്ദുക്കളാണെന്ന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്. ഗുവാഹത്തിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോഹന്‍ ഭഗവത്.
ഹിന്ദുവെന്നത് മതപരമായ ഒരു വാക്ക് മാത്രമല്ല. ആയിരക്കണക്കിന് വര്‍ഷമായി വേരുറച്ച ഒരു സാംസ്‌കാരിക ഐഡന്റിറ്റിയാണതെന്നും മോഹന്‍ ഭഗവത് ചൂണ്ടിക്കാട്ടി.
ഭാരതവും ഹിന്ദുവും പര്യായപദങ്ങളാണ്. ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്നതിന് ഔദ്യോഗികമായ പ്രഖ്യാപനത്തിന്റെ ആവശ്യമില്ല. ഇന്ത്യയുടെ സംസ്‌കാരം അത് പ്രതിഫലിപ്പിക്കുന്നുണ്ട്' ആര്‍.എസ്.എസ് നേതാവ് പറഞ്ഞു.
'വൈവിധ്യങ്ങള്‍ക്കിടയില്‍ ഭാരതത്തെ ഒന്നിപ്പിക്കുന്നതിനുള്ള രീതിശാസ്ത്രത്തെ ആര്‍.എസ്.എസ് എന്ന് വിളിക്കുന്നു,' ഭഗവത് കൂട്ടിച്ചേര്‍ത്തു.
ആരെയും എതിര്‍ക്കാനോ ഉപദ്രവിക്കാനോ വേണ്ടിയല്ല, മറിച്ച് വ്യക്തിത്വരൂപീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇന്ത്യയെ ഒരു ആഗോള നേതാവാക്കുന്നതിന് സംഭാവന നല്‍കാനുമാണ് ആര്‍.എസ്.എസ് സൃഷ്ടിക്കപ്പെട്ടതെന്നും ഭഗവത് പറഞ്ഞു.
അസമിലെ 'ജനസംഖ്യാ മാറ്റങ്ങളെ'ക്കുറിച്ചുള്ള ആശങ്കകളെ കുറിച്ച് സംസാരിക്കവേ ആത്മവിശ്വാസം, ജാഗ്രത, സ്വന്തം ഭൂമിയോടും സ്വത്വത്തോടുമുള്ള ഉറച്ച ബന്ധം എന്നിവയ്ക്ക് ഭഗവത് ആഹ്വാനം ചെയ്തു.
വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഇന്ത്യയുടെ വൈവിധ്യത്തിന്റെ ഉത്തമ ഉദാഹരണമാണെന്ന് ചൂണ്ടിക്കാട്ടിയ ആര്‍.എസ്.എസ് നേതാവ് അനധികൃത കുടിയേറ്റം, ഹിന്ദുക്കള്‍ക്ക് മൂന്ന് കുട്ടികള്‍ വേണമെന്ന ആവശ്യം തുടങ്ങിയവയില്‍ ആര്‍.എസ്.എസ് നിലപാടില്‍ മാറ്റമില്ലെന്നും കൂട്ടിച്ചേര്‍ത്തു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോഹന്‍ ഭാഗത് വടക്കു-കിഴക്കേ ഇന്ത്യയിലെത്തിയത്.
rss chief mohan bhagwat stated that india does not require an official announcement to be called a hindu nation, adding that the terms bharat and hindu are synonymous. his remarks have sparked fresh political debate across the country.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."