ശബ്ദമലിനീകരണം തടയാൻ ദുബൈയിൽ പുതിയ 'നോയിസ് റഡാറുകൾ'; നിയമലംഘകർക്ക് 2000 ദിർഹം പിഴ
ദുബൈ: റോഡുകളിലെ ശബ്ദമലിനീകരണം തടയുന്നതിനായി പുതിയതരം 'നോയിസ് റഡാറുകൾ' (Noise Detection Radars) സ്ഥാപിക്കാനാരംഭിച്ച് ദുബൈ പൊലിസ്. വാഹനങ്ങളിൽ നിന്നുള്ള അമിത ശബ്ദം പിടിച്ചെടുക്കാൻ കഴിവുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) സഹായത്തോടെ പ്രവർത്തിക്കുന്ന അത്യാധുനിക റഡാറുകളാണ് ദുബൈ പൊലിസ് നിരത്തുകളിൽ എത്തിച്ചിരിക്കുന്നത്.
كإحدى مخرجات اللجنة التوجيهية للحفاظ على المظهر الحضاري لمدينة دبي، تقوم شرطة دبي بتوسيع استخدام رادارات الضجيج بهدف المحافظة على الهدوء العام والسكينة في مدينة دبي.
— Dubai Civility Committee (@dubaicivility) November 17, 2025
وترصد هذه الرادارات ضجيج المركبات المزودة، والمبالغة في استخدام آلة تنبيه السيارة، وضجيج مسجّل المركبة.
لنعمل معاً… pic.twitter.com/26seHrMwhC
റഡാറുകൾ പിടികൂടുന്ന പ്രധാന പ്രശ്നങ്ങൾ:
- വാഹനങ്ങളിൽ അമിത ശബ്ദത്തിൽ പാട്ട് വയ്ക്കുന്നത്.
- എൻജിനിലോ സൈലൻസറിലോ മാറ്റം വരുത്തി (Modified Exhausts) അമിത ശബ്ദമുണ്ടാക്കുന്നത്.
- അനാവശ്യമായ ഹോൺ ഉപയോഗം.
നിയമ ലംഘകർക്കുള്ള ശിക്ഷ
അതേസമയം, നിയമം ലംഘിച്ച് റോഡിലെ സമാധാന അന്തരീക്ഷം തകർക്കുന്നവർക്ക് കനത്ത ശിക്ഷയാണ് ലഭിക്കുക. നിയമ ലംഘകർക്ക് 2,000 ദിർഹം വരെ പിഴയും 12 ബ്ലാക്ക് പോയിന്റും ലഭിക്കും. കൂടാതെ, കുറ്റം ഗുരുതരമാണെങ്കിൽ വാഹനം പിടിച്ചെടുക്കുന്നതടക്കമുള്ള നിയമ നടപടികളിലേക്ക് നീങ്ങും. ഇത്തരത്തിൽ പിടിച്ചെടുക്കുന്ന വാഹനം വിട്ടുകിട്ടാൻ 10,000 ദിർഹം വരെ നൽകേണ്ടി വരും.
വരും മാസങ്ങളിൽ ദുബൈയിലെ കൂടുതൽ സ്ഥലങ്ങളിൽ ഇത്തരം റഡാറുകൾ സ്ഥാപിക്കുമെന്നും അതിനാൽ, ഡ്രൈവർമാർ റോഡ് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
The Dubai Police has introduced new noise detection radars to tackle noise pollution on the city's roads. These AI-powered radars can detect excessive noise from vehicles, including modified exhausts, loud music, and unnecessary horn honking.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."