ഇന്ത്യയുടെ മോശം പ്രകടനങ്ങളിൽ അവനെ പുറത്താക്കേണ്ട ആവശ്യമില്ല: ഗാംഗുലി
സൗത്ത് ആഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. കൊൽക്കത്ത ഈഡൻ ഗാർഡനിൽ നടന്ന ആദ്യ ടെസ്റ്റിൽ 30 റൺസിനാണ് സൗത്ത് ആഫ്രിക്ക ഇന്ത്യയെ വീഴ്ത്തിയത്. 124 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 93 റൺസിന് പുറത്താവുകയായിരുന്നു. നീണ്ട 15 വർഷങ്ങൾക്ക് ശേഷമാണ് സൗത്ത് ആഫ്രിക്ക ഇന്ത്യൻ മണ്ണിൽ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്.
ഇന്ത്യൻ ടീമിന്റെ മോശം പ്രകടനങ്ങൾക്ക് പിന്നാലെ ധാരാളം വിമർശനങ്ങളും ഉയർന്നു നിന്നിരുന്നു. ഇപ്പോൾ ഇന്ത്യയുടെ മോശം പ്രകടനങ്ങളിലും പരിശീലകൻ ഗൗതം ഗംഭീറിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. പരിശീലക സ്ഥാനത്ത് നിന്നും ഗംഭീറിനെ പുറത്താക്കേണ്ട ആവശ്യമില്ലെന്നാണ് ഗാംഗുലി അഭിപ്രായപ്പെട്ടത്.
''ഗൗത ഗംഭീറിനെ പുറത്താക്കുന്ന കാര്യങ്ങളെക്കുറിച്ച് ഒരു ചോദ്യവുമില്ല. ടെസ്റ്റ് മത്സരങ്ങൾ വിജയിക്കാനായി അവർ ഒരുമിച്ച് പ്രവർത്തിക്കുകയും മികച്ച പ്രകടനം നടത്താനായി കഠിനാധ്വാനം ചെയ്യുകയും വേണം. വലിയ സ്‌കോറുകൾ നേടാൻ ഇരു ടീമുകൾക്കും കഴിവുള്ളതിനാൽ ഫ്ലാറ്റ് ട്രാക്കുകളിൽ ആധിപത്യം സ്ഥാപിക്കുകയെന്നത് ബുദ്ധിമുട്ടാണ്. ഇന്ത്യയിൽ നാലാം ദിവസവും അഞ്ചാം ദിവസവും കളി മാറും'' ഗാംഗുലി ഇന്ത്യ ടുഡേയോട് പറഞ്ഞു.
ആദ്യ ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിൽ സൗത്ത് ആഫ്രിക്കൻ ബൗളിംഗ് നിരയിൽ സൈമൺ ഹാർമർ നാല് വിക്കറ്റുകൾ നേടി മിന്നും പ്രകടനം നടത്തിയപ്പോൾ ഇന്ത്യ തകരുകയായിരുന്നു. മാർക്കോ ജാൻസൻ, കേശവ് മഹാരാജ് എന്നിവർ രണ്ട് വീതം വിക്കറ്റുകളും എയ്‌ഡൻ മാർക്രം ഒരു വിക്കറ്റും സ്വന്തമാക്കി. ഇന്ത്യൻ നിരയിൽ 31 റൺസ് നേടി വാഷിംഗ്ടൺ സുന്ദറും 26 റൺസ് നേടി അക്‌സർ പട്ടേലും മികച്ച ചെറുത്തുനിൽപ്പ് നടത്തി. ഇന്ത്യൻ നിരയിൽ നാല് താരങ്ങളാണ് റൺസ് ഒന്നും നേടാതെ മടങ്ങിയത്.
നിലവിൽ അവസാന ടെസ്റ്റ് മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ഇന്ത്യക്ക് അടുത്ത മത്സരം വിജയിച്ചാൽ സമനില പിടിക്കാൻ സാധിക്കും. പരമ്പരയിലെ അവസാന മത്സരം നവംബർ 22ന് ഗുഹാഹത്തിയിലാണ് നടക്കുന്നത്.
India lost the first Test match against South Africa. It was after a long 15 years that South Africa won a Test match on Indian soil. After the poor performance of the Indian team, there was a lot of criticism. Now, former Indian captain Sourav Ganguly has come out in support of coach Gautam Gambhir despite India's poor performance.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."