പിണറായി വിജയനെ കൊല്ലാന്‍ ആഹ്വാനം; സിസ്റ്റര്‍ ടീന ജോസിനെതിരെ പരാതി, കന്യാസ്ത്രീയെ തള്ളി സന്യാസിനി സമൂഹം
കൊച്ചി: സാമൂഹ്യമാധ്യമം വഴി മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്താന്‍ ആഹ്വാനം ചെയ്ത സംഭവത്തില്‍ ഡി.ജി.പിക്ക് പരാതി. അഭിഭാഷകയും കന്യാസ്ത്രീയുമായ ടീന ജോസിനെതിരെ സുപ്രിംകോടതി അഭിഭാഷകനായ സുഭാഷ് തീക്കാടനാണ് പരാതി നല്‍കിയത്.
തദ്ദേശ തെരഞ്ഞടുപ്പ് പ്രചാരണങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിന് കീഴെയായിരുന്നു വധശ്രമത്തിന് ആഹ്വാനം നല്‍കിയുള്ള ടീനയുടെ കമന്റ്. സെല്‍റ്റന്‍ എല്‍ ഡിസൂസ എന്ന വ്യക്തി പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സിസ്റ്റര്‍ ടീന ജോസ് മുഖ്യമന്ത്രിക്കെതിരെ കൊലവിളി കമന്റ് പോസ്റ്റ് ചെയ്തത്.
'അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞു തീര്‍ത്തുകളയണം അവനെ. നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീര്‍ത്ത ഈ ലോകത്തിന് അതൊക്കെ പറ്റും'- എന്നായിരുന്നു കമന്റ്.
നാളെ മുതല്‍ ക്യാപ്റ്റനും ഇറങ്ങുന്നു എന്നായിരുന്നു പ്രചാരണത്തിന് മുഖ്യമന്ത്രിയും എന്ന ഒരു ടിവി ചാനലിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുള്ള ഡിസൂസയുടെ കുറിപ്പ്.
അതേസമയം ടീന ജോസിനെ തള്ളി സിഎംസി സന്യാസിനി സമൂഹം രംഗത്ത് എത്തി. ടീന ജോസിന്റെ അംഗത്വം 2009ല്‍ കാനോനിക നിയമങ്ങള്‍ക്ക് അനുസൃതമായി റദ്ദാക്കിയതാണ്. സന്യാസ വസ്ത്രം ധരിക്കാന്‍ അനുവാദമില്ലാത്തയാളാണ് ടീന. ടീന ജോസ് ചെയ്യുന്ന കാര്യങ്ങള്‍ പൂര്‍ണ്ണമായും അവരുടെ ഉത്തരവാദിത്തത്തിലാണെന്നും സി.എം.സി സമൂഹത്തിന് പങ്കില്ലെന്നും പത്രക്കുറിപ്പില്‍ വിശദീകരിക്കുന്നു.
a complaint has been filed against sister tina jose over an alleged call to harm kerala chief minister pinarayi vijayan. the nun community has distanced itself from her remarks, stating that such statements do not represent them. authorities are examining the incident for further action.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."