HOME
DETAILS

ഇന്ത്യയിൽ ഷമി, ചെന്നൈയിൽ സഞ്ജു; ധോണിപ്പടക്കൊപ്പം 11ൽ തിളങ്ങാൻ മലയാളി താരം

  
November 19, 2025 | 7:26 AM

sanju samson will wear jersey number 11  for chennai super kings in ipl 2026

നീണ്ട നാളത്തെ ചർച്ചകൾക്കെല്ലാം വിരമായിട്ടുകൊണ്ട് സൂപ്പർതാരം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലെത്തിയിരിക്കുകയാണ്. രാജസ്ഥാനൊപ്പമുള്ള നീണ്ട വർഷക്കാലത്തെ ഐതിഹാസികമായ ക്രിക്കറ്റ് യാത്രക്ക് വിരാമമിട്ടാണ് സഞ്ജു ചെന്നൈയിലേക്ക് കൂടുമാറിയത്. ഇന്ത്യൻ സ്റ്റാർ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ, ഇംഗ്ലണ്ട് ഓൾ റൗണ്ടർ സാം കറൻ എന്നിവരെ രാജസ്ഥാന് കൈമാറിയാണ് ചെന്നൈ ഈ ട്രേഡ് പൂർത്തിയാക്കിയത്. ശിവം ദുബെ, ഡെവാൾഡ് ബ്രെവിസ് എന്നിവരിലൊരാളെ വേണമെന്നും രാജസ്ഥാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സി.എസ്.കെ അതിന് തയ്യാറാവാതെ ഇരിക്കുകയായിരുന്നു. ഇതോടെയാണ് ജഡേജ, കറൻ എന്നീ താരങ്ങളെ രാജസ്ഥാൻ ആവശ്യപ്പെട്ടത്. 

ഇപ്പോൾ സഞ്ജു സാംസൺ ചെന്നൈയിൽ ഏത് ജേഴ്സി നമ്പറിൽ കളിക്കുമെന്ന പ്രഖ്യാപനമാണ് വന്നിരിക്കുന്നത്. രാജസ്ഥാൻ റോയൽസിൽ കളിച്ച ജേഴ്സി നമ്പർ 11 തന്നെ ധരിച്ചാവും സിഎസ്കെയിലും സഞ്ജു കളിക്കുക. എന്നാൽ ഇന്ത്യൻ ടീമിൽ സഞ്ജുവിന്റെ ജേഴ്സി നമ്പർ 9 ആണ്. ഇന്ത്യൻ ടീമിൽ ജേഴ്സി നമ്പർ 11 അണിയുന്നത് സ്റ്റാർ പേസർ മുഹമ്മദ് ഷമിയാണ്. 

18 കൊടിക്കാണ് മലയാളി സൂപ്പർതാരത്തെ ചെന്നൈ സ്വന്തമാക്കിയത്. ഇതോടെ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ കാമറൂൺ ഗ്രീനിന്റെ റെക്കോർഡ് തകർത്തുകൊണ്ട് സഞ്ജു ഐപിഎൽ ചരിത്രത്തിൽ ഏറ്റവും ഉയർന്ന തുകക്ക് കൈമാറ്റം ചെയ്യപ്പെടുന്ന താരമായും മാറി. ഗ്രീൻ 2024ൽ 17.5 കോടിക്കായിരുന്നു മുംബൈ ഇന്ത്യൻസിൽ നിന്നും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിലേക്ക് കൂടുമാറിയത്. 

രാജസ്ഥനായി ഐതിഹാസികമായ ഒരു കരിയറാണ് സഞ്ജു സ്വന്തമാക്കിയത്. റോയൽസ് ജേഴ്സിയിൽ 4219 റൺസാണ് സഞ്ജു നേടിയത്. രണ്ട് സെഞ്ച്വറികളും 28 അർദ്ധ സെഞ്ച്വറികളും ആണ് സഞ്ജു രാജസ്ഥാനായി നേടിയത്. 2022 ഐപിഎല്ലിൽ രാജസ്ഥാനെ ഫൈനലിലേക്ക് നയിക്കാനും സഞ്ജുവിന് സാധിച്ചു. എന്നാൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റ്സിനോട് പരാജയപ്പെട്ട് രാജസ്ഥാന് കിരീടം നഷ്ടമാവുകയായിരുന്നു.

അതേസമയം 2025 ഐപിഎൽ സീസണിൽ ചെന്നൈ നിരാശാജനകമായ പ്രകടനമായിരുന്നു നടത്തിയിരുന്നത്. 14 മത്സരങ്ങളിൽ നിന്നും വെറും നാല് മത്സരങ്ങളിൽ മാത്രമാണ് ചെന്നൈയ്ക്ക് വിജയിക്കാൻ സാധിച്ചത്. 10 മത്സരങ്ങൾ പരാജയപ്പെട്ട് വെറും എട്ട് പോയിന്റോടെ അവസാന സ്ഥാനത്താണ് ചെന്നൈ ഫിനിഷ് ചെയ്തത്. ചരിത്രത്തിൽ ഇതാദ്യമായാണ് ചെന്നൈ തുടർച്ചയായ രണ്ടാം സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്താവുന്നത്. 

After a long period of speculation, superstar Sanju Samson has joined Chennai Super Kings. Sanju has joined Chennai after a long and storied cricketing journey with Rajasthan. Now, it has been announced which jersey number Sanju Samson will play in Chennai. Sanju will wear the same jersey number 11 that he played for Rajasthan Royals and will also play for CSK. However, Sanju's jersey number in the Indian team is 9. Star pacer Mohammed Shami wears jersey number 11 in the Indian team.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതികളുടെ 1.3 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇ.ഡി

Kerala
  •  a day ago
No Image

ഗ്രീന്‍ലാന്‍ഡില്‍ റഷ്യയും ചൈനയും കണ്ണുവെയ്ക്കുന്നു; രക്ഷിക്കാന്‍ അമേരിക്കയ്ക്ക് മാത്രമേ കഴിയൂ; ലോക സാമ്പത്തിക ഫോറത്തില്‍ ട്രംപ് 

International
  •  a day ago
No Image

കിവികളെ നിലംതൊടാതെ പറത്തി; ആദ്യ ടി-20യിൽ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  a day ago
No Image

മെട്രോ നഗരങ്ങളോട് പ്രിയം, കേരളത്തോട് അവഗണന; ദുബൈ-കൊച്ചി സർവീസ് നിർത്തലാക്കാൻ ഒരുങ്ങി എയർ ഇന്ത്യ 

uae
  •  a day ago
No Image

താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം; നവീകരണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കുന്നു

Kerala
  •  a day ago
No Image

ഇങ്ങനെയും 5000 അടിക്കാം! ലോക റെക്കോർഡ് സ്വന്തമാക്കി അഭിഷേക് ശർമ്മ

Cricket
  •  a day ago
No Image

വിവാഹത്തെ എതിര്‍ത്ത ഉമ്മയെ മകന്റെ പെണ്‍സുഹൃത്ത് കറിക്കത്തി കൊണ്ട് ആക്രമിച്ചു 

Kerala
  •  a day ago
No Image

പള്ളിക്കകത്ത് ഇഫ്താർ പാടില്ല, ഉച്ചഭാഷിണികൾക്കും നിയന്ത്രണം; സഊദിയിലെ പുതിയ റമദാൻ ചട്ടങ്ങൾ ഇവയാണ്

Saudi-arabia
  •  a day ago
No Image

യുഎഇയിൽ 'ഡാർബ്' ടോൾ പേയ്‌മെന്റ് തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി ക്യു മൊബിലിറ്റി

uae
  •  a day ago
No Image

സുനിത വില്യംസ് വിരമിച്ചു; ബഹിരാകാശത്ത് റെക്കോഡിട്ട യാത്രയ്ക്ക് ബ്രേക്ക്

International
  •  a day ago