HOME
DETAILS

റോഡ് സുരക്ഷ ഉറപ്പാക്കാൻ പരിശോധനകൾ ശക്തമാക്കി ഷാർജ പൊലിസ്; 73 കാറുകളും 25 ബൈക്കുകളും കണ്ടുകെട്ടി

  
November 19, 2025 | 9:51 AM

sharjah police intensifies road safety checks impounds 73 vehicles and 25 motorcycles

ഷാർജ: റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി പരിശോധനകൾ ശക്തമാക്കി ഷാർജ പൊലിസ്. പരിശോധനയിൽ 73 വാഹനങ്ങളും 25 മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തതായി പൊലിസ് അറിയിച്ചു.

ഷാർജ പൊലിസ് നടത്തിയ ഫീൽഡ് പരിശോധനയ്ക്കിടെയാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. അമിത ശബ്ദമുണ്ടാക്കൽ, അശ്രദ്ധമായ ഡ്രൈവിംഗ് (Reckless Driving), ലൈസൻസ് ഇല്ലാതെ വാഹനമോടിക്കൽ, റോഡുകളിൽ അഭ്യാസ പ്രകടനങ്ങൾ നടത്തൽ തുടങ്ങിയ നിയമലംഘനങ്ങളിൽ ഏർപ്പെട്ടവർക്കെതിരെയാണ് നിയമ നടപടികൾ സ്വീകരിച്ചത്. 

ഈ വർഷം ആദ്യം നിരവധി പരാതികൾ ലഭിച്ചതിനെത്തുടർന്ന്, ഷാർജ പൊലിസ് മോഡിഫൈ ചെയ്ത കാറുകൾക്കെതിരെ പരിശോധന ശക്തമാക്കിയിരുന്നു. അമിത ശബ്ദമുണ്ടാക്കിയും, അശ്രദ്ധമായും വാഹനമോടിക്കുന്നത് തടയുന്നതിനും അന്ന് പരിശോധനകൾ ശക്തമാക്കിയിരുന്നു.

പിഴയും ശിക്ഷയും കടുപ്പം

ഫെഡറൽ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 20 പ്രകാരം, നിയമം ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷകളാണ് ലഭിക്കുക:

വാഹനം 95 ഡെസിബെൽ പരിധിയിൽ കൂടുതൽ ശബ്ദമുണ്ടാക്കിയാൽ 2,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ, വാഹനം ആറു മാസം വരെ കണ്ടുകെട്ടുകയും ചെയ്യും.

ദുബൈയിലും കർശന നടപടി

അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ ദുബൈയിലും നടപടി ശക്തമാക്കിയിട്ടുണ്ട്. ദുബൈ പൊലിസ് നോയിസ് ഡിറ്റക്ഷൻ റഡാറുകൾ (Noise-Detection Radars) വിന്യസിക്കുന്നുണ്ട്. എൻജിനിലോ സൈലൻസറിലോ മാറ്റം വരുത്തിയ വാഹനങ്ങൾ, അനാവശ്യമായ ഹോൺ മുഴക്കൽ, ഉച്ചത്തിലുള്ള ഓഡിയോ സിസ്റ്റം എന്നിവയെല്ലാം ഈ സ്മാർട്ട് സംവിധാനം വഴി കണ്ടെത്തുകയും നിയമലംഘനം രേഖപ്പെടുത്തുകയും ചെയ്യും.

ദുബൈയിൽ നിയമലംഘകർക്കുള്ള ശിക്ഷ

അതേസമയം, നിയമം ലംഘിച്ച് റോഡിലെ സമാധാന അന്തരീക്ഷം തകർക്കുന്നവർക്ക് കനത്ത ശിക്ഷയാണ് ലഭിക്കുക. നിയമ ലംഘകർക്ക് 2,000 ദിർഹം വരെ പിഴയും 12 ബ്ലാക്ക് പോയിന്റും ലഭിക്കും. കൂടാതെ, കുറ്റം ഗുരുതരമാണെങ്കിൽ വാഹനം പിടിച്ചെടുക്കുന്നതടക്കമുള്ള നിയമ നടപടികളിലേക്ക് നീങ്ങും. ഇത്തരത്തിൽ പിടിച്ചെടുക്കുന്ന വാഹനം വിട്ടുകിട്ടാൻ 10,000 ദിർഹം വരെ നൽകേണ്ടി വരും.

വരും മാസങ്ങളിൽ ദുബൈയിലെ കൂടുതൽ സ്ഥലങ്ങളിൽ ഇത്തരം റഡാറുകൾ സ്ഥാപിക്കുമെന്നും അതിനാൽ, ഡ്രൈവർമാർ റോഡ് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

The Sharjah Police have stepped up their road safety checks to ensure compliance with traffic regulations. During the operation, authorities impounded 73 vehicles and 25 motorcycles for various traffic violations. The move aims to promote road safety and reduce accidents in the emirate.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റമദാനോടനുബന്ധിച്ച് യുഎഇയിലെ സൂപ്പർമാർക്കറ്റുകളിൽ വൻ തിരക്ക്; മണിക്കൂറുകൾ നീണ്ട ക്യൂ, ഗതാഗതക്കുരുക്ക്

uae
  •  9 minutes ago
No Image

ഉച്ചഭക്ഷണം കഴിക്കാൻ പോകും വഴി മരണം; ബെംഗളൂരുവിൽ അമിതവേഗതയിൽ വന്ന ബൈക്കിടിച്ച് ബാങ്ക് ഉദ്യോഗസ്ഥക്ക് ദാരുണാന്ത്യം

Kerala
  •  13 minutes ago
No Image

നെടുമങ്ങാട് ആശുപത്രിയിലെ നവജാത ശിശുവിന്റെ മരണം; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍, നടപടി കൈക്കൂലി ആരോപണത്തിന് പിന്നാലെ

Kerala
  •  16 minutes ago
No Image

കോട്ടയത്ത് സൈന്യത്തിന്റെ പേരിൽ വൻ തട്ടിപ്പ് ശ്രമം; തേയില വ്യാപാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

Kerala
  •  19 minutes ago
No Image

ദീര്‍ഘിപ്പിച്ചതല്ല, ഏകീകരിച്ചത്; ബാര്‍ സമയത്തിലെ മാറ്റം ന്യായീകരിച്ച് മന്ത്രി എം.ബി രാജേഷ്

Kerala
  •  42 minutes ago
No Image

വയനാട്ടിൽ പീഡനത്തെത്തുടർന്ന് വിദ്യാർഥിനി ജീവനൊടുക്കി; ബന്ധുവും അയൽവാസിയും പോക്സോ കേസിൽ അറസ്റ്റിൽ

Kerala
  •  an hour ago
No Image

ചാർജ് തീർന്നാൽ പെട്രോളിൽ ഓടിക്കാം; XUV 700-യേക്കാൾ വലിപ്പം, 1,100 കി.മീ റേഞ്ച്; എംജിയുടെ പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്‌യുവി വരുന്നു

National
  •  an hour ago
No Image

സംസ്ഥാനത്ത് വീണ്ടും ‘മരണക്കെണി’; കോഴിക്കോട് ഓടയിലേക്ക് മറിഞ്ഞ് സ്കൂട്ടർ യാത്രക്കാരന് പരുക്ക്

Kerala
  •  2 hours ago
No Image

കെ-ടെറ്റ് ഇല്ലാത്തവരെയും സ്ഥിരപ്പെടുത്താം, ശമ്പളം തടയില്ല; സുപ്രധാന തീരുമാനവുമായി സര്‍ക്കാര്‍

Kerala
  •  2 hours ago
No Image

കൊച്ചിയിൽ അർദ്ധരാത്രി മദ്യവിൽപ്പന; സിനിമ ജൂനിയർ ആർട്ടിസ്റ്റ് പിടിയിൽ

Kerala
  •  2 hours ago