വാഴത്തോപ്പ് സ്കൂൾ അപകടം: ഹൃദയം നുറുങ്ങി നാട്, നാലു വയസ്സുകാരി ഹെയ്‌സലിന്റെ സംസ്കാരം ഇന്ന് 11 മണിക്ക്; ഡ്രൈവർ അറസ്റ്റിൽ
ഇടുക്കി: വാഴത്തോപ്പ് ഗിരിജ്യോതി സ്കൂളിൽ പ്ലേ സ്കൂൾ വിദ്യാർത്ഥിനി ബസ് കയറി മരിച്ച ദാരുണ സംഭവത്തിൽ ഹൃദയം നുറുങ്ങി നാട്. തടിയമ്പാട് പറപ്പള്ളില്‍ ബെൻ ജോൺസന്റെ മകൾ നാല് വയസുകാരി ഹെയ്സൽ ബെൻ ആണ് കഴിഞ്ഞ ദിവസം സ്കൂൾ ബസിടിച്ച് മരിച്ചത്. ഹെയ്‌സലിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് രാവിലെ 11 മണിക്ക് വാഴത്തോപ്പ് സെന്റ് ജോർജ്ജ് കത്തിഡ്രൽ പള്ളിയിൽ നടക്കും.
ഡ്രൈവർ അറസ്റ്റിൽ, ജാമ്യത്തിൽ വിട്ടു
സംഭവത്തിൽ സ്കൂൾ ബസ് ഡ്രൈവർ പൈനാവ് സ്വദേശി എം.എസ്. ശശിയെ പൊലfസ് അറസ്റ്റ് ചെയ്തു. മനഃപൂർവമല്ലാത്ത നരഹത്യ (Culpable Homicide Not Amounting to Murder), അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ച് അപകടമുണ്ടാക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ഇന്ന് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകിയ ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.
മറ്റൊരു കുട്ടി ചികിത്സയിൽ
അപകടത്തിൽ പരിക്കേറ്റ മൂന്നു വയസ്സുകാരി ഇനായ തെഹ്‌സിൽ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.സ്കൂളിന്റെ അശ്രദ്ധയാണ് ഈ ദുരന്തത്തിന് കാരണമായതെന്ന ആരോപണം ശക്തമാണ്. നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."