റീസര്‍വേ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു
കടുത്തുരുത്തി: മൂന്ന് വര്‍ഷമായി മുടങ്ങി കിടന്ന കടുത്തുരുത്തി വില്ലേജിലെ റീ സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ പുന:രാരംഭിച്ചു. മൂന്ന് ടീമുകളായിട്ടാണ് ഇപ്പോള്‍ വില്ലേജിലെ വിവിധ ഭാഗങ്ങളില്‍ റീ സര്‍വ്വേയുമായി ബന്ധപെട്ട പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്. വില്ലേജില്‍പെടുന്ന മുഴുവന്‍ ഭൂമിയും അളന്നു തിട്ടപെടുത്തി നവംബറിന് മുമ്പായി ഭൂവുടമകളുടെ പരിശോധനയ്ക്കായി നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടികള്‍ പുരോഗമിക്കുന്നത്.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കടുത്തുരുത്തി വില്ലേജില്‍ റീ സര്‍വ്വേയുടെ പരിപാടികള്‍ ആരംഭിച്ചിരുന്നെങ്കിലും പിന്നീട് വിവിധ കാരണങ്ങളാല്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത്രയും കാലത്തിനിടെയ്ക്ക് കൈവശാവകാശത്തിലും സബ് ഡിവിഷനിലും മാറ്റങ്ങള്‍ വന്നിരിക്കുന്നതിനാല്‍ മുഴുവന്‍ ഭൂമിയുടെയും പരിശോധനകള്‍ വീണ്ടും നടത്തേണ്ടതുണ്ട്. മുമ്പ് ആരംഭിച്ചിരുന്ന റീ സര്‍വ്വേയുടെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായതിനാല്‍ ഇതുസംബന്ധിച്ചു അറിയിപ്പ് നല്‍കാന്‍ ഡിപ്പാര്‍ട്ടുമെന്റിന് കഴിയില്ലെന്നും പഞ്ചായത്ത് അധികാരികളുമായി ബന്ധപെട്ട് ഇപ്പോള്‍ നേരിടുന്ന പ്രതിസദ്ധികള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും സര്‍വ്വേയ്‌ക്കെത്തിയ ജീവനക്കാര്‍ പറയുന്നു. ഇതിനിടെ അതിവേഗ റെയില്‍വേയുമായി ബന്ധപെട്ട സര്‍വ്വേയാണ് നടക്കുന്നതെന്ന് തെറ്റിദ്ധരിച്ചു ആളുകള്‍ സര്‍വ്വേയ്ക്കു എത്തിയവരുമായി പലയിടത്തും വാക്കുതര്‍ക്കങ്ങള്‍ ഉണ്ടാകുന്നുണ്ട്.
തെറ്റിദ്ധാരണയെ തുടര്‍ന്ന് പരിശോധനകള്‍ നടത്തി സ്ഥാപിച്ച അടയാളങ്ങള്‍ രാത്രിയില്‍ പലയിടത്തും ആളുകള്‍ നശിപ്പിക്കുന്നതിനാല്‍ സര്‍വ്വേയുടെ പ്രവര്‍ത്തനങ്ങള്‍ വൈകൂന്നതായും ജീവനക്കാര്‍ പറയുന്നു. ജിപിഎസുമായി ബന്ധിപ്പിക്കുന്നതിനുള്ള ട്രാവേഴ്‌സ് വര്‍ക്കാണ് ഇപ്പോള്‍ നടക്കുന്നത്. പലപ്പോഴും റീ സര്‍വ്വേകള്‍ നടക്കുമ്പോള്‍ വ്യാപകമായ തെറ്റുകള്‍ കടന്നു വരുന്നതിനാല്‍ ഇക്കുറി പരമാവധി തെറ്റുകള്‍ കുറച്ചു റീ സര്‍വ്വേയുടെ വിവരങ്ങള്‍ ഭൂവുടമകള്‍ക്ക് പരിശോധനയ്ക്കായി നല്‍കുന്നതിനാണ് ശ്രമിക്കുന്നതെന്ന് ഇതുമായി ബന്ധപെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന കോട്ടയം ഓഫീസിലെ അസിസ്റ്റന്റ് ഡയറക്ടര്‍ എം.എ. ആശ പറഞ്ഞു. റീ സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ ഭൂമിയുടെ വിവരങ്ങള്‍ പരിശോധനയ്ക്കായി വയ്ക്കും. തുടര്‍ന്ന് ഭൂവുടമകളില്‍ നിന്നും ലഭിക്കുന്ന പരാതികള്‍ പരിഹരിച്ചാവും രേഖകള്‍ തയാറാക്കുക. വൈക്കം, ചങ്ങനാശ്ശേരി, പാലാ എന്നിവടങ്ങളിലെ റീ സര്‍വ്വേ ഓഫീസുകളുടെ മേല്‍നോട്ടത്തിലാണ് ഇപ്പോഴത്തെ പ്രവൃത്തികള്‍ നടക്കുന്നത്. വൈക്കം താലൂക്കില്‍ കോതനല്ലൂര്‍, മാഞ്ഞൂര്‍, ഞീഴൂര്‍ വില്ലേജുകളില്‍ നേരത്തെതന്നെ റീ സര്‍വ്വേയുടെ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയിരുന്നു. മുളക്കുളം പഞ്ചായത്തിലെ റീ സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കുകയും പരിശോധനയ്ക്കായി വച്ചിരുന്ന രേഖകളില്‍ ആക്ഷേപമുള്ളവര്‍ക്ക് പരാതി നല്‍കുന്നതിനായി ഇന്നലെവരെ സമയം അനുവദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."