വില്ലേജ് ഓഫീസുകളില്‍ തെങ്ങിന്‍തൈ നട്ടു
കോട്ടയം പീലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം ജില്ലയിലെ വില്ലേജ് ഓഫീസുകളിലും കലക്ടറേറ്റിലും തെങ്ങിന്‍ തൈ നട്ടു.
കേരഗവേഷണത്തിന് തുടക്കം കുറിച്ച പീലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായാണ് തൈകള്‍ നട്ടത്.
കേരശ്രീ എന്ന പേരില്‍ പീലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത തെങ്ങിന്‍ തൈകളാണ് നട്ടത്. കളക്‌ട്രേറ്റ് അങ്കണത്തില്‍ ജില്ലാ കളക്ടര്‍ സി.എ ലത, എ.ഡി.എം പി. അജന്തകുമാരി എന്നിവരും വില്ലേജ് ഓഫീസുകളില്‍ മറ്റ് റവന്യൂ ഉദ്യോഗസ്ഥരുമാണ് തൈകള്‍ നട്ടത്. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സുമ ഫിലിപ്പ്, ഡെപ്യൂട്ടി ഡയറക്ടര്‍ ജയലളിത എസ്, തെങ്ങ് ജനിതക സംരക്ഷണ ഗ്രൂപ്പ് ലീഡര്‍ സണ്ണി തൂമ്പനായി,കേരള കാര്‍ഷിക സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ ഡോ. വനജ ടി, കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രം പ്രൊഫ. വന്ദന വേണുഗോപാല്‍, ആത്മ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എം ദിലീപ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."