HOME
DETAILS
MAL
പകര്‍ച്ച രോഗങ്ങള്‍ പെരുകുന്നെന്ന് പ്രചാരണം; നെല്ലിയാമ്പാടം കോളനിയില്‍ പരിശോധന ക്യാംപ് നടത്തി
backup
September 09 2016 | 04:09 AM
കാളികാവ്: ചോക്കാട് പഞ്ചായത്തിലെ നെല്ലിയമ്പാടം ദളിത് കോളനിയില്‍ വൈദ്യ പരിശോധനാ ക്യാംപ് നടത്തി.
കോളനികളില്‍ പനി ഉള്പടെയുള്ള പകര്‍ച്ച രോഗങ്ങള്‍ പെരുകുന്നുണ്ടെന്ന പ്രചാരണത്തെ തുടര്‍ന്നാണ് ചോക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ക്യാംപ് നടത്തിയത്.
രണ്ട് ദിവസം മുമ്പ് മൊബൈല്‍ പരിശോധന സംഘവും കോളനിയിലെത്തിയിരുന്നു. വ്യാഴാഴ്ച നടത്തിയ ക്യാംപില്‍ കോളനിയിലെ ഒരാള്‍ക്ക് പോലും പനിയോ മറ്റു രോഗങ്ങളോ കണ്ടെത്താനായില്ല എന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
ചോക്കാട് പഞ്ചായത്ത് പ്രസിഡന്റ് ഷാഹിനാ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പുലത്ത് ഹംസ കുഞ്ഞാപ്പു അധ്യക്ഷനായി. കാളികാവ് ബ്ലോക്ക് പഞ്ചായത്തംഗം പൈനാട്ടില്‍ അഷ്റഫ്, ചോക്കാട് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ പി.പി ബിന്ദു, ജെ.എച്ച്.ഐമാരായ ജിഷ, ഇബ്റാഹീം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."