ഫിഫ അറബ് കപ്പ് ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നമായി 'ജൂഹ'; ടിക്കറ്റ് വില്‍പ്പന തുടങ്ങി
ദോഹ: അഅടുത്തമാസം ഒന്ന് മുതല്‍ ഖത്തറില്‍ നടക്കുന്ന ഫിഫ അറബ് കപ്പിന്റെ (FIFA Arba Cup) ഔദ്യോഗിക ഭാഗ്യചിഹ്നമായി 'ജൂഹ' പ്രഖ്യാപിച്ച് അറബ് കപ്പ് ഖത്തര്‍ 2025 ലോക്കല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി. വികൃതിയും മണ്ടനുമായ മനുഷ്യന്‍ ആഴത്തിലുള്ള ജ്ഞാനം വെളിപ്പെടുത്തുന്ന രീതിയിലുള്ള നര്‍മ്മ കഥകള്‍ക്ക് പേരുകേട്ട അറബ് സാഹിത്യത്തിലെ പ്രശസ്ത കഥാപാത്രമാണ് ജൂഹ. പ്രദേശത്തിന്റെ സമ്പന്നമായ നാടോടിക്കഥകളെയും സാംസ്‌കാരിക പൈതൃകത്തെയും പ്രതിഫലിപ്പിക്കുന്നതാണ് ഭാഗ്യചിഹ്നമെന്ന് ഓര്‍ഗനൈസിംഗ് കമ്മിറ്റി അറിയിച്ചു.
അടുത്തമാസം ഒന്നിന് തുടങ്ങി 18 വരെ നീണ്ടുനില്‍ക്കുന്ന ഈ വര്‍ഷത്തെ അറബ് കപ്പ് ടൂര്‍ണമെന്റില്‍ 16 ടീമുകള്‍ ആണ് പങ്കെടുക്കുന്നത്. ഫിഫ റാങ്കിംഗിന്റെ അടിസ്ഥാനത്തില്‍ ഒമ്പത് ടീമുകള്‍ ഇതിനകം യോഗ്യത നേടിയിട്ടുണ്ട്. നവംബര്‍ നാളെയും മറ്റന്നാളുമായി ഖത്തറില്‍ നടക്കാനിരിക്കുന്ന യോഗ്യതാ മത്സരങ്ങളില്‍ ശേഷിക്കുന്ന ഏഴ് സ്ഥാനങ്ങള്‍ക്കായി മറ്റ് 14 ടീമുകള്‍ മത്സരിക്കും.
അറബ് കപ്പ് ഖത്തര്‍ ടിക്കറ്റുകള്‍
ഫിഫ അറബ് കപ്പ് ഖത്തര്‍ 2025 ടിക്കറ്റുകള്‍ FIFA.com/tickets ല്‍ ലഭ്യമാണ്. വിലകള്‍ 25 റിയാല്‍ മുതല്‍ ആരംഭിക്കുന്നു. ആരാധകര്‍ക്ക് ഒരു ഫോളോ മൈ ടീം ടിക്കറ്റും വാങ്ങാം. ഇത് ഗ്രൂപ്പ് ഘട്ടത്തില്‍ അവരുടെ ഇഷ്ടപ്പെട്ട ടീം ഉള്‍പ്പെടുന്ന എല്ലാ മത്സരങ്ങളിലും പങ്കെടുക്കാന്‍ അവരെ പ്രാപ്തരാക്കും. മത്സരത്തിലുടനീളം, ആരാധകര്‍ക്ക് വൈവിധ്യമാര്‍ന്ന വിനോദ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും ഉണ്ടായിരിക്കും. ഡിസംബര്‍ ഒന്നിന് പ്രാദേശിക സമയം രാത്രി 7.30ന് അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ പലസ്തീന്‍ - ലിബിയ മത്സരത്തിലെ വിജയികളെ നേരിടും.
Juha, a tribute to an Arab literary legend, has been unveiled as the Official Mascot for the prestigious FIFA Arab Cup Qatar 2025™, the final stage of which will be contested from 1 to 18 December. Often depicted as a clumsy and slow-witted man who finds himself in humorous situations due to his eccentric antics, the iconic character embodies the rich folkloric traditions of the region. Tales featuring Juha, wildly popular across generations in the Arab world, always culminate in a revelation of profound wisdom.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."