ഓണവും ബലിപെരുന്നാളും അവശത അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കൊപ്പം
നിലമ്പൂര്‍: ഈ വര്‍ഷത്തെ ബലിപെരുന്നാള്‍ ഓണം ആഘോഷങ്ങള്‍ അവശത അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കൊപ്പം സംഘടിപ്പിക്കാന്‍ നിലമ്പൂര്‍ പീവീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍. പീവീസ് മോഡല്‍ സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍ പൂക്കോട്ടുംപാടം പാലിയേറ്റീവ് ക്ലിനിക്കിനു കീഴിലെ നിര്‍ധന രോഗികളുടെ കുടുംബങ്ങള്‍ക്കുവേണ്ടി വിഭവ സമാഹരണം സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഡോ. കെ.എം ആന്റണി രണ്ടാം ക്ലാസ് വിദ്യാര്‍ഥി ഗൗരിയില്‍ ആദ്യ വിഭവം സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു.
അന്‍പതിനായിരം രൂപയുടെ വിഭവങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന് സ്കൂളില്‍ നടക്കുന്ന ഓണാഘോഷ പരിപാടിയില്‍ പൂക്കോട്ടുംപാടം പാലിയേറ്റീവ് ക്ലിനിക്ക് ഭാരവാഹികള്‍ വിഭവങ്ങള്‍ ഏറ്റുവാങ്ങും. ക്ലിനിക്കിനു കീഴിലെ 75 കുടുംബങ്ങളില്‍ ഇത് എത്തിക്കും. വിഭവ സമാഹരണത്തിന് അധ്യാപകരായ ഷിബു, അബ്ദുള്‍ ജലീല്‍, പ്രമോഷ്, ഫിറോസ്, ജിയാദ്, സെയ്ഫുദ്ദീന്‍, ഡോളി സെബാസ്റ്റിയന് സ്കൂള്‍ കോഡിനേറ്റര്‍ ഊര്‍മിള പത്മനാഭന് എന്നിവര്‍ നേതൃത്വം നല്കി
ഓണവും ബലിപെരുന്നാളും അവശത
അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കൊപ്പം

Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."