HOME
DETAILS

40ാം വയസിൽ അത്ഭുത ഗോൾ; ഫുട്ബോൾ ലോകത്തെ വീണ്ടും കോരിത്തരിപ്പിച്ച് റൊണാൾഡോ

  
Web Desk
November 24, 2025 | 4:24 AM

cristiano ronaldo score a brilliant bicycle kick goal in suadi pro league

റിയാദ്: സഊദി പ്രൊ ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് അൽ നസർ. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അൽ ഖലീജിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അൽ നസർ തകർത്തുവിട്ടത്. ലീഗിൽ ഒറ്റ മത്സരം പോലും പരാജയപ്പെടാതെയാണ് അൽ നസർ കുതിക്കുന്നത്. 

മത്സരത്തിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഗോളാണ് ഏറെ ശ്രദ്ധേയമായത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ഒരു തകർപ്പൻ ബൈസിക്കിൾ ഗോൾ നേടിയാണ് റൊണാൾഡോ ശ്രദ്ധ നേടിയത്. എതിർ ടീമിന്റെ പോസ്റ്റിൽ നിന്നും വായുവിൽ ഉയർന്നു ചാടിയ റൊണാൾഡോ അത്ഭുതകരായി അൽ ഖലീജ് ഗോൾ കീപ്പർക്ക് ഒരു അവസരവും നൽകാതെ ലക്ഷ്യം കാണുകയായിരുന്നു റൊണാൾഡോയുടെ 954ാം ഗോളായിരുന്നു ഇത്. 46 ഗോളുകൾ കൂടി നേടിയാൽ 1000 ഗോളുകളെന്ന പുത്തൻ നാഴികക്കല്ല് സ്വന്തമാക്കാൻ സാധിക്കും. 

 അതേസമയം അൽ അവാൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റൊണാൾഡോക്ക് പുറമെ ജാവോ ഫെലിക്സ്, സാദിയോ മാനേ, വെസ്ലി എന്നിവരാണ് അൽ നസറിനായി ഗോളുകൾ സ്കോർ ചെയ്തത്. മുറാദ് അൽ ഹവ്സാവിയാണ് അൽ ഖലീജിനായി ആശ്വാസ ഗോൾ കണ്ടെത്തിയത്. ഇഞ്ചുറി ടൈമിൽ അൽ ഖലീജ് താരം ദിമിട്രിയോസ് കോർബെലിസ് ചുവപ്പ് കാർഡ് കണ്ട് പുറത്താവുകയും ചെയ്തു. 

56 ശതമാനം ബോൾ പൊസഷൻ സ്വന്തമാക്കിയ റൊണാൾഡോയും സംഘവും 17 ഷോട്ടുകളാണ് എതിർ പോസ്റ്റിലേക്ക് ഉതിർത്തത്. ഇതിൽ എട്ട് ഷോട്ടുകൾ ലക്ഷ്യത്തിൽ എത്തിക്കാൻ അൽ നസറിന് സാധിച്ചു. മറുഭാഗത്ത് അൽ ഖലീജ് എട്ട് ഷോട്ടുകളാണ് അൽ നസറിന്റെ പോസ്റ്റിലേക്ക് ഉതിർത്തത്. ഇതിൽ നാല് ഷോട്ടുകൾ ഓൺ ടാർറ്റിലേക്ക് ആയിരുന്നു. 

നിലവിൽ സഊദി ലീഗിൽ ഒന്നാം സ്ഥാനത്താണ് റൊണാൾഡോയും സംഘവും. ഒമ്പത് മത്സരങ്ങളും വിജയിച്ചുകൊണ്ട് 27 പോയിന്റുമായാണ് അൽ നസർ ഒന്നാം സ്ഥാനത്തു തുടരുന്നത്. 

Al Nassr continued their winning streak in the Saudi Pro League. Al Nasr defeated Al Khaleej 4-1 in the match held yesterday. The most notable goal in the match was scored by superstar Cristiano Ronaldo. Ronaldo attracted attention by scoring a brilliant bicycle kick in the injury time of the match.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് നിന്ന് കാണാതായ 14 കാരിയെ ഹൈദരാബാദിൽ നിന്ന് കണ്ടെത്തി; കുട്ടി സുരക്ഷിത; ബന്ധുക്കൾ ഹൈദരാബാദിലേക്ക്

Kerala
  •  5 days ago
No Image

 വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റെന്ന് സ്വയം പ്രഖ്യാപിച്ച് ട്രംപ്

International
  •  5 days ago
No Image

100 മുസ്‌ലിം പള്ളികളുണ്ടെന്ന് കരുതി പുതിയ പള്ളിക്ക് അനുമതി നിഷേധിക്കുന്നത് എങ്ങനെ?; ഹൈക്കോടതി ഉത്തരവിനെ വിമര്‍ശിച്ച് സുപ്രിംകോടതി

Kerala
  •  5 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് എം.എല്‍.എ സ്ഥാനം നഷ്ടമാകുമോ? നിയമം പറയുന്നത് ഇങ്ങനെ

Kerala
  •  5 days ago
No Image

സഊദിയിൽ ട്രക്കിന് പിന്നിൽ വാഹനം ഇടിച്ച് മലയാളി യുവാവ് മരണപ്പെട്ടു

Saudi-arabia
  •  5 days ago
No Image

പൊങ്കൽ: കേരളത്തിലെ ആറ് ജില്ലകൾക്ക് വ്യാഴാഴ്ച അവധി

Kerala
  •  5 days ago
No Image

കുമ്പളയില്‍ ടോള്‍ പിരിവിനെതിരെ വന്‍ പ്രതിഷേധം; എം.എല്‍.എ എ.കെ.എം അഷ്‌റഫിനെ അറസ്റ്റ് ചെയ്ത് നീക്കി

Kerala
  •  5 days ago
No Image

പൊന്ന് ഇനി 'കൈ എത്താ ദൂരത്ത്': ദുബൈയിൽ സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ; 24 കാരറ്റ് ഗ്രാമിന് 550 ദിർഹം കടന്നു

uae
  •  5 days ago
No Image

സമസ്ത ഉപാധ്യക്ഷന്‍ യു എം അബ്ദുറഹ്മാൻ മുസ്‌ലിയാരുടെ വിയോഗം; അനുശോചിച്ച് രമേശ് ചെന്നിത്തല

organization
  •  5 days ago
No Image

ഫോൺ എടുത്താലും ഇല്ലെങ്കിലും ഹാക്ക് ചെയ്യപ്പെടാം; വാട്സ്ആപ്പിലെ ഒരു കോൾ മതി നിങ്ങളുടെ വിവരങ്ങൾ ചോർത്താൻ; മുന്നറിയിപ്പുമായി എമിറേറ്റ്സ് എൻബിഡി

uae
  •  5 days ago