HOME
DETAILS

പരിചയ സമ്പന്നനായ താരമായിട്ടും അവന് ഇന്ത്യൻ ടീമിൽ അവസരമില്ല: കൈഫ് 

  
November 24, 2025 | 6:27 AM

 Mohammed Kaif has spoken about Shami not getting a chance in the Indian team

സൗത്ത് ആഫ്രിക്കക്കെതിരെയുള്ള മൂന്ന് ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ സ്റ്റാർ പേസർ മുഹമ്മദ് ഷമി ഇടം നേടിയിരുന്നില്ല. രഞ്ജി ട്രോഫിയിൽ മിന്നും പ്രകടനം പുറത്തെടുത്തിട്ടും സെലക്ടർമാർ ഷമിയെ ടീമിലേക്ക് പരിഗണിക്കാതിരിക്കുകയായിരുന്നു. ഇപ്പോൾ ഷമിക്ക് ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാത്തതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ടീമിൽ മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ തുടങ്ങിയ പേസർമാർക്കും അവസരം ലഭിച്ചിരുന്നില്ല. ഇരുവരും ടീമിൽ ഇല്ലാത്ത സാഹചര്യത്തിൽ ഷമിക്ക് അവസരം നല്കാനമായിരുന്നെന്നാണ് കൈഫ് പറയുന്നത്. 

''ഞാൻ ഇത് അംഗീകരിക്കാം തയ്യാറല്ല. രഞ്ജിയിൽ കളിക്കുന്ന അദ്ദേഹം ഞാൻ സ്ഥിരമായി വിക്കറ്റുകൾ എടുക്കുകയും കൂടുതൽ സ്പെല്ലുകൾ എറിയുന്നുവെന്ന സൂച നൽകുന്നുണ്ട്. അദ്ദേഹത്തിന് ഫിറ്റ്നസ് എങ്ങനെ തെളിയിക്കാൻ കഴിയും? കളിച്ചുകൊണ്ട് പന്തെറിഞ്ഞുകൊണ്ട് വിക്കറ്റുകൾ നേടിക്കൊണ്ട് അദ്ദേഹത്തിന് ഇത് തെളിയിക്കാം. അദ്ദേഹത്തെ കളിപ്പിക്കാത്തതിന് പിന്നിലെ കാരണം എന്താണെന്ന് എനിക്ക് ഉറപ്പില്ല. ജോലിഭാരം കൈകാര്യം ചെയ്യുന്നതിനാൽ ബുംറയില്ല. അതുകൊണ്ട് ഷമിക്ക് ഇത് നല്ല അവസരമായിരുന്നു. സിറാജ് ടീമിൽ ഇല്ല. അതിനാൽ ഷമിക്ക് അവസരം നൽകണാമായിരുന്നു. ഷമി ഒരു പരിചയ സമ്പന്നനായ താരമാണ്. അദ്ദേഹത്തിന്റെ സാന്നിധ്യം യുവതാരങ്ങൾക്ക് പ്രചോദനമാവുമായിരുന്നു'' മുഹമ്മദ് കൈഫ് തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു. 

അതേസമയം കെഎൽ രാഹുലിന്റെ നേതൃത്തിലാണ് ഇന്ത്യ സൗത്ത് ആഫ്രിക്കക്കെതിരെ ഏകദിന പരമ്പരക്ക് ഇറങ്ങുന്നത്. പരുക്കേറ്റ ശുഭ്മൻ ഗിൽ പരമ്പരയിൽ നിന്നും പുറത്തായിരുന്നു.  അതേസമയം ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനായ ശ്രേയസ് അയ്യരും പരുക്കിന്റെ പിടിയിലാണ്. 

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ക്യാച്ചെടുക്കുന്നതിനിടെയാണ് പരുക്കേറ്റത്. ഓസ്‌ട്രേലിയൻ താരം അലക്‌സ് കാരിയെ പുറത്താക്കാനായി ബാക്ക്‌വേർഡ് പോയിന്റിൽ നിന്ന് പിന്നിലേക്ക് ഓടി ശ്രേയസ് ഒരു മികച്ച ക്യാച്ചെടുത്തിരുന്നു. ഈ സമയം വഴുതി വീണാണ് താരത്തിന്റെ വാരിയെല്ലിന് പരുക്കേറ്റത്. മുന്നോട്ട് ഡൈവ് ചെയ്ത് വീണപ്പോൾ പ്ലീഹയ്ക്ക് പരുക്കേറ്റതിനെ തുടർന്നാണ് അദ്ദേഹത്തിന് അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വന്നത്. ഈ പരുക്ക് കാരണം മൂന്ന് മാസത്തെ വിശ്രമം വേണ്ടിവരുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ. 

ഇതിനു മുമ്പ് ഇന്ത്യയെ മൂന്ന് ഫോർമാറ്റുകളിലും നയിക്കാൻ രാഹുലിന് സാധിച്ചിട്ടുണ്ട്. ഇന്ത്യയെ 12 ഏകദിന മത്സരങ്ങളിലാണ് രാഹുൽ നയിച്ചിട്ടുണ്ട്. ഇതിൽ എട്ട് മത്സരങ്ങളിൽ ഇന്ത്യയെ വിജയത്തിലെത്തിക്കാൻ രാഹുലിന് സാധിച്ചു. ഇന്ത്യ-സൗത്ത് ആഫ്രിക്ക മൂന്ന് മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരക്ക് നവംബർ 30 മുതലാണ് തുടക്കമാവുന്നത്. ആദ്യ മത്സരം റാഞ്ചിയിലാണ് നടക്കുന്നത്. രണ്ടാം മത്സരം ഡിസംബർ മൂന്നിന് റായ്പൂരിലും അവസാന മത്സരം ഡിസംബർ ആറിന് വിശാഖപട്ടണത്തും നടക്കും. 

സൗത്ത് ആഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യ സ്‌ക്വാഡ്

രോഹിത് ശർമ്മ, യശസ്വി ജയ്‌സ്വാൾ, വിരാട് കോഹ്‌ലി, തിലക് വർമ്മ, കെഎൽ രാഹുൽ (ക്യാപ്റ്റൻ)& വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, റിഷബ് പന്ത് (വിക്കറ്റ് കീപ്പർ), കുൽദീപ് യാദവ്, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, റുതുരാജ് ഗെയ്ക്ക്വാദ്, അർഷദീപ്‌ സിങ്, പ്രസിദ് കൃഷ്ണ, ധ്രുവ് ജുറാൽ(വിക്കറ്റ് കീപ്പർ). 

Star pacer Mohammed Shami was not included in the Indian team for the three-match ODI series against South Africa. Despite his brilliant performance in the Ranji Trophy, the selectors did not consider Shami for the team. Now, former Indian player Mohammed Kaif has spoken about Shami not getting a chance in the Indian team.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.എം നിയന്ത്രണത്തിലുള്ള റബ്‌കോയ്ക്ക് സർക്കാരിന്റെ വഴിവിട്ട സഹായം; 76.25 കോടി കുടിശികയിൻമേൽ റിക്കവറിക്കുള്ള സ്റ്റേ ഒരു വർഷത്തേക്ക് കൂടി നീട്ടി

Kerala
  •  8 days ago
No Image

കൂട്ടിയിടി ഒഴിവാക്കാൻ 'വെഹിക്കിൾ ടു വെഹിക്കിൾ' ആശയവിനിമയ സംവിധാനം വരുന്നു; പ്രവർത്തിക്കാൻ മൊബൈൽ നെറ്റ്‌വർക്കോ ഇന്റർനെറ്റോ ആവശ്യമില്ല

National
  •  8 days ago
No Image

'ഞാൻ കുടിച്ച കണ്ണീരിനും കുടുംബത്തിനേറ്റ അപമാനങ്ങൾക്കും എത്ര കോടി രൂപ കിട്ടിയാലും അധികമാവില്ല' ; കള്ളക്കേസിൽ തടവിലടച്ചതിന് നഷ്ടപരിഹാരം വേണം: വി.കെ താജുദ്ദീൻ

Kerala
  •  8 days ago
No Image

ലഹരിക്കെതിരേ പടപൊരുതാൻ; എല്ലാ ജില്ലകളിലും വേണം എക്‌സൈസ് ക്രൈംബ്രാഞ്ച്; യൂനിറ്റിനെ വിപുലീകരിക്കണമെന്ന് ശുപാർശ

Kerala
  •  8 days ago
No Image

തിരിച്ചിറക്കം, നേരത്തേ... ബഹിരാകാശ നിലയത്തിൽ സഞ്ചാരിക്ക് ആരോ​ഗ്യ പ്രശ്നം; ക്രൂ 11 ദൗത്യം നേരത്തെ അവസാനിപ്പിക്കും

International
  •  8 days ago
No Image

കേരളത്തെ ശ്വാസം മുട്ടിച്ച് കേന്ദ്രം; ലഭിക്കാനുള്ളത് 12,000 കോടി; ധനമന്ത്രി ഡൽഹിയിലേക്ക്

Kerala
  •  8 days ago
No Image

വടകര സ്വദേശി റാസല്‍ഖൈമയില്‍ അന്തരിച്ചു

uae
  •  8 days ago
No Image

ശബരിമല സ്വർണക്കൊള്ള: ശക്തമായ നടപടികളുമായി ഇ.ഡി; 150 കോടിയുടെ സ്വത്ത് കണ്ടുകെട്ടാൻ നീക്കം

Kerala
  •  8 days ago
No Image

യു.എ.ഇയില്‍ ഇന്ന് മഴയും മൂടല്‍മഞ്ഞുമുള്ള കാലാവസ്ഥ

Weather
  •  8 days ago
No Image

നിയമസഭ തെരഞ്ഞെടുപ്പ്; എം.പിമാരുടെ ആ മോഹം നടക്കില്ല; മത്സരിക്കേണ്ടെന്ന് കോൺഗ്രസിൽ ധാരണയായെന്ന് വിവരം

Kerala
  •  8 days ago