ഹനാന്‍ ഷായുടെ ഗാനമേളക്കിടെ ആളുകള്‍ കുഴഞ്ഞുവീണ സംഭവം; അഞ്ചു പേര്‍ക്കെതിരെ കേസ്
കാസര്‍കോട്: ഹനാന്‍ ഷായുടെ ഗാനമേളക്കിടെ ആളുകള്‍ കുഴഞ്ഞുവീണ സംഭവത്തില്‍ അഞ്ചു പേര്‍ക്കെതിരെ കേസ്. സംഘാടകരായ അഞ്ചുപേര്‍ക്കെതിരെയും കണ്ടാല്‍ അറിയാവുന്ന ആളുകള്‍ക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്.
സംഘാടകര്‍ പൊലിസ് മുന്നറിയിപ്പ് അവഗണിച്ചെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. മനുഷ്യജീവനും, പൊതുസുരക്ഷയ്ക്കും അപകടം വരുന്ന രീതിയില്‍ പ്രവര്‍ത്തിച്ചു എന്നാണ് കേസ്. 3000 പേര്‍ക്ക് അനുമതി നല്‍കിയ പരിപാടിയില്‍ നാലിരട്ടിയോളം ആളുകളെ പങ്കെടുപ്പിച്ചെന്നും പൊലിസ് പറയുന്നു.പതിനായിരത്തോളം ആളുകള്‍ പരിപാടിക്കെത്തിയെന്നും പൊലിസ് വ്യക്തമാക്കി.
കാസര്‍കോട് നടന്നഹനാന്‍ ഷായുടെ പരിപാടിയില്‍ തിക്കും തിരക്കും ഉണ്ടായതിന് പിന്നാലെ പത്ത് പേരാണ് കുഴഞ്ഞു വീണത്. കാസര്‍കോഡ് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ സ്വകാര്യ സ്ഥലത്ത് നടത്തിയ പരിപാടിയിലായിരുന്നു സംഭവം. കാസര്‍കോട്ടെ യുവാക്കളുടെ കൂട്ടായ്മ സംഘടിപ്പിച്ച മ്യൂസിക് പരിപാടിയുടെ സമാപന ദിവസമാണ് സംഭവം ഉണ്ടായത്.
പരിപാടിയുടെ ടിക്കറ്റുകള്‍ നേരത്തെ തന്നെ വിറ്റഴിക്കപ്പെട്ടിരുന്നു. പരിപാടി കാണാനായി സ്ഥലത്ത് ഉള്‍ക്കൊള്ളാനാവുന്നതിന്റെ ഇരട്ടിയില്‍ അധികം ആളുകള്‍ എത്തിയിരുന്നു. തിരക്ക് നിയന്ത്രിക്കാന്‍ സാധിക്കാതെ പൊലിസ് ലാത്തി വീശുകയും ചെയ്തു. ഇതിനിടയില്‍ ഇരുപതോളം ആളുകള്‍ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. അപകടത്തില്‍ പെട്ട ആളുകളുടെ നില ഗുരുതരമല്ലെന്നാണ് പൊലിസ് വ്യക്തമാക്കിയത്. സംഭവത്തെ തുടര്‍ന്ന് പരിപാടി നിര്‍ത്തിവെക്കുകയും ചെയ്തു.
a case has been filed against five individuals after several people collapsed during hanan shay’s music event, raising concerns over event safety and crowd management.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."