HOME
DETAILS

സഞ്ജു ഏകദിന ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ട്, അതിന് ഒറ്റ കാരണമേയുള്ളൂ; അനിൽ കുംബ്ലെ

  
Web Desk
November 24, 2025 | 6:55 AM

Anil Kumble talks disappointment over the omission Sanju Samson from the India ODI team

സൗത്ത് ആഫ്രിക്കക്കെതിരെയുള്ള മൂന്ന് ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി സൂപ്പർതാരം സഞ്ജു സാംസൺ ഇടം നേടാത്തതിലുള്ള നിരാശ പങ്കുവെച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെ. ടീമിൽ സഞ്ജുവിന്റെ പേര് കാണാൻ താൻ ആഗ്രഹിച്ചിരുന്നുവെന്നാണ് കുംബ്ലെ പറഞ്ഞത്. അവസാന ഏകദിന മത്സരത്തിൽ സെഞ്ച്വറി നേടിയിട്ടും സഞ്ജുവിന് അവസരം ലഭിച്ചില്ലെന്നും കുംബ്ലെ പറഞ്ഞു. 

''ടീമിൽ കാണാൻ ആഗ്രഹിച്ച ഒരു പേര് സഞ്ജു സാംസൺ ആയിരുന്നു. കാരണം കുറച്ചു വർഷം മുമ്പ് അവസാനമായി കളിച്ച ഏകദിന മത്സരത്തിൽ അദ്ദേഹം സെഞ്ച്വറി നേടി. എന്നാൽ സഞ്ജു ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന ടീമിന്റെ ഭാഗമല്ലെന്ന് എനിക്കറിയാം'' അനിൽ കുംബ്ലെ പറഞ്ഞു. 

2023ലാണ് സഞ്ജു സാംസൺ അവസാനമായി ഇന്ത്യക്കായി കളിച്ചത്. സൗത്ത് ആഫ്രിക്കക്കെതിരെ 114 പന്തിൽ 108 റൺസ് നേടിയാണ് സഞ്ജു തിളങ്ങിയിരുന്നത്. ഇന്ത്യക്കായി ഇതുവരെ 16 ഏകദിനത്തിൽ നിന്നും ഒരു സെഞ്ച്വറിയും മൂന്ന് അർദ്ധ സെഞ്ച്വറിയുമാണ് സഞ്ജുവിന്റെ അക്കൗണ്ടിലുള്ളത്. 

2025-11-2412:11:69.suprabhaatham-news.png
 

അതേസമയം കെഎൽ രാഹുലിന്റെ നേതൃത്തിലാണ് ഇന്ത്യ സൗത്ത് ആഫ്രിക്കക്കെതിരെ ഏകദിന പരമ്പരക്ക് ഇറങ്ങുന്നത്. പരുക്കേറ്റ ശുഭ്മൻ ഗിൽ പരമ്പരയിൽ നിന്നും പുറത്തായിരുന്നു.  കൊൽക്കത്തയിൽ നടന്ന ഒന്നാം ടെസ്റ്റിലാണ് ഗില്ലിന്‌ പരുക്കേറ്റത്. മത്സരത്തിന്റെ രണ്ടാം ദിനം കഴുത്തിന് പരുക്കേറ്റ ഗിൽ റിട്ടയേർഡ് ഹർട്ട് ആവുകയായിരുന്നു. നാല് റൺസ് നേടി ക്രീസിൽ തുടരവെയാണ് ഗില്ലിന്‌ പരുക്ക് പറ്റിയത്. താരം രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയിരുന്നില്ല. 

അതേസമയം ഇന്ത്യ-സൗത്ത് ആഫ്രിക്ക മൂന്ന് മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരക്ക് നവംബർ 30 മുതലാണ് തുടക്കമാവുന്നത്. ആദ്യ മത്സരം റാഞ്ചിയിലാണ് നടക്കുന്നത്. രണ്ടാം മത്സരം ഡിസംബർ മൂന്നിന് റായ്പൂരിലും അവസാന മത്സരം ഡിസംബർ ആറിന് വിശാഖപട്ടണത്തും നടക്കും. 

ഇന്ത്യ സ്‌ക്വാഡ്

രോഹിത് ശർമ്മ, യശസ്വി ജയ്‌സ്വാൾ, വിരാട് കോഹ്‌ലി, തിലക് വർമ്മ, കെഎൽ രാഹുൽ (ക്യാപ്റ്റൻ)& വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, റിഷബ് പന്ത് (വിക്കറ്റ് കീപ്പർ), കുൽദീപ് യാദവ്, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, റുതുരാജ് ഗെയ്ക്ക്വാദ്, അർഷദീപ്‌ സിങ്, പ്രസിദ് കൃഷ്ണ, ധ്രുവ് ജുറൽ(വിക്കറ്റ് കീപ്പർ). 

സൗത്ത് ആഫ്രിക്ക സ്‌ക്വാഡ് 

ടെംബ ബാവുമ (ക്യാപ്റ്റൻ), ഒട്ടിനിൽ ബാർട്ട്മാൻ, മാത്യു ബ്രീറ്റ്‌സ്‌കെ, ഡെവാൾഡ് ബ്രെവിസ്, നാന്ദ്രെ ബർഗർ, ക്വിൻ്റൺ ഡി കോക്ക്, ടോണി ഡി സോർസി, റൂബിൻ ഹെർമൻ, മാർക്കോ ജാൻസെൻ, കേശവ് മഹാരാജ്, എയ്ഡൻ മാർക്രം, ലുങ്കി എൻഗിഡി.

Former India captain Anil Kumble has expressed his disappointment over the omission of Malayali superstar Sanju Samson from the Indian team for the three-match ODI series against South Africa. Kumble said that he wanted to see Sanju's name in the team. Kumble also said that Sanju did not get a chance despite scoring a century in the last ODI.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്: വെനിസ്വേലയിൽ നഗരങ്ങൾ തകർത്ത അമേരിക്കൻ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

International
  •  11 days ago
No Image

'റുതുരാജിനോട് കാണിച്ചത് അനീതി'; ഏകദിന ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുൻ താരം

Cricket
  •  11 days ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ സംഭവം; അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  11 days ago
No Image

സിസിടിവിയിൽ 'തത്സമയം' മോഷണം കണ്ടു; ഗുരുവായൂരിൽ പണവും സ്വർണ്ണവും കിട്ടാതെ വന്നപ്പോൾ കോഴിമുട്ട പൊരിച്ചു കഴിച്ച് മോഷ്ടാവ് മുങ്ങി

crime
  •  11 days ago
No Image

ഗസ്സയ്ക്ക് താങ്ങായി സഊദി അറേബ്യ; സഹായം വർദ്ധിപ്പിക്കാൻ ഉത്തരവിട്ട് സൽമാൻ രാജാവ്

Saudi-arabia
  •  11 days ago
No Image

താമരശ്ശേരി ചുരത്തിൽ നാളെ(05-01-2026)മുതൽ ഗതാഗത നിയന്ത്രണം

Kerala
  •  11 days ago
No Image

മിഷൻ 2026: നിയമസഭയിൽ 85 സീറ്റുകൾ ലക്ഷ്യമിട്ട് കോൺഗ്രസ്; വയനാട് ലീഡേഴ്‌സ് ക്യാമ്പിലെ ജില്ലാതല കണക്കുകൾ പുറത്ത്

Kerala
  •  11 days ago
No Image

2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനായി ഇന്ത്യ ഊർജിതമായ ശ്രമങ്ങൾ ആരംഭിച്ചു: നരേന്ദ്രമോദി

Others
  •  11 days ago
No Image

ഈ ​ഗതാ​ഗത നിയമം ലംഘിച്ചാൽ 2,000 ദിർഹം പിഴ; താമസക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  11 days ago
No Image

എനിക്കെതിരെയുള്ളത് വ്യാജ പരാതി; അതിജീവിതയ്‌ക്കെതിരെ പരാതിയുമായി രാഹുൽ ഈശ്വർ

crime
  •  11 days ago