ആഘോഷപ്പൊലിമയോടെ മെഗാ തിരുവാതിരയും വട്ടപ്പാട്ടും ഒരുമിച്ച്
തവനൂര്‍: ബലിപെരുന്നാളും ഓണവും ഒരുമിച്ചു വന്നപ്പോള്‍ മെഗാ തിരുവാതിരയും മെഗാ വട്ടപ്പാട്ടുമായി കടകശ്ശേരി ഐഡിയല്‍ ഇന്റര്‍ നാഷണല്‍ കാമ്പസിലെ മോണ്ടിസോറി വിഭാഗം വിദ്യാര്‍ഥികള്‍ ആഘോഷമാക്കി. ഇരുനൂറോളം ആണ്‍കുട്ടികള്‍ പങ്കെടുത്ത വട്ടപ്പാട്ടും നൂറ്റിഎഴുപതോളം വിദ്യാര്‍ഥിനികള്‍ അണിനിരന്ന തിരുവാതിരയും കാണികളില്‍ കൗതുകമുണര്‍ത്തി.
ഓണപ്പൂക്കള നിര്‍മാണത്തിന്റെ ഭാഗമായി റോസ്, ചെണ്ടുമല്ലി, തുമ്പ, തെച്ചി,മുക്കുറ്റി, താമര,സൂര്യകാന്തി, ഡാലിയ, ബോഗണ്‍വില്ല, ഡെയ്‌സി, ലില്ലി, ചെമ്പരത്തി, മുല്ല, ഓര്‍ക്കിഡ് തുടങ്ങി ഇരുപതോളം പൂക്കളുടെ പേരുകള്‍ ഹൃദിസ്ഥമാക്കുകയും പരിചയപ്പെടുകയും ചെയ്തതിനു പു റമെ ഈ പൂക്കളുടെ വരയും പേപ്പര്‍ ഉപയോഗിച്ചു നിര്‍മാണവും പരിശീലിച്ചു.
കമ്പവലി, ലെമണ്‍ റെയ്‌സ് തുടങ്ങിയ മല്‍സരങ്ങളും നടന്നു. മോണ്ടിസോറി പ്രിന്‍സിപ്പാള്‍ ബിന്ദു പ്രകാശ്, കണ്‍വീനര്‍മാരായ സുജിത രാജീവ്, പ്രിയാനാരായണന്‍ , ഷംസുദ്ദീന്‍ വി.വി, കരീം കൂരട എന്നിവര്‍ നേതൃത്വംനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."