HOME
DETAILS

ഖത്തറിൽ കാർഷിക സീസണിന് തുടക്കം; ഉൽപാദനം വർധിക്കുമെന്ന പ്രതീക്ഷയിൽ ഫാമുകൾ

  
November 24, 2025 | 2:10 PM

qatars local farms gear up for new agricultural season expecting 5-10 growth

ദോഹ: പുതിയ കാർഷിക സീസണെ വരവേല്‍ക്കാനായി ഖത്തറിലെ പ്രാദേശിക ഫാമുകള്‍ ഒരുക്കം പൂര്‍ത്തിയാക്കി. ഈ വര്‍ഷം കാർഷിക ഉല്‍പാദനം 5 മുതല്‍ 10 ശതമാനം വരെ ഉയരുമെന്നാണ് മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. അനുകൂല കാലവസ്ഥയും സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയും ഈ വളര്‍ച്ചയ്ക്ക് സഹാകമാണെന്ന് വിലയിരുത്തുന്നു.

മന്ത്രാലയം ഫാമുകള്‍ക്കാവശ്യമായ ഗുണമേന്മയുളള വിത്തുകളും, രാസവളങ്ങളും, കീടനാശിനികളും കൂപ്പണ്‍ സംവിധാനം വഴി നല്‍കുന്നു. കൂടാതെ നിലം തയ്യാറാക്കല്‍, ലെവലിംഗ് എന്നിവക്കും മൂന്ന് പ്രവര്‍ത്തി ദിവസത്തിനകം സര്‍ക്കാര്‍ സഹായിക്കുന്നു. കൃഷി സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കുവാന്‍ മന്ത്രാലയത്തിലെ കാര്‍ഷിക വിദഗ്ധര്‍ നിരന്തരം ഫാം സന്ദര്‍ശനവും നടത്തുന്നു.

ഉല്‍പ്പാദനം മെച്ചപ്പെടുത്താന്‍ ഗ്രീന്‍ഹൗസുകളും നിയന്ത്രിത അന്തരീക്ഷ കൃഷികളും കൂടുതല്‍ ഫാമുകള്‍ സ്വീകരിക്കുകയാണ്. ഇതുവഴി ചൂടുകാലത്തും കൃഷിയുടെ ചെലവ് കുറയ്ക്കാനും ഗുണമേന്മ ഉറപ്പാക്കാനാകുമെന്ന് അധികൃതര്‍ പറയുന്നു.

ഈ വര്‍ഷം പല വിളകളുടെയും വിത്ത് പാകല്‍ നേരത്തെ ആരംഭിച്ചതോടെ കക്കിരി, സുചിനി, വഴുതന, ഇലക്കറികള്‍ എന്നിവയുടെ വിളവെടുപ്പ് ഇതിനകം തന്നെ വിപണിയില്‍ എത്തിയിട്ടുണ്ട്. തക്കാളികളുള്‍പ്പെടെ കൂടുതല്‍ പച്ചക്കറികള്‍ ഉടന്‍ വിപണിയില്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.

പ്രാദേശിക പച്ചക്കറികളുടെ പുതുമയും ഗുണനിലവാരവും ഉപഭോക്താക്കളുടെ വിശ്വാസം കൂട്ടുന്നുവെന്നും, ഇതുവഴി ഇറക്കുമതികളില്‍ നിന്നുളള ആശ്രയം കുറയ്ക്കാനാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഖത്തറിന്റെ ദീര്‍ഘകാല ഭക്ഷ്യസുരക്ഷാ ലക്ഷ്യങ്ങള്‍ക്കായി കര്‍ഷകര്‍ക്ക് കൂടുതല്‍ പരിശീലനവും സാങ്കേതിക പിന്തുണയും നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Qatar's local farms are ready for the new agricultural season, with the Ministry of Municipality reporting an expected 5-10% increase in production this year, thanks to favorable weather conditions and government support.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിലും രാജാവ്; ഒറ്റ ഗോളിൽ അൽ നസറിന്റെ ചരിത്ര പുരുഷനായി റൊണാൾഡോ

Football
  •  15 hours ago
No Image

'ദൈവത്തെ കൊള്ളയടിക്കുകയാണോ?'; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എന്‍ വാസുവിന് തിരിച്ചടി, ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി

Kerala
  •  15 hours ago
No Image

ഇന്ത്യൻ ടീമിൽ അവന് ഏത് റോളിലും കളിക്കാൻ സാധിക്കും: സൂപ്പർതാരത്തെ പുകഴ്ത്തി രഹാനെ

Cricket
  •  16 hours ago
No Image

കാണാതാകുന്ന കുട്ടികളെ വേഗത്തില്‍ കണ്ടെത്തുന്നതിന് മാര്‍ഗരേഖ പുറപ്പെടുവിക്കാന്‍ സുപ്രിംകോടതി

National
  •  16 hours ago
No Image

ഒന്നര വയസുകാരനെ കടല്‍ഭിത്തിയിലെറിഞ്ഞ് കൊന്ന കേസ്: അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം

Kerala
  •  16 hours ago
No Image

ലണ്ടനും പാരീസും വിട്ട് ലോകത്തെ അതിസമ്പന്നര്‍ ദുബൈയിലേക്ക്; യുഎഇ ലോകത്തിന്റെ 'വെല്‍ത്ത് ഹബ്ബ്' ആകുന്നതിന് പിന്നിലെ 8 കാരണങ്ങള്‍

Business
  •  16 hours ago
No Image

സഞ്ജുവും രോഹിത്തും ഒരുമിച്ച് വീണു; ഇന്ത്യക്കാരിൽ ഒന്നാമനായി അഭിഷേക് ശർമ്മ

Cricket
  •  16 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: സോണിയാ ഗാന്ധിയുടെ വീട്ടില്‍ സ്വര്‍ണമുണ്ട്, അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം: വി ശിവന്‍കുട്ടി

Kerala
  •  17 hours ago
No Image

സഭയില്‍ പാരഡി മേളം; 'സ്വര്‍ണ കട്ടവനാരപ്പാ' പാടി പ്രതിപക്ഷം; 'കോണ്‍ഗ്രസാണേ അയ്യപ്പാ' തിരിച്ചു പാടി ഭരണപക്ഷം; സഭയില്‍ അസാധാരണ നീക്കങ്ങള്‍, ഇന്നത്തേക്ക് പിരിഞ്ഞു   

Kerala
  •  17 hours ago
No Image

വിദ്യാർഥികൾക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കിൽ കാര്യവട്ടത്ത് ഇന്ത്യയുടെ കളി കാണാം; ചെയ്യേണ്ടത് ഇത്രമാത്രം

Cricket
  •  17 hours ago