പാസ്‌പോര്‍ട്ട് പുതുക്കാതെ ഇന്ത്യന്‍ എംബസി; കുവൈത്തില്‍ കുടുങ്ങി പ്രവാസി
കുവൈത്ത് സിറ്റി: ഇന്ത്യയില്‍ കേസ് ഉളളതിനാല്‍ ഗുജറാത്ത് സ്വദേശിയുടെ പാസ്‌പോര്‍ട്ട് പുതുക്കി നല്‍കില്ലെന്ന് ഇന്ത്യന്‍ എംബസി. ഇന്ത്യയില്‍ ക്രിമിനല്‍ കേസ് ഉളള പശ്ചാത്തലത്തിലാണ് എംബസിയുടെ തീരുമാനം. ഗുജറാത്ത് മഹിസാഗര്‍ ജില്ല സ്വദേശിയാണ് മുഹ്‌സിര്‍ സുര്‍ത്തി. നിലവില്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് മുഹ്‌സിര്‍.
തെറ്റായ ദിശയില്‍ വാഹനമോടിച്ചതിനാണ് ഇന്ത്യയില്‍ കേസ് ഉളളത്. ഈ കേസ് മുന്‍നിര്‍ത്തിയാണ് കുവൈത്തിലെ ഇന്ത്യന്‍ എംബസി പാസ്‌പോര്‍ട്ട് പുതുക്കല്‍ നിഷേധിച്ചത്. ഇതോടെ കുവൈത്തിലെ ജോലിയും താമസവും അരക്ഷിതാവസ്ഥയിലാണ്. കഴിഞ്ഞ 25 വര്‍ഷമായി കുവൈത്തില്‍ ജോലി ചെയ്യുകയാണ് മുഹ്‌സിര്‍.
പാസ്‌പോര്‍ട്ട് പുതുക്കി നല്‍കാത്തതിനാല്‍ നാടുകടത്തലിന് സാധ്യതയുണ്ടെന്ന് അദ്ദേഹം കോടതിയെ അറിയിച്ചിട്ടുണ്ട്.
2016 ല്‍ ലഭിച്ച മുഹ്‌സിറിന്റെ പാസ്‌പോര്‍ട്ട് 2026 ജനുവരി 30 ന് കാലഹരണപ്പെടും. 2025 ആഗസ്റ്റില്‍ പാസ്‌പോര്‍ട്ട് പുതുക്കാന്‍ അദ്ദേഹം ഇന്ത്യന്‍ എംബസിയെ സമീപിച്ചെങ്കിലും അപേക്ഷ നിരസിക്കുകയായിരുന്നു.
നിലവില്‍ ഗുജറാത്ത് കോടതിയുടെ ഉത്തരവ് ലഭിച്ചാല്‍ മാത്രമേ താത്ക്കാലിക പാസ്‌പോര്‍ട്ട് നല്‍കാനാവുകയുളളൂവെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ട്.
The Indian Embassy has refused to renew the passport of Muhsir Surti, a native of Mahisagar district in Gujarat, citing an ongoing criminal case against him in India. Surti has approached the Gujarat High Court challenging the decision.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."