HOME
DETAILS
MAL
കുഞ്ഞിനെ രക്ഷിക്കുന്നതിനിടയില്‍ വീട്ടമ്മയ്ക്കു കടിയേറ്റു
backup
September 09 2016 | 04:09 AM
എടപ്പാള്‍: തൊട്ടിലില്‍ കിടന്ന മകന്റെ കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വല്യുമ്മക്കു തെരുവു നായയുടെ കടിയേറ്റു. പാറപ്പുറം മദ്റസയ്ക്കു സമീപം താമസിക്കുന്ന പിലാത്തേടത്ത് ഹംസയുടെ ഭാര്യ ഫാത്തിമ(55)ക്കാണു കടിയേറ്റത്. ഇന്നലെ ഉച്ചക്കു ഒന്നോടെ വീടിനുള്ളില്‍ ജോലിചെയ്തുകൊണ്ടണ്ടിരിക്കെ പിറകുവശത്തെ വാതിലിലൂടെ അടുക്കളയിലേക്കു നായ വരികയായിരുന്നു. ഇത് കണ്ടണ്ടതോടെ തൊട്ടിലില്‍ കിടക്കുകയായിരുന്ന മകന്റെ കുഞ്ഞിനെ എടുത്തു പുറത്തേക്കു പോകാന്‍ ശ്രമിക്കുന്നതിനിടയില്‍ നായ ഫാത്തിമയുടെ കാലിനു കടിക്കുകയായിരുന്നു.
മുറിവേറ്റ ഫാത്തിമയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്നു തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഫാത്തിമയെ കടിച്ച ശേഷം സമീപത്തെ വീടുകളിലുമെത്തിയ നായയെ ഒടുവില്‍ നാട്ടുകാര്‍ പിടികൂടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."