പ്രതീക്ഷയുടെ നെറുകൈയില്‍ ഒമാന്‍ സാറ്റ്1
മസ്‌കത്ത്: രാജ്യത്തെ ആദ്യ വാര്‍ത്താവിനിമയ ഉപഗ്രഹമായ 'ഒമാന്‍ സാറ്റ്1' നിര്‍മ്മിക്കുന്നതിനും വിക്ഷേപിക്കുന്നതിനുമായി ഫ്രാന്‍സിന്റെ എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്‌പെയ്‌സുമായി ഒമാന്‍ കരാറില്‍ ഒപ്പുവെച്ചു.
ആശയവിനിമയം, ബഹിരാകാശസാങ്കേതിക മേഖല മുതലായവയില്‍ ഈ പദ്ധതി ഒമാന്റെ മികച്ച ചുവടുവെപ്പാണ്. ഗതാഗതവിവര സാങ്കേതിക മന്ത്രി സയീദ് ബിന്‍ ഹമൂദ് അല്‍ മവാലിയും എയര്‍ബസ് മേധാവി അലെയ്ന്‍ ഫൗറെയും തമ്മിലാണ് കരാറില്‍ ഒപ്പുവെച്ചത്. വണ്‍സാറ്റ് പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിക്കുന്ന ഈ ഉപഗ്രഹം കാബാന്‍ഡില്‍ പ്രവര്‍ത്തിക്കുകയും ഒമാനും പ്രധാന സാമ്പത്തിക മേഖലകളിലും ഉള്‍പ്പെടെ മിഡില്‍ ഈസ്റ്റ്, കിഴക്കന്‍ ആഫ്രിക്ക, ഏഷ്യ എന്നീ മേഖലകളില്‍ പ്രധാന മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കും.
കരാര്‍ പ്രകാരം ഒമാന്‍ പദ്ധതിയുടെ ഓപ്പറേറ്ററായി ഡിസൈന്‍, നിര്‍മാണം, മേല്‍നോട്ടം എന്നിവ വഹിക്കും. ഉപഗ്രഹ വിക്ഷേപണത്തിനായി സര്‍ക്കാര്‍സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിനായി ആവശ്യമായ പ്രവര്‍ത്തന ഓഫിസും വികസിപ്പിക്കും.
സുരക്ഷിതമായ ആശയവിനിമയ സേവനങ്ങള്‍ നല്‍കുന്നതിലൂടെ ബഹിരാകാശ മേഖലകളില്‍ ഒമാന്റെ ഡിജിറ്റല്‍ പരമാധികാരം ശക്തിപ്പെടുത്തുകയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് എച്ച്. ഇ മാവാലി പറഞ്ഞു. ദേശീയ ബഹിരാകാശ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെ പിന്തുണയ്ക്കുന്ന ചെറുകിട ഇടത്തരം സംരംഭങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക കമ്പനികള്‍ക്ക് നിരവധി അവസരങ്ങള്‍ക്കുള്ള വാതില്‍ കൂടിയാണ് ഈ പദ്ധതി. ഒമാന്റെ സാങ്കേതികബഹിരാകാശ വികസന പദ്ധതികളിലെ സുപ്രധാന ചുവടുവെപ്പാണിതെന്ന് കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അണ്ടര്‍ സെക്രട്ടറി അലി ബിന്‍ അമര്‍ അല്‍ ഷിദാനി പറഞ്ഞു.
Oman has signed an agreement with France's Airbus Defence and Space to build and launch its first communication satellite, OmanSat-1. The satellite is part of Oman's efforts to enhance its space capabilities and improve communication services.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."