HOME
DETAILS

വിജയ്‌യെ വിമര്‍ശിച്ച യൂട്യൂബര്‍ക്ക് മര്‍ദ്ദനം; നാല് ടിവികെ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ 

  
November 24, 2025 | 4:00 PM

police arrest foru tvk members for attacking a youtuber kiran bruce

ചെന്നൈ: നടന്‍ വിജയ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് യുട്യൂബറെ ആക്രമിച്ച നാല് ടിവികെ പ്രവര്‍ത്തകര്‍ പിടിയില്‍. യൂട്യൂബര്‍ കിരണ്‍ ബ്രൂസിനെ ആക്രമിച്ച കേസിലാണ് വടപളനി സ്വദേശികള്‍ അറസ്റ്റിലായത്. ധനുഷ്, അശോക്, പാര്‍ഥസാരഥി, ബാലകൃഷ്ണന്‍ എന്നിവരാണ് പൊലിസിന്റെ പിടിയിലായത്. 

അതേസമയം കരൂര്‍ ദുരന്തത്തിന് ശേഷം ടിവികെ സംഘടിപ്പിച്ച പൊതുപരിപാടിയില്‍ ഡിഎംകെയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി വിജയ് രംഗത്തെത്തി. നാടകം കളിച്ച്, ജനങ്ങളെ കൊള്ളയടിക്കുന്ന പാര്‍ട്ടിയായി ഡിഎംകെ മാറിയെന്നാണ് വിജയ് പറഞ്ഞത്. ജനങ്ങള്‍ക്ക് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി പറ്റിക്കുന്ന പാര്‍ട്ടിയല്ല ടിവികെയെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഡിഎംകെയെ തറപ്പറ്റിക്കുമെന്നും വിജയ് പറഞ്ഞിരുന്നു. 

കരൂര്‍ അപകടം നടന്ന് 57 ദിവസങ്ങള്‍ക്ക് ശേഷമാണ് വിജയ് പാര്‍ട്ടി പൊതുയോഗത്തില്‍ പങ്കെടുത്തത്. കര്‍ഷകരെയും, ജെന്‍ സീ വോട്ടര്‍മാരെയും ഒപ്പം നിര്‍ത്താനുള്ള പ്രഖ്യാപനങ്ങളും വിജയ് നടത്തിയിരുന്നു. ദ്രാവി പാര്‍ട്ടികളുടെ സൗജന്യ പ്രഖ്യാപനങ്ങള്‍ക്ക് എതിരാണ് ടിവികെ എന്ന പ്രചരണത്തിന് മറുപടിയായി അധികാരത്തിലെത്തിയാല്‍ എല്ലാവര്‍ക്കും വീടും, എല്ലാ കുടുംബത്തിലും ഒരു ബിരുദധാരിയും, സ്ഥിര വരുമാനക്കാരുമാണ് ടിവികെയുടെ ലക്ഷ്യമെന്നും വിജയ് പറഞ്ഞു. 

അതിനിടെ വിജയ് യുടെ വിമർശനങ്ങൾക്ക് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി ഡിഎംകെ രം​ഗത്തെത്തി. വിജയ്ക്ക് ബിജെപി ബന്ധമുണ്ടെന്നാണ് ഡിഎംകെ ആരോപണം.ഡിഎംകെയെ വിമർശിക്കുന്നതിലൂടെ വിജയ് യജമാനന്മാരെ തൃപ്തിപ്പെടുത്തുന്നുവെന്ന് ടി.കെ.എസ്. ഇളങ്കോവൻ പരിഹസിച്ചു. ബിജെപി ഡിഎംകെക്ക് എതിരാണ്. അതിനാൽ വിജയ്ക്കും ഡിഎംകെയെ വിമർശിക്കേണ്ടി വരും. വിജയ് ഡിഎംകെയുടെ ലക്ഷ്യമല്ല. സ്വന്തം ആളുകളെ ലക്ഷ്യമിടുന്നത് വിജയുടെ സ്വഭാവത്തിന്റെ ഭാഗമാണെന്നും അതാണ് കരൂരിൽ 41 പേർ മരിക്കാൻ കാരണമായതെന്നും ഇളങ്കോവൻ ചൂണ്ടിക്കാട്ടുന്നു. പൊതുയോ​ഗത്തിൽ ഡിഎംകെയെ കടന്നാക്രമിച്ച വിജയ് ബിജെപിയെ കുറിച്ച് കാര്യമായി സംസാരിക്കാൻ തയ്യാറാവാത്തതും ചൂണ്ടിക്കാട്ടിയാണ് ഡിഎംകെ പ്രതിരോധം. 

Four TVK activists from Vadapallani were arrested for attacking YouTuber Kiran Bruce over alleged derogatory remarks against actor Vijay. The arrested include Dhanush, Ashok, Parthasarathy, and Balakrishnan.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാർജയിൽ ഇനി എയർ ടാക്സിയും കാർഗോ ഡ്രോണുകളും; വൻ പദ്ധതിയുമായി എക്സിക്യൂട്ടീവ് കൗൺസിൽ

uae
  •  a day ago
No Image

ഹോർമുസ് കടലിടുക്കിൽ ഇറാന്റെ സൈനികാഭ്യാസം; ആഗോള എണ്ണപ്പാതയിൽ നിയന്ത്രണം

International
  •  a day ago
No Image

ഭക്ഷണശാല തുടങ്ങാൻ 12 ദിവസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ വിൽക്കാൻ ശ്രമം; 19-കാരനും 22-കാരിയും അറസ്റ്റിൽ

International
  •  a day ago
No Image

600-ലേറെ സിം കാർഡുകൾ വഴി കോടികളുടെ തട്ടിപ്പ്; മുൻ ഓഡിറ്റ് ഡയറക്ടറോട് 8.6 മില്യൺ ദിർഹം തിരികെ നൽകാൻ ഉത്തരവിട്ട് യുഎഇ കോടതി 

uae
  •  a day ago
No Image

ചരക്കുകളുടെ നീക്കം വേഗത്തിലാക്കാന്‍ പുതിയ നടപടി; സംഭരണ സമയം 90 ദിവസമായി

oman
  •  a day ago
No Image

ദേവാല മലനിരകളിൽ വ്യാപകമായ അനധികൃത സ്വർണ്ണ ഖനനം; മണ്ണും കല്ലും പൊടിക്കാൻ മില്ലുകൾ വരെ, നടപടിയുമായി അധികൃതർ

crime
  •  a day ago
No Image

പയ്യന്നൂരിൽ പൊലിസിനെ ബോംബെറിഞ്ഞ കേസ്: ശിക്ഷാവിധി വന്ന് ഒരു മാസത്തിനിടെ സിപിഎം കൗൺസിലർക്ക് വീണ്ടും പരോൾ അനുവദിച്ചു

Kerala
  •  a day ago
No Image

ഒമാനില്‍ ടെലഗ്രാം ചാറ്റ് സേവനങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം; നിയന്ത്രണങ്ങള്‍ നീക്കി ടി.ആര്‍.എ

oman
  •  a day ago
No Image

തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ റദ്ദാക്കില്ല, അയോഗ്യത തുടരും; തടവും പിഴയും താൽക്കാലികമായി മരവിപ്പിച്ചു

Kerala
  •  a day ago
No Image

ഇത് പാലല്ല, പച്ചവെള്ളം! യുപിയിലെ സർക്കാർ സ്കൂളിലെ പിഞ്ചുകുട്ടികളോട് ക്രൂരത; മുക്കാൽ ബക്കറ്റ് മലിനജലത്തിൽ രണ്ട് കവർ പാൽ കലർത്തി വിതരണം ചെയ്തു

National
  •  a day ago