വിന്റർ സീസൺ ആരംഭിച്ചു; ബാല്‍ക്കണികളും മുറ്റവും അലങ്കരിച്ച് യുഎഇയിലെ കുടുംബങ്ങള്‍
ദുബൈ: യു.എ.ഇയില്‍ വിന്റർ സീസൺ ആരംഭിച്ചതോടെ ബാല്‍ക്കണികളും മുറ്റവും പരിസരവും മനോഹരമാക്കുകയാണ് പ്രദേശവാസികള്‍. താപനില കുറഞ്ഞതോടെ പലരും പുറത്തിറങ്ങി സമയം ചിലവഴിക്കാതെ വീടുകളെ മനോഹരമായ വിനോദ ഇടങ്ങളാക്കി മാറ്റുകയാണ്.
ഓരോ ശൈത്യകാലത്തും തങ്ങളുടെ വീട്ടുവളപ്പില്‍ പരമ്പരാഗതമായ ടെന്റുകള്‍ (മജ്‌ലിസ്) നിര്‍മിക്കാറുണ്ടെന്ന് അല്‍ ഐന്‍ സ്വദേശി മഹാ എ പറഞ്ഞു. ഇതിനായി 1800 ദിര്‍ഹം മുതല്‍ 12000 ദിര്‍ഹം വരെ വിലയുള്ള വിവിധ വലിപ്പത്തിലുള്ള ടെന്റുകള്‍ വാങ്ങിക്കാറുണ്ട്. തണുപ്പുള്ള സായാനസന്ധ്യകളില്‍ കുടുംബങ്ങള്‍ ഒത്തുചേര്‍ന്ന് കരക്കും (ഖവ) ചായയും കാപ്പിയും കുടിച്ച് വിശ്രമിക്കുന്ന പതിവ് യു.എ.ഇ യില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബാല്‍ക്കണിയിലും വീട്ടുമുറ്റത്തും ഒരുക്കുന്ന പരമ്പരാഗത ടെന്റുകള്‍ (മജ്‌ലിസ്) പല ഡിസൈനുകളിലും ലഭ്യമാണ്. അതുകൊണ്ട് തന്നെ അവ ഡിസൈന്‍ ചെയ്ത് എടുക്കുമ്പോള്‍ നിറത്തിലും ഉപയോഗിക്കുന്ന തുണിയിലും പ്രത്യേക ശ്രദ്ധ ചെലുത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ടെന്റിന് അനുയോജ്യമായ പരവതാനികള്‍, സോഫകളും മറ്റും തിരഞ്ഞെടുക്കാനും ഇവര്‍ സമയം ചിലവഴിക്കാറുണ്ട്. യു.എ.ഇ പൗരന്മാര്‍ മാത്രമല്ല മറിച്ച് പ്രവാസികളും ഈ മാതൃക പിന്തുടരുന്നവരാണ്.
ലെബനീസ് സ്വദേശിയായ മര്‍വ ആലിയും ശംസ് മുബാറക്കും തങ്ങളുടെ ഫ്‌ലാറ്റിന്റെ ബാല്‍ക്കണികള്‍ വിനോദ ഇടങ്ങളാക്കി മാറ്റുകയാണ്. സാധാരണ വസ്ത്രങ്ങള്‍ അലക്കാനുള്ള ലോഡറി സ്ഥലമായിരുന്നു പലര്‍ക്കും ബല്‍ക്കണികള്‍. എന്നാല്‍ ചൂട് മാറി ശൈത്യ കാലമാകുന്നതോടെ പലരും പുത്തന്‍ മുഖച്ഛായ നല്‍കുകയാണ് ബാല്‍ക്കണികള്‍ക്ക്. ഇതിനൊപ്പം കുട്ടികള്‍ക്ക് കളിക്കാനുളള സൗകര്യങ്ങളും ഒരുക്കുന്നവരുമുണ്ട്.
As winter sets in, UAE residents are turning their balconies, yards, and surroundings into beautiful spaces, making their homes inviting retreats amidst the cooler temperatures.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."