HOME
DETAILS

വെള്ളമെന്ന് കരുതി പാചകത്തിന് ഉപയോഗിച്ചത് ആസിഡ്; ചെറിയ കുട്ടിയുള്‍പെടെ കുടുംബത്തിലെ ആറു പേര്‍ ഗുരുതരാവസ്ഥയില്‍ 

  
Web Desk
November 25, 2025 | 9:37 AM

six family members including child in critical condition after acid used for cooking by mistake

കൊല്‍ക്കത്ത: വെള്ളമാണെന്ന് കരുതി ഭക്ഷണം പാചകം ചെയ്യാന്‍ എടുത്തത് ആസിഡ്. ഒടുവില്‍ ഈ ഭക്ഷണം കഴിച്ച ആറുപേര്‍ ആശുപത്രിയില്‍.  പശ്ചിമ ബംഗാളില്‍ വെസ്റ്റ് മിഡ്നാപൂര്‍ ജില്ലയിലെ ഘടാലില്‍ ഞായറാഴ്ചയാണ് സംഭവം. കുട്ടികള്‍ ഉള്‍പെടെ കുടുംബത്തിലെ ആറുപേരാണ് ആശുപത്രിയില്‍ കഴിയുന്നത്. 
കൊല്‍ക്കത്തയിലെ എസ്.എസ്.കെ.എം ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്.  കുടുംബത്തിലെ മൂന്ന് മുതിര്‍ന്നവരും മൂന്ന് കുട്ടികളുമാണുള്ളത്.

ഘടാലിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവരെ നില ഗുരുതരമായതിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോഴും ഇവര്‍ ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

മനോഹര്‍പൂര്‍ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള രത്നേശ്വര്‍ബതിയില്‍ സന്തുവിന്റെ കുടുംബത്തില്‍ നവംബര്‍ 23നാണ് സംഭവം നടന്നത്. കോപ്പര്‍ സില്‍വര്‍ വര്‍ക്കുകള്‍ ചെയ്യുന്നയാളാണ് സന്തു. അതിനാല്‍ വീട്ടില്‍ ആസിഡ് സൂക്ഷിക്കാറുണ്ടായിരുന്നു. ഇയാളുടെ ബന്ധുവിനാണ് പാചകം ചെയ്യുമ്പോള്‍ അബദ്ധം പറ്റിയത്.  

 ആസിഡും വെള്ളവും സൂക്ഷിക്കുന്ന കാനുകള്‍ ഒരേ പോലെയായതിനാലാണ് അബദ്ധം സംഭവിച്ചതെന്നാണ് പറയുന്നത്. ഉച്ചഭക്ഷണം കഴിച്ചയുടെ കുടുംബത്തിലെ ആറുപേരും അവശനിലയിലാവുകയായിരുന്നു.

ഭക്ഷണം കഴിച്ചയുടനെ ആറ് പേര്‍ക്കും ആദ്യം കടുത്ത വയറുവേദനയാണ് അനുഭവപ്പെട്ടത്. പിന്നാലെ കഠിനമായ ചര്‍ദ്ദിയും അനുഭവപ്പെട്ടു. ആദ്യം ഇവരെ ഘടാലിലെ സബ് ഡിവിഷണല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ആരോഗ്യം വഷളായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കൊല്‍ക്കത്തയിലെ എസ്.എസ്.കെ.എം ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

കുടുംബത്തിലെ ഒരു കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 

ആസിഡ് കഴിച്ചവരുടെ ആരോഗ്യ നിലയെക്കുറിച്ച് ഇതുവരെ അധികൃതരോ ആശുപത്രിയോ ഔദ്യോഗിക വിശദീകണങ്ങളൊന്നും നല്‍കിയിട്ടില്ല. ഇനി ഇത്തരത്തിലുള്ള അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കാനാണ് അധികൃതര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നത്.

ആസിഡ് പോലുള്ള അപകടകരമായ വസ്തുക്കള്‍ കൈകാര്യം ചെയ്യുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഗ്രാമവാസികള്‍ക്ക് അധികൃതര്‍ നിര്‍ദേശം ഇറക്കിയിട്ടുണ്ട്. കുട്ടികള്‍ ഉള്ള വീടുകളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. 

 

six members of a family, including a small child, were hospitalized in critical condition after acid was accidentally used for cooking, mistaking it for water. the incident caused severe injuries and prompted an urgent medical response.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കര്‍ണാടകയില്‍ പതിമൂന്നുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ പിടിയില്‍ 

National
  •  14 days ago
No Image

'ആശങ്കാജനകം; വെനസ്വേലയിലെ ജനങ്ങള്‍ക്ക് പിന്തുണ അറിയിച്ച് ഇന്ത്യ

Kerala
  •  14 days ago
No Image

'പരമാധികാര രാഷ്ട്രത്തെ ഏകപക്ഷീയമായി അക്രമിക്കുന്നത് യുദ്ധപ്രഖ്യാപനം, അന്താരാഷ്ട്ര നിയമലംഘനം' ട്രംപിനെ നേരിട്ട് വിളിച്ച് എതിര്‍പ്പറിയിച്ച് മംദാനി

International
  •  14 days ago
No Image

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കാറിൽ പ്രസവം; യുവതിക്കും കുഞ്ഞിനും രക്ഷകരായി ആരോഗ്യപ്രവർത്തകർ

Kerala
  •  14 days ago
No Image

'ഞാന്‍ പേടിച്ചെന്ന് പറഞ്ഞേക്ക്'  പുനര്‍ജനി പദ്ധതിയില്‍ സി.ബി.ഐ അന്വേഷണത്തിനുള്ള ശിപാര്‍ശയെ പരിഹസിച്ച് വി.ഡി സതീശന്‍ 

Kerala
  •  14 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: 'പോറ്റി'യുടെ വരവിൽ ദുരൂഹത; സോണിയ ഗാന്ധിക്ക് പങ്കില്ലെന്ന് എം.എ ബേബി

Kerala
  •  14 days ago
No Image

സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാൻ പിഞ്ചുകുഞ്ഞിനെ ബലിനൽകാൻ ശ്രമം; രക്ഷപ്പെടുത്തിയത് ബലിത്തറയിൽ നിന്ന്

National
  •  14 days ago
No Image

ത്രിപുരയില്‍ മുസ്‌ലിം റിക്ഷാക്കാരന് അജ്ഞാത സംഘത്തിന്റെ ക്രൂരമര്‍ദ്ദനം, പാതിഭാഗം മണലില്‍ കുഴിച്ചിട്ട് ജീവനോടെ തീകൊളുത്താനും ശ്രമം 

National
  •  14 days ago
No Image

വിദ്യ നൽകേണ്ടയിടത്ത് മദ്യം നൽകി; മലമ്പുഴയിൽ സ്കൂൾ വിദ്യാർഥിയെ പീഡിപ്പിച്ച അധ്യാപകൻ പിടിയിൽ

Kerala
  •  14 days ago
No Image

മക്കൾക്ക് കളിക്കാൻ മൊബൈൽ നൽകി അമ്മ തടാകത്തിൽ ചാടി മരിച്ചു; നൊമ്പരമായി 29-കാരി

National
  •  14 days ago