ജില്ലയിലെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് 10.34 കോടി നല്‍കി
മലപ്പുറം: ജില്ലയിലെ 499 കുടുംബശ്രീ-അയല്‍കൂട്ടങ്ങള്‍ക്ക് ഏപ്രില്‍-ജൂണ്‍-മെയ് മാസങ്ങളില്‍ ബാങ്കുകള്‍ വഴി 10.34 കോടി നല്‍കിയതായി ജില്ലാതല ബാങ്കിങ് അവലോകന യോഗം വ്യക്തമാക്കി. 2016 മാര്‍ച്ച് മുതല്‍ ജൂണ്‍വരെയുള്ള കാലയളവില്‍ ബാങ്കുകളുടെ നിക്ഷേപത്തില്‍ 151 കോടി രൂപയുടെ വര്‍ധനവുണ്ടായി. മാര്‍ച്ച് വരെ 25,769 നിക്ഷേപമാണുണ്ടായിരുന്നത്. ജൂണില്‍ ഇത് 25,920 കോടിയായി ഉയര്‍ന്നു. നിക്ഷേപത്തില്‍ ഒരു ശതമാനം വര്‍ധനവാണ് കാണിക്കുന്നത് ഈ കലായളവില്‍ 226 കോടി രൂപ വായ്പയായി ബാങ്കുകള്‍ നല്‍കി. വായ്പ നിക്ഷേപ അനുമാനത്തില്‍ ഒരു ശതമാനമാണ് വര്‍ധനവുണ്ടായത.്
മുദ്രലോണിന് അപേക്ഷിക്കുന്നവര്‍ക്ക് കൂടുതല്‍ മേഖലകളില്‍ കൂടി വായ്പ ലഭ്യമാവുമെന്ന് ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു. ഇതുവരെ വ്യവസായ അനുബന്ധ മേഖലയ്ക്കു മാത്രമായിരുന്നു വായ്പ ലഭ്യമാക്കിയിരുന്നത്. ഇനി മുതല്‍ കൃഷി അനുബന്ധ മേഖലക്കള്‍ക്കും വായ്പ നല്‍കും. തേനീച്ച വളര്‍ത്തല്‍, മത്സ്യം വളര്‍ത്തല്‍ തുടങ്ങിയവയ്ക്കാണു വായ്പ ലഭ്യമാക്കുക.
ഹോട്ടല്‍ മഹേന്ദ്രപുരിയില്‍ നടന്ന യോഗത്തില്‍ കനറാബാങ്ക് റീജനല്‍ ഓഫിസര്‍ കെ.എ. നാസര്‍ അധ്യക്ഷനായിരുന്നു. ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ കെ. അബ്ദുല്‍ ജബ്ബാര്‍, ആര്‍.ബി.ഐ പ്രതിനിധി ഗീതാശ്രീധര്‍, നബാര്‍ഡ് എ.ജി.എം.ജെയിംസ് വി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."